പ്രോഡക്ടുകൾ
പുതുക്കുക
ക്ലെയിം
പിന്തുണ
ഒരു ഏജന്റ് ആകു
നിര്ദ്ദേശിച്ചത്
Motor Blog
31 മാർച്ച് 2021
45 Viewed
കാർ ആഡംബര വാഹനമായിരുന്ന കാലം കഴിഞ്ഞു. ഇക്കാലത്ത് മിക്കവാറും എല്ലാ വീട്ടിലും ഒരു കാർ ഉണ്ട്. നമ്മുടെ നഗരങ്ങൾ കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുകയാണ്, പബ്ലിക്ക് ട്രാൻസ്പോർട്ട് വഴിയുള്ള യാത്ര ഒരു ശ്രമകരമായ ജോലിയാണ്. ഇപ്പോഴാണ് ഒരു കാർ വാങ്ങുന്നത് നിങ്ങളുടെ ജീവിതം കൂടുതൽ എളുപ്പമാക്കി തീർക്കുന്നത്. നിങ്ങളുടെ എഞ്ചിൻ സ്റ്റാർട്ട് ചെയ്ത് ഒഴിവുസമയങ്ങളിൽ യാത്ര ചെയ്യുക, യാത്ര ആസ്വദിക്കുക! ലളിതമായ ഫൈനാൻഷ്യൽ ഓപ്ഷനുകൾ ലഭ്യമായതിനാൽ, ഒരു കാർ സ്വന്തമാക്കുന്നത് കൂടുതൽ താങ്ങാവുന്നതായിരിക്കുന്നു. അതിനാൽ നിങ്ങൾ ഏറെ കാത്തിരുന്ന ഡ്രീം കാർ കൈയിലെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഒരു കാർ വാങ്ങുന്നത് നിങ്ങളുടെ വിഷ്‌ലിസ്റ്റിന്‍റെ അന്ത്യമല്ലെങ്കിലും, രജിസ്ട്രേഷനും സാധുവായ ഇൻഷുറൻസ് പകർപ്പും പോലെ മറ്റ് ചില നിബന്ധനകളും പാലിക്കേണ്ടതുണ്ട്. മോട്ടോർ വെഹിക്കിൾസ് ആക്ട്, 2019, രാജ്യത്ത് രജിസ്റ്റർ ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് സർട്ടിഫിക്കറ്റിന്‍റെ സാധുവായ പകർപ്പ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, തേർഡ് പാർട്ടി കാർ ഇൻഷുറൻസ് പരിരക്ഷ ഏറ്റവും കുറഞ്ഞ ആവശ്യകതയാണെങ്കിലും, നിങ്ങൾക്കും നിങ്ങളുടെ കാറിനും കൂടുതൽ ഇൻക്ലൂസീവ് പരിരക്ഷയ്‌ക്കായി ഒരു കോംപ്രിഹെൻസീവ് ഇൻഷുറൻസ് പരിരക്ഷ വാങ്ങുന്നത് കൂടുതൽ യുക്തിസഹമാണ്. കോംപ്രിഹെൻസീവ് പോളിസി ഉപയോഗിച്ച്, നിങ്ങൾക്കും മറ്റുള്ളവർക്കും ഉണ്ടാകുന്ന അപ്രതീക്ഷിതമായ നാശനഷ്ടങ്ങളോ പരിക്കുകളോ നിങ്ങൾക്ക് തടയാം. കോംപ്രിഹെൻസീവ് പരിരക്ഷ ഉപയോഗിച്ച്, നിങ്ങളുടെ കാർ അതിമനോഹരമായ അവസ്ഥയിലാണെന്ന് നിങ്ങൾക്ക് എല്ലായ്പ്പോഴും ഉറപ്പാക്കാം. നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന അത്തരത്തിലുള്ള ഒരു പരിരക്ഷ റിട്ടേൺ ടു ഇൻവോയ്സ് അല്ലെങ്കിൽ ആർടിഐ പരിരക്ഷയാണ്.
കോംപ്രിഹെൻസീവ് ഇൻഷുറൻസ് പ്ലാൻ വാങ്ങുന്ന സമയത്ത് ഇൻഷുർ ചെയ്തയാൾ പ്രഖ്യാപിച്ച പരമാവധി തുകയാണ് ഐഡിവി അല്ലെങ്കിൽ ഇൻഷുർ ചെയ്ത പ്രഖ്യാപിത മൂല്യം എന്നുപറയുന്നത്. വാഹനത്തിന്‍റെ വിപണി മൂല്യത്തിന്‍റെ ഏറ്റവും അടുത്ത എസ്റ്റിമേറ്റ് ആണിത്. എന്നാൽ ഐഡിവി പ്രഖ്യാപിക്കുമ്പോൾ, അതിന്‍റെ യഥാർത്ഥ വിപണി മൂല്യം ലഭിക്കുന്നതിന് ഡിപ്രീസിയേഷൻ കണക്കാക്കും. അതിനാൽ നിങ്ങളുടെ വാഹനത്തിന്‍റെ യഥാർത്ഥ വാങ്ങൽ വിലയും അതിന്‍റെ നിലവിലെ വിപണി മൂല്യവും തമ്മിൽ ഒരു അന്തരമുണ്ടായിരിക്കും. റിട്ടേൺ ടു ഇൻവോയ്സ് പരിരക്ഷ ഉപയോഗിച്ച് ഈ അന്തരം നികത്താം. മോഷണം അല്ലെങ്കിൽ നിങ്ങളുടെ കാറിന് മൊത്തത്തിലുള്ള നഷ്ടം ഉണ്ടായാൽ, ആർടിഐ കാർ ഇൻഷുറൻസ് ഉപയോഗിച്ച് നിങ്ങളുടെ കാർ വാങ്ങുന്നതിന് നിങ്ങൾക്കുണ്ടാകുന്ന ചെലവുകൾ തിരികെ നേടാം. നമ്മൾ ചെലവ് എന്നുപറയുമ്പോൾ, റോഡ് ടാക്സും അതിൽപ്പെടും! നിങ്ങളുടെ കാറിന് നഷ്ടമുണ്ടായാലും ഇൻഷുറൻസാണ് ആകെയുള്ള പ്രതീക്ഷ.
ആർടിഐ കാർ ഇൻഷുറൻസ് പോളിസി വിവിധ ഇൻഷുറൻസ് കമ്പനികൾക്കിടയിൽ അതിന്‍റെ പ്രായോഗികതയിലാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. ചില ഇൻഷുറർമാർ മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത കാറുകൾക്ക് റിട്ടേൺ ടു ഇൻവോയ്സ് പരിരക്ഷ വാഗ്ദാനം ചെയ്യും, അതേസമയം മറ്റുള്ളവർ അഞ്ച് വർഷം വരെയുള്ളതിന് വാഗ്ദാനം ചെയ്യും.
റിട്ടേൺ ടു ഇൻവോയ്സ് ആഡ്-ഓൺ സാധാരണയായി വാങ്ങുന്നത് തങ്ങളുടെ കാർ ഏറ്റവും കൂടുതൽ കാലം കേടുകൂടാതെയിരിക്കുമെന്ന് ഉറപ്പാക്കാൻ ആത്മാർത്ഥമായി താൽപ്പര്യപ്പെടുന്നവരാണ്. അതിനാൽ ഇത്തരക്കാർ വാങ്ങാൻ താൽപ്പര്യപ്പെടുന്നത് കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് പോളിസി റിട്ടേൺ ടു ഇൻവോയ്സ് ആഡ്-ഓൺ സഹിതമുള്ളതാണ്. നിങ്ങൾ ഓർക്കേണ്ട ഏതാനും പോയിന്‍റുകൾ ഇതാ -
ഈ ആഡ്-ഓണിന് നിങ്ങളുടെ അടിസ്ഥാന പോളിസിയുടെ വിലയുടെ ചെറിയൊരു അംശം മതിയെങ്കിലും, നിങ്ങളുടെ കാറിന് കേടുപാടുകൾ സംഭവിച്ചാൽ നിങ്ങൾക്ക് സാമ്പത്തിക പരിരക്ഷ ഉണ്ടെന്ന് അറിയാൻ ഇത് നിങ്ങളെ സഹായിക്കും. അതോടൊപ്പം, ഇൻഷുറൻസ് പോളിസിക്ക് കീഴിൽ വർദ്ധിപ്പിച്ച കവറേജുണ്ട്, മറ്റ് അനുയോജ്യമായ ആഡ്-ഓണുകളുമായി ചേർന്ന് ഇത് കൂടുതൽ ആകർഷകമായ പരിരക്ഷയായി മാറുകയും ചെയ്യും. ശരിയായ ആഡ്-ഓണുകൾ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക, എല്ലാ വിധത്തിലുള്ള പരിരക്ഷയും ഉറപ്പാക്കാൻ ഇതിൽ നിന്ന്; വാഹന ഇൻഷുറൻസ് പ്ലാൻ.
GST waiver makes retail individual health, PA and travel insurance including family floater policies 18% cheaper from 22nd September 2025. Secure your health at an affordable price