റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Third Party Vs Comprehensive Insurance
മാർച്ച്‎ 30, 2021

തേര്‍ഡ് പാര്‍ട്ടി & കോംപ്രിഹെന്‍സീവ് ഇൻഷുറൻസ് തമ്മിലുള്ള വ്യത്യാസം

റോഡിൽ വാഹനങ്ങളുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ്, ഇനിയും വർദ്ധിക്കുമെന്നാണ് കരുതുന്നത്. പണ്ട്, ഒരു വാഹനം ഉള്ളത് ആഡംബരമായിരുന്നു, ചിലര്‍ക്ക് മാത്രമാണ് താങ്ങാനാവുക. ഇപ്പോൾ, സാഹചര്യം വ്യത്യസ്തമാണ്. ഇത് അക്ഷരാർത്ഥത്തിൽ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി. വാഹനം ഓടിക്കുമ്പോൾ കുറഞ്ഞത് സാധുതയുള്ള തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് മോട്ടോർ വെഹിക്കിൾ ആക്റ്റ് നിർബന്ധമാക്കി. തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സില്‍ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പോരായ്മ തേര്‍ഡ്-പാര്‍ട്ടിക്ക് സംഭവിക്കുന്ന നഷ്ടത്തിനും നാശനഷ്ടങ്ങള്‍ക്കും ഇത് പരിരക്ഷ നല്‍കുന്നു എന്നതാണ്. എന്നാലും, പോളിസി ഉടമക്ക് സ്വയം ഉണ്ടാകുന്ന കുഴപ്പങ്ങള്‍ക്കും നഷ്ടങ്ങൾക്കും ഒന്നും നൽകില്ല. ഇത് ഒരു ചോദ്യത്തിലേക്ക് നയിക്കുന്നു: സ്വന്തം കുഴപ്പങ്ങളും നഷ്ടങ്ങളും നിങ്ങൾക്ക് പരിരക്ഷിക്കാൻ കഴിയുന്ന ഏതെങ്കിലും പോളിസി പ്രാബല്യത്തിൽ ഉണ്ടോ? അതിനുള്ള ഉത്തരം 'അതെ' എന്നതാണ്.’ അത്തരം പോളിസികൾ കോംപ്രിഹെന്‍സീവ് പോളിസികൾ എന്ന് അറിയപ്പെടുന്നു. അടുത്ത ചോദ്യം ഈ രണ്ടും തമ്മിൽ മറ്റേതെങ്കിലും വ്യത്യാസങ്ങളുണ്ടോ എന്നതാണ് കാര്‍ ഇന്‍ഷുറന്‍സിന്‍റെ ഇനങ്ങള്‍ ? തേര്‍ഡ്-പാര്‍ട്ടി, കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് പോളിസികള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കുക.  
വ്യത്യാസങ്ങൾ തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സ് കോംപ്രിഹെൻസീവ് ഇൻഷുറൻസ്
അർത്ഥം തേര്‍ഡ്-പാര്‍ട്ടിക്കും പോളിസി ഉടമയ്ക്കും ഇടയിലുള്ള അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ തേര്‍ഡ്-പാര്‍ട്ടിയുടെ കുഴപ്പങ്ങളും നാശനഷ്ടങ്ങളും ഇൻഷുർ ചെയ്യപ്പെടുന്ന ഒരു പോളിസിയാണ് തേര്‍ഡ്-പാര്‍ട്ടി ഇൻഷുറൻസ്. കോംപ്രിഹെൻസീവ് ഇൻഷുറൻസ് തേർഡ് പാർട്ടിയുടെയും പോളിസി ഉടമയുടെയും വിവിധ സാഹചര്യങ്ങളിലെ നഷ്ടങ്ങൾക്കും കേടുപാടുകള്‍ക്കും പരിരക്ഷ നൽകുന്നു.
കവറേജ് തേര്‍ഡ് പാര്‍ട്ടി കാർ ഇൻഷുറൻസ് & ബൈക്ക് ഇൻഷുറൻസ് പോളിസികളുടെ കവറേജ് തേർഡ് പാർട്ടികളുടെ പരിക്കിലും അവരുടെ വാഹനത്തിനുള്ള നാശനഷ്ടങ്ങളിലും പരിമിതമാണ്. തേര്‍ഡ്-പാര്‍ട്ടി നാശനഷ്ടങ്ങള്‍ക്കും പരിക്കുകള്‍ക്കും, പോളിസി ഉടമയ്ക്കും അദ്ദേഹത്തിന്‍റെ വാഹനത്തിനും സംഭവിക്കുന്ന പരിക്കുകള്‍ക്കും നാശനഷ്ടങ്ങള്‍ക്കും പരിരക്ഷ നല്‍കുന്ന കൂടുതല്‍ സമഗ്രമായ സമീപനമാണ് കോംപ്രിഹെന്‍സീവ് ഇൻഷുറൻസില്‍ ഉള്ളത്.
ആഡ്-ഓണുകൾക്കുള്ള സാധ്യത തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സിന് ആഡ്-ഓണുകള്‍ക്ക് സാധ്യതയില്ല. ആവശ്യങ്ങൾക്കനുസരിച്ച് കോംപ്രിഹെൻസീവ് പോളിസി തയ്യാറാക്കാം. പേഴ്സണൽ ഇൻജ്വറി പ്രൊട്ടക്ഷൻ പരിരക്ഷ, റോഡ്‍സൈഡ് അസിസ്റ്റൻസ്, എഞ്ചിൻ റീപ്ലേസ്മെന്‍റ്, സീറോ ഡിപ്രീസിയേഷൻ പരിരക്ഷ തുടങ്ങിയ സമഗ്രമായ പോളിസികളിൽ ആഡ്-ഓണുകൾ ലഭ്യമാണ്. തീർച്ചയായും, ഇവയെല്ലാം ഉയർന്ന പ്രീമിയം നിരക്കില്‍ വരുന്നു, എന്നാൽ ഒരു ചോയിസ് ലഭ്യമാക്കുന്നു.
ആനുകൂല്യങ്ങൾ ● തേർഡ്-പാർട്ടി ഇൻഷുറൻസ് റോഡിൽ വാഹനം നടത്തുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുകയായതിനാൽ നിലവിലുള്ള നിയമങ്ങൾ പാലിക്കാൻ നിങ്ങളെ സഹായിക്കുന്നു ● തേർഡ്-പാർട്ടിയുമായി ബന്ധപ്പെട്ട അപകടങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക റിസ്കിൽ നിന്ന് ഇത് നിങ്ങളെ പരിരക്ഷിക്കുന്നു. ● നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം നിങ്ങളുടെ സമ്പാദ്യത്തിന് യാതൊരു തടസ്സവും സംഭവിക്കില്ലെന്ന് ഇത് നിങ്ങൾക്ക് മനസമാധാനം നൽകുന്നു. ●        തേർഡ് പാർട്ടി കാർ ഇൻഷുറൻസ് കോംപ്രിഹെന്‍സീവ് പോളിസിയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ പ്രീമിയവും ചെലവ് കുറഞ്ഞതുമാണ്. ● തേര്‍ഡ്-പാര്‍ട്ടി ചെലവുകള്‍ക്കൊപ്പം വാഹനത്തിന്‍റെ നാശനഷ്ടങ്ങള്‍ക്ക് ഇത് പരിരക്ഷ നല്‍കുന്നു. ● ആഡ്-ഓണുകൾ എടുത്ത് ആവശ്യമനുസരിച്ച് പോളിസി കസ്റ്റമൈസ് ചെയ്യാം. വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തത്തിലും, അഗ്നിബാധ, മോഷണം പോലുള്ള മറ്റ് ദുരന്തങ്ങളിലും ഉണ്ടാകുന്ന നഷ്ടത്തിന് ഇത് പരിരക്ഷ നൽകുന്നു. ● ആഡ്-ഓണുകൾ എടുത്താല്‍, ഇത് നിങ്ങൾക്ക് റോഡ് അസിസ്റ്റൻസും സീറോ ഡിപ്രീസിയേഷൻ പരിരക്ഷയും നൽകുന്നു, ആവശ്യമുള്ള സമയങ്ങളിൽ വളരെ ഉപയോഗപ്രദം ആയിരിക്കും. ● തേര്‍ഡ്-പാര്‍ട്ടി ഇൻഷുറൻസുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം കൂടുതലാണ്.
പരിമിതികള്‍ തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രധാന പോരായമ, പോളിസി ഉടമയുടെ വാഹനത്തിന് സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്നില്ല എന്നതാണ്. ● മോഷണം അല്ലെങ്കിൽ അഗ്നിബാധ പോലുള്ള സാഹചര്യങ്ങളിൽ, ഈ പോളിസി നിങ്ങളെ സഹായിക്കില്ല. ● വാഹനത്തിന്‍റെ സാധാരണ പഴക്കവും തേയ്മാനവും കാരണം സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ഇത് പരിരക്ഷ നൽകുന്നില്ല. ● ഈ ഇൻഷുറൻസിൽ ചില വാഹന പാര്‍ട്ട്സിന് പരിരക്ഷ ലഭിക്കില്ല. അതിനാൽ ആ പാര്‍ട്ട്സിന് തകരാറുകൾ സംഭവിച്ചാല്‍, ഇൻഷുറൻസ് കമ്പനിയല്ല കാര്‍ ഉടമയാണ് ചെലവ് വഹിക്കേണ്ടത്. ● ആണവാക്രമണം അല്ലെങ്കിൽ യുദ്ധം പോലുള്ള സംഭവങ്ങൾ മൂലമുണ്ടാകുന്ന തകരാറുകൾക്ക് പോളിസി പ്രയോജനകരമല്ല.
ഒഴിവാക്കലുകൾ ● മദ്യപിച്ച് ഡ്രൈവ് സാഹചര്യങ്ങൾ മൂലമുള്ള കേടുപാടുകൾ ● ഡ്രൈവർക്ക് സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തപ്പോൾ ● അപകടം മനഃപ്പൂര്‍വ്വം വരുത്തിയതാണെന്ന് തെളിയിക്കപ്പെട്ടാല്‍ ● അപകടം ഒഴികെയുള്ള മറ്റേതെങ്കിലും സാഹചര്യം കാരണം വാഹനം നിയമവിരുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിച്ച കേസുകൾ എന്നിവക്ക് പരിരക്ഷ ലഭിക്കുന്നതല്ല. ഇതിനർത്ഥം പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ദുരന്ത നാശനഷ്ടങ്ങൾക്ക് നല്‍കുന്നതല്ല. ● മദ്യപിച്ച് ഡ്രൈവ് കാര്യത്തിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾ. ● സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ ഒരു വ്യക്തി വാഹനം ഓടിക്കുമ്പോൾ ● അപകടത്തിന് ശേഷം സംഭവിക്കുന്ന നാശനഷ്ടങ്ങൾ, അതായത്, ആഡ്-ഓൺ ആയി പ്രത്യേകമായി എടുക്കുന്നില്ലെങ്കിൽ പരിരക്ഷിക്കപ്പെടുന്നില്ല. ● മെക്കാനിക്കൽ ബ്രേക്ക്ഡൗൺ കാരണം സംഭവിക്കുന്ന നാശനഷ്ടങ്ങൾ കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസിയുടെ ഭാഗമാകില്ല. ● യുദ്ധം അല്ലെങ്കിൽ കലാപം അല്ലെങ്കിൽ ആണവ ആക്രമണം കാരണം സംഭവിക്കുന്ന നഷ്ടങ്ങൾ അല്ലെങ്കിൽ തകരാറുകൾ ● അപകടം മനഃപ്പൂര്‍വ്വം വരുത്തിയതെങ്കില്‍ ● നിയമവിരുദ്ധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനം
  പതിവ് ചോദ്യങ്ങള്‍: “ഞാൻ 10 വര്‍ഷം പഴക്കമുള്ള സെക്കന്‍റ് ഹാൻഡ് കാർ ഓടിക്കുന്നു. ഏതാണ് മികച്ച കോംപ്രിഹെൻസീവ് അല്ലെങ്കിൽ തേർഡ് പാർട്ടി ഇൻഷുറൻസ്?” നൈന ചോദിച്ചു. നിങ്ങളുടെ കാര്‍ 10 വര്‍ഷം പഴക്കമുള്ള സെക്കന്‍റ്-ഹാന്‍ഡ് ആണെങ്കില്‍, കാറിന്‍റെ മൂല്യം ഒറിജിനല്‍ മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായി കുറവായതിനാൽ നാശനഷ്ടങ്ങൾ നിങ്ങൾക്ക് വലിയ ചെലവ് വരില്ല. “എനിക്ക് പുതിയ, വിലയേറിയ കാർ ആണുള്ളത്, ഞാൻ ജോലിസ്ഥലത്തേക്ക് പതിവായി ഡ്രൈവ് ചെയ്യുന്നു. ഏതാണ് മികച്ച കോംപ്രിഹെൻസീവ് അല്ലെങ്കിൽ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി?” പരേഷ് ചോദിച്ചു. കാർ വില കൂടിയതും പുതിയതും ആയതിനാൽ കോംപ്രിഹെന്‍സീവ് പോളിസി ആണ് നല്ലത്, കാറിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ, അത് നിങ്ങള്‍ക്ക് വലിയ ചെലവ് വരുത്തും.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്