പ്രോഡക്ടുകൾ
പുതുക്കുക
ക്ലെയിം
പിന്തുണ
ഒരു ഏജന്റ് ആകു
നിര്‍ദ്ദേശിച്ചത്
Motor Blog
02 ഫെബ്രുവരി 2021
66 Viewed
Contents
ഇന്ത്യയിൽ, മോട്ടോർബൈക്ക് റൈഡറുടെ നിർബന്ധിത ഡോക്യുമെന്‍റുകളുടെ ഭാഗമാണ് സാധുതയുള്ള വാഹന ഇൻഷുറൻസ്. മോട്ടോർ വാഹന നിയമം, 2019 പ്രകാരം വാഹന ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണെന്ന് സർക്കാർ നയങ്ങള്‍ വ്യക്തമാക്കുന്നു. അപ്പോഴും, ഇന്ത്യയിലെ റോഡിലെ ഏകദേശം 57% വാഹനങ്ങൾ ഇൻഷുർ ചെയ്യാത്തതാണ്. 2017-18 ൽ നടത്തിയ സർവേകൾ പ്രകാരം, ഈ നമ്പർ 21.11 കോടിയില്‍ എത്തി. ഇൻഷുർ ചെയ്യാത്ത വാഹനങ്ങളിൽ, 60% വാഹനങ്ങൾ ടു-വീലറുകളാണ്, ഇത് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹനങ്ങളാണ്. ബൈക്ക് ഇൻഷുറൻസ് ഇന്ത്യയില്‍ തര്‍ക്ക വിഷയമാണ്, ഇൻഷുറൻസ് ചെയ്യാത്ത വാഹനങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ബൈക്കുകളാണ് കൂടുതൽ. ഇത് ലംഘിച്ച് പിടിക്കപ്പെടുന്ന റൈഡർമാർക്ക് കനത്ത ബൈക്ക് ഇൻഷുറൻസ് പിഴ ചുമത്തുന്ന നിയമങ്ങളുണ്ട്. ഈ ലേഖനത്തിൽ, നിങ്ങളുടെ ടു-വീലറിന് ഇൻഷുറൻസ് വേണ്ടതിന്‍റെ പ്രാധാന്യവും, ഇല്ലെങ്കില്‍ ഉണ്ടാകുന്ന അനന്തരഫലവും ഞങ്ങൾ കൂടുതൽ വിശദീകരിക്കുന്നു.
സാധുതയുള്ള വാഹന ഇൻഷുറൻസ് ഇല്ലാതെ ടു-വീലർ ഓടിക്കുന്നത് ഒരു വ്യക്തിക്ക് നിയമവിരുദ്ധമാണെന്ന് ഈ നിയമം വ്യക്തമാക്കുന്നു. വ്യക്തി അങ്ങനെ ചെയ്ത് പിടിക്കപ്പെട്ടാല്‍, ശിക്ഷക്കും പിഴയ്ക്കും വ്യവസ്ഥയുണ്ട്. മോട്ടോർ വാഹനവുമായി ബന്ധപ്പെട്ട് കൂടിവരുന്ന മരണസംഖ്യ നിയന്ത്രിക്കാനാണ് ഇത് ചെയ്യുന്നത്. 2019 ൽ, റോഡ് അപകടങ്ങൾ കാരണം ഇന്ത്യയിൽ 1,49,000 ൽ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. സാധാരണക്കാരെ സംബന്ധിച്ച് റോഡ് സുരക്ഷ ആശങ്കയുള്ള കാര്യമാണെന്ന് തികച്ചും വ്യക്തമാണ്, അതിനായി കര്‍ശനമായ നയങ്ങള്‍ ആവശ്യമാണ്. അതിനാൽ, നിയമ ലംഘനത്തിന് പിഴയ്ക്കൊപ്പം, സർക്കാർ തേർഡ്-പാർട്ടി ലയബിലിറ്റി ഇൻഷുറൻസ് നിര്‍ബന്ധമാക്കുകയും ചെയ്തു. ഈ ഉത്തരവ് പ്രകാരം, അപകടം സംഭവിച്ചാല്‍ തേർഡ് പാർട്ടിക്ക് ഉണ്ടാകുന്ന നഷ്ടം മുന്‍നിര്‍ത്തി ഡ്രൈവർമാരെ ഇൻഷുർ ചെയ്യും.
ബൈക്ക് ഇൻഷുറൻസ് പോളിസികള്‍ പാലിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് പല പിഴകളും നല്‍കേണ്ടിവരും.
ഈയ്യിടെ, നേരത്തെ ഉണ്ടായിരുന്ന രൂ. 1000 പിഴ രൂ. 2000 ആക്കി ഉയര്‍ത്തി. ബാധകമാകുന്ന സാഹചര്യങ്ങളിൽ 3 മാസത്തെ തടവിനും വ്യവസ്ഥയുണ്ട്.
നോ ക്ലെയിം ബോണസ് അല്ലെങ്കിൽ ബൈക്ക് ഇൻഷുറൻസിലെ എൻസിബി ആക്ടീവ് ആയിരിക്കുമ്പോൾ നിങ്ങളുടെ പോളിസി ക്ലെയിം ചെയ്യാനുള്ള അവസരം ഇല്ലെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്ന ഒരു ആനുകൂല്യമാണ്. 90 ദിവസം അല്ലെങ്കിൽ അതിൽ കൂടുതൽ സാധുതയുള്ള ബൈക്ക് ഇൻഷുറൻസ് ഇല്ലാതെ നിങ്ങൾ പിടിക്കപ്പെട്ടാല്‍, എന്‍സിബി പാഴാകും.
ഇൻഷുർ ചെയ്യാത്ത വാഹനം ഓടിക്കുമ്പോൾ അപകടത്തിൽ പെടുന്ന സാഹചര്യത്തിൽ, നിങ്ങൾക്ക് ക്രിമിനൽ കുറ്റകൃത്യം (അശ്രദ്ധ) ചുമത്തുമെന്ന് മാത്രമല്ല തേർഡ് പാർട്ടിക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ അടയ്ക്കുന്നതിനും ബാധ്യതയുണ്ട്. അതൊരു ഇരട്ട പ്രഹരമാണ്.
വാഹന ഇൻഷുറൻസുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിന് ട്രാഫിക് പോലീസ് ഓഫീസർ നിങ്ങളെ പിടിക്കുന്നത് അത്ര നല്ല സാഹചര്യമല്ല, താഴെപ്പറയുന്നവ ഉളവാകുന്നു. വാഹനവുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ ഡോക്യുമെന്‍റുകളും കാണിക്കാന്‍ നിങ്ങളോട് ആവശ്യപ്പെടും. ഇതിൽ നിങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആര്‍സി), പൊല്യൂഷന്‍ സർട്ടിഫിക്കറ്റ്, തീര്‍ച്ചയായും ഇൻഷുറൻസ് പോളിസി എന്നിങ്ങനെ എല്ലാം ഉൾപ്പെടുന്നു. നിങ്ങൾ എല്ലാ ഡോക്യുമെന്‍റുകളും അന്വേഷണ ഓഫീസറെ കാണിക്കണം. ഡോക്യുമെന്‍റുകൾ കൈവശം ഇല്ലെങ്കില്‍, നിങ്ങൾ ബൈക്ക് ഇൻഷുറൻസ് പിഴ അടയ്ക്കേണ്ടി വരും. ഡോക്യുമെന്‍റുകള്‍ ഇല്ലാത്തതിന് നിങ്ങൾ പിഴ അടയ്ക്കേണ്ടി വരും. പല ഡോക്യുമെന്‍റുകള്‍ക്കും പിഴ പലവിധമാണ്. പിഴ അടയ്ക്കാനായി ഉപയോഗിക്കാവുന്ന ചലാന്‍ പേപ്പറിന്‍റെ രൂപത്തിലാണ് പിഴ ചുമത്തുക. ഓൺലൈൻ പേമെന്‍റ് ഓപ്ഷനുകളും ലഭ്യമാണ്. മിക്ക സാഹചര്യങ്ങളിലും, ചലാൻ സംസ്ഥാന വകുപ്പിന്‍റെ ഇ-ചലാൻ വെബ്സൈറ്റ് വഴി അടയ്ക്കാം. ഓഫ്‌ലൈൻ പേമെന്‍റിനായി, അടുത്തുള്ള ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് ഓഫീസ് സന്ദർശിച്ച് അത് ചെയ്യാവുന്നതാണ്. ടു വീലര്‍ ഇന്‍ഷുറന്‍സ് പിഴ ഒഴിവാക്കുന്നതിനുള്ള ഉപായങ്ങള്‍
ഇന്ത്യയിലെ ട്രാഫിക് സാഹചര്യവും പേഴ്സണൽ റോഡ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും എല്ലാ ബൈക്ക് ഉടമകളും സാധുതയുള്ള ബൈക്ക് ഇൻഷുറൻസ് പോളിസികൾ കൊണ്ടുപോകണമെന്ന് നിഷ്ക്കര്‍ഷിക്കുന്നു. ഇത് ഇന്ത്യയിലുടനീളമുള്ള സുരക്ഷിതമായ റോഡുകൾക്കായി രൂപകൽപ്പന ചെയ്ത വണ്‍-പാര്‍ട്ട് ധാര്‍മ്മിക ഉത്തരവാദിത്തവും വണ്‍-പാര്‍ട്ട് നിയമപരമായ ബാധ്യതയുമാണ്. ദോഷകരമായ അനന്തരഫലങ്ങൾ ഒഴിവാക്കാൻ ഏറ്റവും പുതിയ നയങ്ങള്‍ പാലിക്കുക. പ്രസക്തമായ ടു-വീലർ ഇൻഷുറൻസും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക.
3177 Viewed
5 mins read
20 ഒക്ടോബർ 2024
175 Viewed
5 mins read
16 നവംബർ 2024
49 Viewed
5 mins read
15 ഡിസംബർ 2025
95 Viewed
5 mins read
07 ജനുവരി 2022
What makes our insurance unique
With Motor On-The-Spot, Health Direct Click, etc we provide fast claim process , Our sales toll free number:1800-209-0144