റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Documents Required for Passport
മെയ് 30, 2021

ഇന്ത്യയിൽ പാസ്പോർട്ടിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

റോമൻ സ്റ്റോയിക് തത്ത്വചിന്തകനും രാഷ്ട്രതന്ത്രജ്ഞനും നാടകപ്രവർത്തകനുമായ സെനെക്ക ഒരിക്കൽ പറഞ്ഞു, “യാത്രകളും പുതിയ ഇടങ്ങളും മനസ്സിന് പുത്തൻ ഉന്മേഷം പകരും.”പാസ്‌പോർട്ട് എന്നത് ഒരു രാജ്യത്തെ സർക്കാർ അവിടുത്തെ പൗരന്മാർക്ക് നൽകുന്ന ഔദ്യോഗിക രേഖയാണ്, അത് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ നിങ്ങൾക്ക് യോഗ്യത നൽകുന്നു. ഇത് നിങ്ങളുടെ പൗരത്വത്തെ സാധൂകരിക്കുന്ന ഒരു പ്രധാന ഐഡന്‍റിറ്റി പ്രൂഫാണ്. ഓർമ്മകൾ സൃഷ്ടിക്കാനും, നിങ്ങളുടെ കുടുംബാംഗങ്ങൾ/സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാനും, ഒരു ബിസിനസ്സ് യാത്ര നടത്താനും അല്ലെങ്കിൽ ആരെയെങ്കിലും സന്ദർശിക്കുന്നതിനുമായി നിങ്ങൾ സ്വന്തം രാജ്യത്തോ വിദേശത്തോ എവിടെയെങ്കിലും യാത്ര ചെയ്യുന്നു. നിങ്ങൾ വിദേശത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ പാസ്‌പോർട്ട് കൈവശം ഉണ്ടായിരിക്കണം, എന്നാൽ നിങ്ങളുടെ രാജ്യത്തിനുള്ളിലാണ് യാത്ര ചെയ്യുന്നതെങ്കിൽ പാസ്‌പോർട്ട് ആവശ്യമില്ല. നിങ്ങൾ രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുകയാണെങ്കിൽ നിങ്ങൾ ഒരു പാസ്പോർട്ടിന് മുൻകൂട്ടി അപേക്ഷിക്കണം. ഇഷ്യൂ ചെയ്തുകഴിഞ്ഞാൽ, പാസ്പോർട്ടിന് സാധാരണയായി 10 വർഷത്തേക്ക് സാധുത ഉണ്ടായിരിക്കും, അതിന് ശേഷം നിങ്ങൾ അതിന് വീണ്ടും അപേക്ഷിക്കേണ്ടതുണ്ട്. പാസ്‌പോർട്ട് ഇഷ്യൂ ചെയ്യുന്നതിനായി നിങ്ങളുടെ വിലാസം പ്രായം എന്നിവയുടെ പ്രൂഫ് ആയി ചില പ്രത്യേക ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതാണ്. ആവശ്യമായ ഡോക്യുമെന്‍റുകൾ ഇനിപ്പറയുന്ന സാധുതയുള്ള ഡോക്യുമെന്‍റുകളുടെ പട്ടികയിൽ നിന്ന് നിങ്ങൾക്ക് ഏതെങ്കിലും ഔദ്യോഗിക രേഖകൾ സമർപ്പിക്കാവുന്നതാണ്:
  • നിലവിലെ അഡ്രസ് പ്രൂഫ്
    • ആധാർ കാർഡ്
    • റെന്‍റ് എഗ്രിമെന്‍റ്
    • ഇലക്ട്രിസിറ്റി ബിൽ
    • ടെലിഫോൺ (ലാൻഡ്‌ലൈൻ അല്ലെങ്കിൽ പോസ്റ്റ്‌പെയ്ഡ് മൊബൈൽ ബിൽ)
    • ഇലക്ഷൻ കമ്മീഷൻ ഫോട്ടോ ഐഡി കാർഡ്
    • പ്രശസ്ത കമ്പനികളുടെ തൊഴിലുടമയിൽ നിന്ന് ലെറ്റർഹെഡിലുള്ള സർട്ടിഫിക്കറ്റ്
    • ആദായ നികുതി അസസ്മെന്‍റ് ഓർഡർ
    • നിലവിലുള്ള ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്‍റെ ഫോട്ടോ (ഷെഡ്യൂൾഡ് പൊതുമേഖലാ ബാങ്കുകൾ, ഷെഡ്യൂൾഡ് പ്രൈവറ്റ് സെക്ടർ ഇന്ത്യൻ ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ മാത്രം)
    • ഗ്യാസ് കണക്ഷൻ പ്രൂഫ്
    • ജീവിതപങ്കാളിയുടെ പാസ്‌പോർട്ട് കോപ്പി (അപേക്ഷാർത്ഥിയുടെ പേര് പാസ്‌പോർട്ട് ഉടമയുടെ പങ്കാളിയായി പരാമർശിക്കുന്ന കുടുംബവിവരങ്ങൾ ഉൾപ്പെടെയുള്ള ആദ്യത്തെയും അവസാനത്തെയും പേജ്), (അപേക്ഷാർത്ഥിയുടെ ഇപ്പോഴത്തെ വിലാസം പങ്കാളിയുടെ പാസ്‌പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന വിലാസവുമായി പൊരുത്തപ്പെടുന്നുവെങ്കിൽ)
    • മൈനർ ആണെങ്കിൽ മാതാപിതാക്കളുടെ പാസ്പോർട്ട് കോപ്പി (ആദ്യത്തെയും അവസാനത്തെയും പേജ്)
    • വാട്ടർ ബിൽ
  • ജനന തീയതിയുടെ പ്രൂഫ്
    • ജനന-മരണ രജിസ്ട്രാറോ മുനിസിപ്പൽ കോർപ്പറേഷനോ മറ്റേതെങ്കിലും നിർദ്ദിഷ്ട അതോറിറ്റിയോ അല്ലെങ്കിൽ ജനന-മരണ രജിസ്ട്രേഷൻ ആക്ട് 1969 പ്രകാരം ഇന്ത്യയിൽ ജനിച്ച ഒരു കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യാൻ അധികാരമുള്ളവർ ഇഷ്യൂ ചെയ്യുന്ന ജനന സർട്ടിഫിക്കറ്റ്
    • ആധാർ കാർഡ്/ഇ-ആധാർ
    • ആദായ നികുതി വകുപ്പ് ഇഷ്യൂ ചെയ്യുന്ന പാൻ കാർഡ്
    • ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്‍റെ ഗതാഗത വകുപ്പ് ഇഷ്യൂ ചെയ്യുന്ന ഡ്രൈവിംഗ് ലൈസൻസ്
    • അവസാനമായി പഠനം നടത്തിയ സ്കൂൾ/അംഗീകൃത വിദ്യാഭ്യാസ ബോർഡ് ഇഷ്യൂ ചെയ്ത ട്രാൻസ്ഫർ/സ്കൂൾ ലീവിംഗ്/മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്
    • ഇൻഷുറൻസ് പോളിസി ഉടമയുടെ ജനനതീയതി പരാമർശിക്കുന്ന പബ്ലിക് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനുകൾ/കമ്പനികൾ ഇഷ്യൂ ചെയ്ത പോളിസി ബോണ്ട്
    • അപേക്ഷാർത്ഥിയുടെ (സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ മാത്രം) സർവ്വീസ് റെക്കോർഡിന്‍റ് അല്ലെങ്കിൽ പേ പെൻഷൻ ഓർഡറിന്‍റെ (റിട്ടയേർഡ് സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ) കോപ്പി, ബന്ധപ്പെട്ട മന്ത്രാലയത്തിലെ/വകുപ്പിലെ ഉദ്യോഗസ്ഥർ/അഡ്മിനിസ്‌ട്രേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ/ അംഗീകരിച്ചത്
    • ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇപിഐസി) ഇഷ്യൂ ചെയ്ത ഇലക്ഷൻ ഫോട്ടോ ഐഡന്‍റിറ്റി കാർഡ്
    • അപേക്ഷകന്‍റെ ജനനതീയതി സ്ഥിരീകരിച്ചുകൊണ്ട് സ്ഥാപനത്തിന്‍റെ ഔദ്യോഗിക ലെറ്റർഹെഡിൽ ഓർഫനേജ്/ചൈൽഡ് കെയർ ഹോം ഹെഡ് ഇഷ്യൂ ചെയ്യുന്ന ഒരു ഡിക്ലറേഷൻ
ഈ ഡോക്യുമെന്‍റുകൾ മുതിർന്നവർക്കും മുതിർന്ന പൗരന്മാർക്കും പ്രായപൂർത്തിയാകാത്തവർക്കും (18 വയസ്സിന് താഴെയുള്ളവർ) സമാനമാണ്. പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ ഒരേയൊരു വ്യത്യാസം, അനുബന്ധം ഡി പ്രകാരം മൈനറിനെ സംബന്ധിച്ച് അപേക്ഷയിൽ നൽകിയിട്ടുള്ള വിശദാംശങ്ങൾ സ്ഥിരീകരിക്കുന്ന ഒരു ഡിക്ലറേഷൻ നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ നോൺ-ഇസിആർ (എമിഗ്രേഷൻ ചെക്ക് ആവശ്യമുള്ള) വിഭാഗത്തിൽ ഉൾപ്പെടുന്നവരാണെങ്കിൽ മുതിർന്നവരും (18 വയസ്സിന് മുകളിലും 65 വയസ്സിന് താഴെയും) അത് പ്രഖ്യാപിക്കേണ്ടതുണ്ട്, അതിനായി നിങ്ങൾ ഏതാനും ചില ഡോക്യുമെന്‍റുകൾ കൂടി സമർപ്പിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഇതിന്‍റെ പൂർണ്ണമായ ലിസ്റ്റ് ലഭിക്കും; പാസ്പോർട്ടിന് ആവശ്യമായ ഡോക്യുമെന്‍റുകൾ പാസ്പോർട്ട് സേവ പോർട്ടലിൽ. മുകളിൽ സൂചിപ്പിച്ച റെക്കോർഡുകൾ കൂടാതെ, പ്രത്യേക സന്ദർഭങ്ങളിൽ നിങ്ങൾ കുറച്ച് അധിക ഡോക്യുമെന്‍റുകൾ സമർപ്പിക്കേണ്ടതായി വന്നേക്കാം:
  • നിങ്ങൾ ഒരു മൈനറും വാടക ഗർഭധാരണത്തിലൂടെയുമാണ് ജനിച്ചതെങ്കിൽ, മുമ്പ് സൂചിപ്പിച്ച ഡോക്യുമെന്‍റുകൾ പുറമേ അനുബന്ധം I പ്രകാരം മൈനർ സംബന്ധിച്ച അപേക്ഷയിൽ നൽകിയിട്ടുള്ള വിശദാംശങ്ങൾ സ്ഥിരീകരിക്കുന്ന ഒരു ഡിക്ലറേഷൻ നിങ്ങൾ സമർപ്പിക്കേണ്ടതുണ്ട്.
  • നിങ്ങൾ പ്രായപൂർത്തിയായ ആളും സർക്കാർ/പിഎസ്‌യു/നിയമപരമായ ബോഡിയിലെ തൊഴിലാളിയും ആണെങ്കിൽ, അനുബന്ധം എ പ്രകാരം നിങ്ങൾ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് ഒറിജിനലിൽ സമർപ്പിക്കേണ്ടതാണ്.
  • നിങ്ങൾ ഒരു മുതിർന്ന പൗരനും റിട്ടയർ ചെയ്ത ഗവൺമെന്‍റ് ഉദ്യോഗസ്ഥനും ആണെങ്കിൽ, അഡ്രസ് പ്രൂഫ്, ഏജ് പ്രൂഫ് എന്നിവക്കൊപ്പം നിങ്ങളുടെ പെൻഷൻ പേമെന്‍റ് ഓർഡർ സമർപ്പിക്കേണ്ടതുണ്ട്.
പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകളുടെ പൂർണ്ണമായ വിശദാംശങ്ങൾ ലഭിക്കുന്നതിന്, ഇന്ത്യൻ ഗവൺമെന്‍റിന്‍റെ വിദേശകാര്യ മന്ത്രാലയം ലഭ്യമാക്കിയ ഓൺലൈൻ പോർട്ടലായ പാസ്‌പോർട്ട് സേവ പരിശോധിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഈ പോയിന്‍റുകൾ മനസ്സിൽ വെച്ചുകൊണ്ട്, നിങ്ങളുടെ യാത്രാ പദ്ധതികൾ തയ്യാറാക്കുമ്പോൾ നിങ്ങൾക്ക് ട്രാവൽ ഇൻഷുറൻസ് പോളിസി ലഭ്യമാക്കുന്നത് നല്ലതാണ്, അതിന് നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ പരിപാലിക്കാനും അപരിചിതമായ ഒരു രാജ്യത്ത് നിങ്ങളുടെ പാസ്‌പോർട്ട് നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ കേടുപാട് വരുകയോ ചെയ്‌താൽ നിങ്ങളെ പരിരക്ഷിക്കാനും കഴിയും. ചെക്കൌട്ട് മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസ് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

  • ഇമ്രാൻ കർദാം - ജൂലൈ 30, 2019 10:54 am-ന്

    മനസ്സിലാക്കാൻ വളരെ എളുപ്പമാണ്, നന്ദി

  • സഞ്ജയ് മുഖർജി - ജൂലൈ 30, 2019 7:53 am-ന്

    ശരിയായ വിവരങ്ങൾ നൽകിയതിന് നന്ദി

  • പി പി ദാസ് - 2019 ജൂലൈ 29 9:52 am-ന്

    ശരിയായ വിവരങ്ങൾ

  • മനോരഞ്ജൻ ആശീർവാദം - ജൂലൈ 27, 2019 6:17 am

    നന്ദി, നിങ്ങൾ മികച്ച വിവരങ്ങളാണ് നൽകിയത്.

    പാസ്പോർട്ടിന് അപേക്ഷിക്കാൻ പോകുന്ന എല്ലാവർക്കും ഇത് ഉപയോഗപ്രദമാണ്.

  • പളനിയപ്പൻ - ജൂലൈ 27, 2019 6:00 am

    മനസ്സിലാക്കാൻ വളരെ എളുപ്പമാണ്, നന്ദി

  • എം ഫ്രാൻസിസ് സേവിയർ - ജൂലൈ 25, 2019 12:57 pm

    മുതിർന്ന പൗരന്മാർക്ക് ഈ വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി.

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്