റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
3 Two Wheeler Insurance Add-Ons That Provide More Value
23 ജൂലൈ 2020

നിങ്ങൾ ഏത് ടു വീലർ ഇൻഷുറൻസ് ആഡ്-ഓണുകൾ തിരഞ്ഞെടുക്കണം?

ബൈക്കില്‍ ദിവസവും യാത്ര ചെയ്യുന്നവര്‍ക്ക് ടു വീലർ ഇൻഷുറൻസ് പോളിസി നിർബന്ധമാണ്. പേഴ്സണൽ അപകടം (ഉടമ/ഡ്രൈവറിന്‍റെ മരണം അല്ലെങ്കിൽ സ്ഥിരമായ പൂർണ്ണ വൈകല്യം), നഷ്ടം, കേടുപാടുകൾ, നിങ്ങളുടെ വാഹനത്തിന്‍റെ മോഷണം, തേർഡ് പാർട്ടി ബാധ്യത എന്നിവയ്ക്കും പോളിസി ഇൻഷുർ ചെയ്യുന്നു. എന്നാൽ അധിക പരിരക്ഷ ഉണ്ടെങ്കില്‍ പോളിസിക്ക് കൂടുതൽ ഓഫർ ചെയ്യാനുണ്ട്.

സ്റ്റാൻഡേർഡ് ടു വീലർ പോളിസി 1 വർഷം വരേയ്ക്ക് വാങ്ങാം, ദീർഘകാല ടു വീലർ ഇൻഷുറൻസ് പോളിസി 3 വർഷം വരെ എടുക്കാം. അധിക പരിരക്ഷകൾ ലഭിക്കും നിങ്ങൾ വാങ്ങുമ്പോൾ അല്ലെങ്കിൽ പുതുക്കുമ്പോൾ ഇത്; ടു വീലര്‍ ഇൻഷുറൻസ് പോളിസി, എന്നാൽ പോളിസിയുടെ കാലയളവിൽ അല്ല. ഈ എക്സ്റ്റൻഷനുകൾ നിങ്ങളുടെ ബൈക്കിന് പരമാവധി കവറേജ് നൽകുന്നു.

ടു വീലറിന് വേണ്ടി ലഭ്യമായ ചില സാധാരണ അധിക പരിരക്ഷകൾ താഴെപ്പറയുന്നു, അത് നിങ്ങളുടെ ടു വീലർ ഇൻഷുറൻസിന് കൂടുതൽ മൂല്യം ചേർക്കും.

1. ഡിപ്രീസിയേഷൻ കവര്‍ സീറോ അഥവാ ഇല്ല

തേയ്മാനം മൂലം ആസ്തിയുടെ വിലയിലെ കുറവാണ് ഡിപ്രീസിയേഷൻ. നിങ്ങളുടെ നഷ്ടം, തകരാർ, മോഷണം എന്നിവയ്ക്കുള്ള മുഴുവൻ ക്ലെയിമിനും ഒപ്പം ഡിപ്രീസിയേഷൻ മൂല്യവും പരിരക്ഷിച്ച് നിങ്ങളുടെ നിലവിലുള്ള പോളിസിയിലേക്ക് സീറോ ഡിപ്രീസിയേഷൻ പരിരക്ഷ കൂടുതൽ സംരക്ഷണം നൽകുന്നു. സ്പെയർ പാർട്ടുകളുടെ റിപ്പയർ അല്ലെങ്കിൽ റീപ്ലേസ്മെന്‍റ് ചെലവും ഇത് പരിരക്ഷിക്കുന്നു, അതായത് നിങ്ങളുടെ ബൈക്കിന്‍റെ പ്ലാസ്റ്റിക്, റബ്ബർ, ഫൈബർ ഘടകങ്ങൾ.

2. പില്യൺ റൈഡർക്കുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

ഡ്രൈവിംഗ് ചെയ്യുമ്പോൾ വാഹനത്തിന്‍റെ ഉടമ/ഡ്രൈവർക്ക് സ്റ്റാൻഡേർഡ് ബൈക്ക് ഇൻഷുറൻസ് പോളിസി പരിരക്ഷ നൽകുന്നു. എന്നാൽ നിങ്ങളുടെ ബൈക്ക് ഉൾപ്പെടുന്ന അപകടം ഗുരുതരമായേക്കാം, സഹ യാത്രികന് പരിക്കേല്‍ക്കാം, അവന്/അവള്‍ക്ക് നിസ്സാരമോ ഗുരുതരമോ ആയ വൈകല്യം ഉണ്ടാകാം. ഈ ആഡ്-ഓൺ പരിരക്ഷ നിങ്ങളുടെ പില്യൺ റൈഡറിന്‍റെ നഷ്ടത്തിന് പരിരക്ഷ നൽകും. അതിനാൽ ഈ പരിരക്ഷ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ പുതിയ ബൈക്ക് ഇൻഷുറൻസ് പോളിസിക്കൊപ്പം, നിങ്ങളുടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പരിക്കേൽക്കുന്ന ആർക്കും ഗുണകരമായിരിക്കും.

3. ആക്സസറീസ് നഷ്ടപ്പെടൽ

ബ്ലൂടൂത്ത് ഡിവൈസുകൾ, ഗ്രിലുകളുടെ സെറ്റ്, ഫാൻസി ലൈറ്റുകൾ, സീറ്റ് കിറ്റ് തുടങ്ങിയ നിരവധി ആക്സസറികൾ ഉപയോഗിച്ച് ഇപ്പോൾ ആളുകൾ അവരുടെ ബൈക്കുകൾ അലങ്കരിക്കുന്നു, നിങ്ങൾ അവരില്‍ ഒരാളാകാം. ഈ അലങ്കാരങ്ങള്‍ അപകടത്തിൽ തകരാം, അല്ലെങ്കിൽ നഷ്ടപ്പെടാം. നിങ്ങളുടെ ബൈക്കിന്‍റെ തകര്‍ന്ന ഇലക്ട്രിക്, നോൺ-ഇലക്ട്രിക് ആക്സസറികൾക്കായി ഈ ആഡ്-ഓൺ പരിരക്ഷ നിങ്ങൾക്ക് റീഇംബേഴ്സ് ചെയ്യും.

ടു വീലർ ഇൻഷുറൻസ് പോളിസിക്ക് മേല്‍പ്പറഞ്ഞ എക്സ്റ്റൻഷനുകൾ ഉണ്ട്, അത് എടുത്താല്‍, അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ ഏറ്റവും പ്രയോജനപ്പെടുത്താം. വിലയിരുത്തുക ടു വീലര്‍ ഇന്‍ഷുറന്‍സ് ക്വോട്ടുകള്‍ നിങ്ങളുടെ ബജറ്റും ആവശ്യങ്ങളും നിറവേറ്റുന്നതിന് ഒരു പോളിസി കസ്റ്റമൈസ് ചെയ്യുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്