ടു വീലറുകൾ നമ്മുടെ സഹചാരികളാണ്. ലാഭത്തിലും നഷ്ടത്തിലും, ട്രാഫിക്ക് തടസ്സമുള്ള റോഡുകളിലും മലനിരകളിലും അവ നമുക്കൊപ്പമുണ്ട്, ടു വീലറുകള്‍ നമ്മള്‍ ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്നു. അവ നമുക്ക് സമയം ലാഭിക്കുകയും റോഡിൽ സുഖകരവും സുഗമവുമാക്കുകയും ചെയ്യുന്നു. അത്രയുമൊക്കെ ചെയ്യുമ്പോള്‍ ആദരവ് തിരിച്ച് കാണിക്കേണ്ടതും പ്രധാനമാണ്. വാങ്ങുന്നതിന് പുറമെ
ടു വീലര്‍ ഇൻഷുറൻസ് , ബൈക്ക് പാര്‍ട്ട്സിന്‍റെ പതിവായ മെയിന്‍റനന്‍സും കരുതലും അല്‍പ്പം സ്നേഹം കാണിക്കാനുള്ള മികച്ച മാർഗമാണ്. ബൈക്ക് സുഗമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ചില ഉപയോഗപ്രദമായ നുറുങ്ങുകൾ ഇതാ:
എഞ്ചിൻ ഓയിൽ പരിശോധന - എഞ്ചിൻ ഓയിലിന്‍റെ ശരിയായ ലെവൽ എപ്പോഴും നിലനിർത്തുക, കാർബൺ ഡിപ്പോസിറ്റുകൾ അടിയുന്നതിനാല്‍ ഓരോ 3000-5000 കിലോമീറ്ററിലും അത് മാറ്റുക. കൃത്യസമയത്ത് ചെയ്തില്ലെങ്കിൽ എഞ്ചിൻ അതിന്‍റെ പ്രവർത്തനത്തിനായി കൂടുതൽ ഓയിൽ ഉപയോഗിക്കാൻ തുടങ്ങും.
ടയർ പരിശോധന - ആഴ്ചയിൽ ഒരിക്കൽ ടയറുകൾ നിരീക്ഷിക്കുന്നത് ബൈക്ക് മെയിന്‍റനൻസ് പ്രോസസിന്‍റെ അവിഭാജ്യ ഭാഗമാണ്. തേയ്മാനം, വിള്ളല്‍ അല്ലെങ്കിൽ സുഷിരം എന്നിവ നോക്കാന്‍ ടയറുകൾ എപ്പോഴും പരിശോധിക്കണം. മേൽപ്പറഞ്ഞ പരിശോധനകൾക്കൊപ്പം, വീൽ ബാലൻസും അലൈൻമെന്‍റും പരിശോധിക്കണം.
ബൈക്ക് ചെയിൻ - ബൈക്ക് ചെയിൻ അയഞ്ഞ് കിടക്കരുത്, നന്നായി ഓയിൽ ഇടണം. റീപ്ലേസ്മെന്‍റ് ഇല്ലാതെ 30,000 കിലോമീറ്റർ പോകാൻ കഴിയുന്നതിനാൽ അവക്ക് മറ്റേതെങ്കിലും പരിചരണം ആവശ്യമില്ല.
ഫോർക്ക് ഓയിൽ - സ്പീഡ് ബ്രേക്കറുകളിലും കടുത്ത റോഡുകളിലും ഉണ്ടാകുന്ന തകരാറില്‍ നിന്ന് ഫോർക്ക് ഓയിൽ ബൈക്കിനെ സംരക്ഷിക്കുന്നു. ഇത് കാലാകാലങ്ങളിൽ പരിശോധിക്കുകയും മെക്കാനിക് ഉപദേശം നൽകുമ്പോൾ റിപ്പയർ ചെയ്യുകയും ചെയ്യണം.
ബ്രേക്ക് പാഡുകൾ - റൈഡ് അതിനെ ആശ്രയിച്ചിരിക്കുന്നതിനാൽ ബ്രേക്ക് പാഡുകൾക്ക് ഏറ്റവും ശ്രദ്ധ ആവശ്യമാണ്. ഓരോ 7000-10000 കിലോമീറ്ററിലും, അവ 2mm ല്‍ താഴെ ആകുമ്പോഴും ബ്രേക്ക് പാഡുകൾ പരിശോധിക്കണമെന്ന് നിർദ്ദേശിക്കുന്നു.
എയർ ഫിൽറ്റർ - കടുത്ത മലിനീകരണം കാരണം, എയർ ഫിൽറ്ററുകൾ ഇന്ത്യയിൽ വളരെ വേഗം തിങ്ങും. അതിനാൽ, എയർ ഫിൽറ്റർ പതിവായി മാറ്റണം.
ബാറ്ററി മെയിന്‍റനന്‍സ് - സാധാരണയായി, ബാറ്ററികൾ രണ്ട് വർഷം നീണ്ടുനിൽക്കുന്നു, അവ എപ്പോഴും ചാര്‍ജ്ജ് ചെയ്തിരിക്കണം. മെക്കാനിക്കിൽ നിന്നുള്ള ഒരു പരിശോധനയ്ക്കും റിവ്യൂവിനും ശേഷം അതിന്‍റെ ഷെൽഫ് ലൈഫ് പൂർത്തിയായാല്‍ അത് റീപ്ലേസ് ചെയ്യാം.
ക്ലച്ച് അഡ്ജസ്റ്റ്മെന്‍റ് - ഗിയര്‍ മാറ്റാനാണ് ക്ലച്ച് ഉപയോഗിക്കുന്നത്, ഇത് ധാരാളം ഉപയോഗിക്കുന്നു. ഇത് എല്ലായ്പ്പോഴും നന്നായി അഡ്ജസ്റ്റ് ചെയ്യണം, കൂടുതൽ ദൃഢമാക്കരുത്. ക്ലച്ചുകള്‍ അമിതമായി മുറുകുന്നത് സ്ലിപ്പ് ആക്കും, ധാരാളം ഇന്ധനം ഉപയോഗിക്കുകയും ചെയ്യാം.
സ്പാർക്ക് പ്ലഗുകൾ - അവ ഓരോ 6000-12000 കിലോമീറ്ററിലും പരിശോധിക്കണം. അവഗണിച്ചാല്‍ അവർക്ക് പല സാങ്കേതിക തകരാറുകൾ വരുത്തും.
റൈഡിംഗ് സ്പീഡ് - ബൈക്ക് നല്ല കണ്ടീഷനില്‍ ഓടിക്കാന്‍ മികച്ച രീതി എല്ലായ്പ്പോഴും 40-60 കിലോമീറ്റർ വേഗതയിൽ റൈഡ് ചെയ്യുക എന്നതാണ്. ഇത് ബൈക്ക് ആരോഗ്യകരമായി സൂക്ഷിക്കുക മാത്രമല്ല ഇന്ധന ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ഒരു വാഹനം വാങ്ങുന്നത് തുടക്കം മാത്രമാണ്. അത് ഉപയോഗിച്ചു തുടങ്ങുമ്പോഴാണ് യഥാർത്ഥ ലാളന വേണ്ടത്. ബൈക്കുകൾ നല്ല കണ്ടീഷനില്‍ സൂക്ഷിക്കാന്‍ നമ്മള്‍ എന്ത് വേണമെങ്കിലും ചെയ്യും, ടു വീലർ ഇൻഷുറൻസ് അതുപോലെ പ്രധാനമാണെന്നും നമ്മള്‍ ഓര്‍ക്കണം. തിരഞ്ഞെടുക്കേണ്ടത് നിർബന്ധമാണ്
ടു വീലർ ഇന്‍ഷുറന്‍സ് തേർഡ് പാര്‍ട്ടി ബൈക്കിനും നിങ്ങൾക്കും ആകസ്മികമായ നാശനഷ്ടമുണ്ടായാൽ ചെലവുകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിന് കോംപ്രിഹെന്‍സീവ് ഇൻഷുറൻസ് എടുക്കുന്നതാണ് നല്ലത്.
മികച്ച, സഹായകരമായ വിവരങ്ങൾ.