അതിവേഗം വളരുന്ന ഹെൽത്ത്കെയർ ചെലവുകൾ ഹെൽത്ത് പ്ലാനുകളുടെ ആവശ്യകത വർദ്ധിപ്പിച്ചു. ഹെൽത്ത് ഇൻഷുറൻസ് പോളിസി മെഡിക്കൽ ചെലവുകൾ പരിരക്ഷിക്കുക മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ടവരെ സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഹെൽത്ത് പ്ലാൻ ഉപയോഗിച്ച്, ഒരു വ്യക്തിക്ക് അവന്‍റെ/അവളുടെ രോഗം എളുപ്പത്തിൽ ചികിത്സിക്കാൻ കഴിയും. കൂടാതെ, ഒരു ചില്ലി കാശുപോലും സ്വന്തം പോക്കറ്റിൽ നിന്ന് ചെലവാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഹെൽത്ത് പോളിസി ഉപഭോക്താക്കൾക്ക് ക്യാഷ്‌ലെസ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതേസമയം, നെറ്റ്‌വർക്ക് ഹോസ്പിറ്റൽ തിരഞ്ഞെടുക്കുകയാണെങ്കിൽ പോളിസി ഉടമയ്ക്ക് ക്യാഷ്‌ലെസ് ഹോസ്പിറ്റലൈസേഷൻ പ്രയോജനപ്പെടുത്താവുന്നതാണ്. എല്ലാ ഇൻഷുറൻസ് കമ്പനിക്കും അവരുടെ നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളുടെ പട്ടിക ഉണ്ട്, ഇതിന് കീഴിൽ;
ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ . ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിന് മുമ്പ്, ക്യാഷ്‌ലെസ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് നെറ്റ്‌വർക്ക് ഹോസ്പിറ്റൽ എന്താണെന്ന് ഉപഭോക്താക്കൾ അറിഞ്ഞിരിക്കണം.
എന്താണ് നെറ്റ്‌വർക്ക് ഹോസ്പിറ്റൽ?
Every insurance provider has a tie-up with specific hospitals. When a policyholder purchases a health insurance plan, the insurance company gives them an option to select between the hospitals provided by them. This list of hospital alternatives offered by an insurer are called network hospitals. On selecting one of the network hospitals, a policyholder can make a cashless
ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം during medical emergencies. Bajaj Allianz General Insurance provides
ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് സൗകര്യം രാജ്യത്തുടനീളമുള്ള 6500+ ആശുപത്രികളിൽ. ക്യാഷ്‌ലെസ് ക്ലെയിം നടപടിക്രമം പിന്തുടരാൻ എളുപ്പമാണ്. എന്നിരുന്നാലും, ഈ പ്രോസസിൽ ഇൻഷുർ ചെയ്തയാൾ, നെറ്റ്‌വർക്ക് ആശുപത്രി, തേർഡ്-പാർട്ടി അഡ്മിനിസ്ട്രേറ്റർ എന്നീ മൂന്ന് കക്ഷികളും ഉൾപ്പെടുന്നു.
നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിലെ ക്യാഷ്‌ലെസ് ക്ലെയിമുകൾ
ഒരു പോളിസി ഉടമയ്ക്ക് താഴെപ്പറയുന്ന രണ്ട് സാഹചര്യങ്ങളിൽ ക്ലെയിം ചെയ്യാൻ സാധിക്കും:
- പ്ലാൻ ചെയ്ത ഹോസ്പിറ്റലൈസേഷൻ
പ്ലാൻ ചെയ്ത ഹോസ്പിറ്റലൈസേഷനായി താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരുക:
- ഇൻഷുററിൽ നിന്നുള്ള ഹെൽത്ത് ഇൻഷുറൻസ് കാർഡ് ആശുപത്രിയിൽ നൽകുക.
- പ്രീ-ഓതറൈസേഷൻ ഫോം ആവശ്യപ്പെടുക അല്ലെങ്കിൽ ഇൻഷുററുടെ വെബ്സൈറ്റിൽ നിന്ന് ഓൺലൈനിൽ ഡൗൺലോഡ് ചെയ്യുക
- ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം ഫോം ആശുപത്രിയിൽ സമർപ്പിക്കുക. ഫോം ലഭിച്ചതിന് ശേഷം, ആശുപത്രി ടിപിഎ അല്ലെങ്കിൽ ഇൻഷുററിൽ നിന്ന് അപ്രൂവൽ വാങ്ങുന്നതാണ്
- ഇൻഷുറൻസ് കമ്പനി അത് അംഗീകരിച്ചതിന് ശേഷം ആശുപത്രിയിൽ നിന്ന് ഫോം വാങ്ങുക.
- പ്രവേശന ദിവസം സ്ഥിരീകരണ കത്തും ഹെൽത്ത് ഇൻഷുറൻസും ആശുപത്രിയിൽ നൽകുക.
- അടിയന്തരമായ ഹോസ്പിറ്റലൈസേഷൻ
അടിയന്തിര ഹോസ്പിറ്റലൈസേഷൻ സാഹചര്യത്തിൽ താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:
- ഹെൽത്ത് ഇൻഷുറൻസ് കാർഡ് സമർപ്പിക്കുക
- പ്രവേശനത്തിന് ശേഷം പ്രീ-ഓതറൈസേഷൻ ലെറ്റർ അയക്കാൻ ഇൻഷുററോട് അഭ്യർത്ഥിക്കുക
- ആവശ്യമായ ഡോക്യുമെന്‍റുകളും എമർജൻസി സർട്ടിഫിക്കറ്റും സമർപ്പിക്കുക
ശ്രദ്ധിക്കുക: ഗുരുതരമായ ഒരു അടിയന്തര സാഹചര്യത്തിൽ, പോളിസി ഉടമ അയാളുടെ/അവരുടെ പോക്കറ്റിൽ നിന്ന് ഹോസ്പിറ്റലൈസേഷൻ ചെലവ് നൽകുകയും പിന്നീട് ഇൻഷുററിൽ നിന്ന് റീഇംബേഴ്സ്മെന്‍റ് ക്ലെയിം ചെയ്യുകയും വേണം. മെഡിക്കൽ എമർജൻസിക്ക് പ്രത്യേക ശ്രദ്ധയും ഉടനടിയുള്ള ചികിത്സയും ആവശ്യമാണ്. ആ ബഹളത്തിനിടയിൽ, ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള അപ്രൂവലിനായി കാത്തിരിക്കുക അസാധ്യമാണ്. അതിനാൽ, അപ്പോഴത്തെ സാഹചര്യം അനുസരിച്ച്, ചെലവുകൾ നടത്തുകയും റീഇംബേഴ്സ്മെന്‍റിനായി ക്ലെയിം ചെയ്യുകയും ചെയ്യുക.
റീഇംബേഴ്സ്മെന്‍റ് ക്ലെയിം നടപടിക്രമം:
- വീഴ്ച വരുത്താതെ ആശുപത്രിയിൽ നിന്ന് എല്ലാ ബില്ലുകളും ഇൻവോയിസുകളും ശേഖരിക്കുക.
- ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിസ്ചാർജ് സമ്മറി വാങ്ങുക.
- എല്ലാ മെഡിക്കൽ റിപ്പോർട്ടുകളും, സർട്ടിഫിക്കറ്റുകളും, മറ്റ് മെഡിക്കൽ ബില്ലുകളും ഇൻഷുറൻസ് ദാതാവിന് സമർപ്പിക്കുക. അനിവാര്യമായ ഡോക്യുമെന്‍റുകൾ ലഭിച്ച ശേഷം, ഇൻഷുറർ അത് വിശകലനം ചെയ്യുകയും അതനുസരിച്ച് നിങ്ങളുടെ റീഇംബേഴ്സ്മെന്‍റ് പ്രോസസ് ചെയ്യുകയും ചെയ്യും.
ചുരുക്കത്തിൽ, ഒരു വ്യക്തിയുടെ സാമ്പത്തിക ഭാരം കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ക്യാഷ്‌ലെസ് ഹോസ്പിറ്റലൈസേഷൻ. ഇത് ഒരു മെഡിക്കൽ അടിയന്തര ഘട്ടത്തിൽ പോളിസി ഉടമകൾക്ക് ശരിയായ മനസമാധാനം നൽകും. അതിനാൽ, എളുപ്പത്തിൽ ക്യാഷ്‌ലെസ് സെറ്റിൽമെന്‍റ് ലഭ്യമാക്കുന്നതിന് പോളിസി ഉടമ ഒരു നല്ല ടൈ-അപ്പ് ഹോസ്പിറ്റൽ തിരഞ്ഞെടുക്കണം.
How do we intimate the company as to the need for admitting the policy holder in a emergency situation ?