റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Meaning of Domiciliary Hospitalization
14 ഫെബ്രുവരി 2022

ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷൻ

നല്ല ജീവിതം നയിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് പോളിസി നിർണ്ണായകമാണെന്ന വസ്തുത നിരസിക്കാൻ കഴിയില്ല. അടിയന്തിര മെഡിക്കൽ സാഹചര്യത്തിന് ഇത് പരിരക്ഷ നൽകുക മാത്രമല്ല, സഹായത്തിന് ഒരു പ്ലാൻ ബി ഉണ്ടെന്നുള്ള ബോധ്യത്തിന്‍റെ ഫലമായി മനഃസ്സമാധാനം ഉറപ്പുവരുത്തുകയും ചെയ്യുന്നു; ഒന്നും നിങ്ങളുടെ പോക്കറ്റ് കാലിയാക്കുകയുമില്ല. അങ്ങനെയിരിക്കെ, അനവധി ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിൽ നിന്ന് അനുയോജ്യമായ ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക ശ്രമകരമാണ്. പോളിസി ഡോക്യുമെന്‍റിന്‍റെ ഭാഗമായ വിവിധ പദപ്രയോഗങ്ങള്‍ പലപ്പോഴും വാങ്ങല്‍ പ്രക്രിയ സാധാരണക്കാര്‍ക്ക് സങ്കീർണ്ണമാക്കുന്നു. അതിനാൽ, നിങ്ങൾ ഏതെങ്കിലും ഇൻഷുറൻസ് പോളിസി ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ്, നിങ്ങൾ വാങ്ങുന്ന ഇൻഷുറൻസ് ഉൽപ്പന്നത്തെക്കുറിച്ച് വ്യക്തമായ ധാരണ നൽകാൻ സഹായിക്കുന്ന പദാവലികള്‍ മനസ്സിലാക്കുന്നത് ഉചിതമായിരിക്കും. ഈ ലേഖനം അത്തരം ഒരു പദപ്രയോഗം വിശദീകരിക്കുന്നു ഇതിൽ; ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ, അതാണ് ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷൻ പരിരക്ഷ.

ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷന്‍റെ അർത്ഥം

ഒരു മെഡിക്കൽ സ്ഥാപനത്തില്‍ നിന്നുള്ള ചികിത്സ പരിമിതപ്പെടുത്തുന്ന അവസ്ഥകൾ കാരണം വീട്ടിൽ ചികിത്സ ലഭ്യമാക്കാൻ നിങ്ങളെ അനുവദിക്കുന്ന നിങ്ങളുടെ ഇൻഷുറൻസ് പോളിസിയുടെ ഫീച്ചറാണ് ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷൻ. രോഗം ഗുരുതരമാകുന്ന സാഹചര്യത്തിലും രോഗിയുടെ ചലനക്ഷമത പരിമിതമാകുമ്പോഴും, അല്ലെങ്കിൽ ആശുപത്രി കിടക്കകൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും ചികിത്സ വീട്ടിൽ നൽകാവുന്നതാണ്. മാത്രമല്ല, വീട്ടിലെ ചികിത്സയുടെ ഭാഗമായ ചികിത്സകൾ പ്രത്യേകമായി ഉള്ളതാണ്, അവ നിങ്ങളുടെ ഇൻഷുറൻസ് പോളിസിയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ആയുർവേദ, ഹോമിയോപ്പതി പോലുള്ള ബദൽ ചികിത്സാ ശാഖകള്‍ പരിരക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള കവറേജിൽ പരിമിതി ഉണ്ടെന്നത് ഓര്‍ക്കണം.

ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷൻ സൗകര്യത്തിന്‍റെ ഉദ്ദേശ്യം

വീട്ടില്‍ ചികിത്സ ലഭ്യമാക്കുന്നത് സാധാരണ സാഹചര്യമല്ല, അതിനാൽ, എല്ലാ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിലും ഡൊമിസിലിയറി പരിരക്ഷ ഉൾപ്പെടുന്നില്ല. ചില ഇൻഷുറൻസ് കമ്പനികൾ മാത്രമാണ് ആ സൗകര്യം ഓഫർ ചെയ്യുക, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി അവയിൽ ഒന്നാണ്. മാത്രമല്ല, അത്തരം ഡൊമിസിലിയറി പരിരക്ഷ നിങ്ങളുടെ അടിസ്ഥാന ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയ്ക്ക് അധിക ആനുകൂല്യമായതിനാൽ, ചെലവും കൂടും. ഒന്ന് എടുക്കാൻ തീരുമാനിക്കുമ്പോള്‍, യാത്ര ചെയ്യാനാകാത്ത ബുദ്ധിമുട്ട് ഉള്ളപ്പോഴോ, ആശുപത്രി കിടക്ക ഇല്ലാത്തപ്പോഴോ ആണ് വീട്ടിൽ ചികിത്സ തേടാൻ ഈ സൗകര്യം സഹായിക്കുകയെന്നത് ഓര്‍ക്കേണ്ടത് പ്രധാനമാണ്.

ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷൻ പരിരക്ഷയ്ക്ക് കീഴിലുള്ള ഉൾപ്പെടുത്തലുകൾ

ഡൊമിസിലിയറി ഹോസ്പിറ്റൽ പരിരക്ഷയുടെ കവറേജ് ഒരു ഇൻഷുറൻസ് കമ്പനിയുടെ പരിരക്ഷയ്ക്ക് പ്രത്യേകമാണ്, എന്നാൽ സാധാരണയായി, 72 മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചികിത്സകൾ അതിന്‍റെ വ്യാപ്തിയില്‍ ഉൾപ്പെടുത്തിയിരിക്കുന്നു. പക്ഷാഘാതം അല്ലെങ്കിൽ ഫ്രാക്ചറുകൾ പോലുള്ള അവസ്ഥകൾ കാരണം ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത ഒരു വ്യക്തിക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം, മതിയായ ചികിത്സാ സൗകര്യത്തോടെ ആശുപത്രി ബെഡ് കിട്ടാത്ത വ്യക്തികൾക്കും. *സാധാരണ ടി&സി ബാധകം

ഡൊമിസിലിയറി ഹോസ്പിറ്റലൈസേഷൻ പരിരക്ഷയ്ക്ക് കീഴിലുള്ള ഒഴിവാക്കലുകൾ

മുകളിൽ ചർച്ച ചെയ്തതുപോലെ 72 മണിക്കൂർ മിനിമം ചികിത്സാ കാലയളവ് ആവശ്യമായിരിക്കെ, ആ സമയപരിധിയില്‍ കുറഞ്ഞ ഏത് ചികിത്സയും കവറേജിൽ നിന്ന് ഒഴിവാക്കപ്പെടും. കൂടാതെ, ഡൊമിസിലിയറി പരിരക്ഷയിൽ നിന്ന് പ്രീ/പോസ്റ്റ്-ട്രീറ്റ്‌മെന്‍റ് ചെലവുകൾ ഒഴിവാക്കപ്പെടും. വിവരിച്ചതുപോലെ, ഡൊമിസിലിയറി പരിരക്ഷ ചില ചികിത്സകൾക്ക് മാത്രമാണ് ബാധകം; അപസ്മാരം, ഹൈപ്പർടെൻഷൻ, ആസ്ത്മ, ക്രോണിക് നെഫ്രൈറ്റിസ്, ബ്രോങ്കൈറ്റിസ്, ഡയബറ്റീസ് മെല്ലിറ്റസ്, ഇൻസിപിഡസ്, ഡയറിയ, ആർത്രൈറ്റിസ്, ജലദോഷം, ഇൻഫ്ലുവെൻസ, മാനസിക രോഗങ്ങള്‍, ഫാരിഞ്ചൈറ്റിസ്, ഗൌട്ട്, രക്തവാതം, ടോൺസിലൈറ്റിസ്, അപ്പർ റെസ്പിറേറ്ററി ട്രാക്റ്റുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍ എന്നിവ ഉൾപ്പെടുന്നില്ല.  

ഡൊമിസിലിയറി പരിരക്ഷ എടുക്കുമ്പോള്‍ ഓർക്കേണ്ട കാര്യങ്ങൾ

പോളിസി വീട്ടിലെ ചികിത്സയ്ക്ക് പരിരക്ഷ നൽകുന്നതിനാൽ, ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു ഫാമിലി ഹെല്‍ത്ത് ഇൻഷുറൻസ് പരിരക്ഷയും മുതിർന്ന പൗരന്മാർക്കുള്ള പ്ലാനും. നിങ്ങളുടെ ഇൻഷുറൻസ് കമ്പനി നൽകിയ വ്യവസ്ഥകൾ നിറവേറ്റിയാൽ പലപ്പോഴും ആശുപത്രിയിലേക്ക് മാറാൻ കഴിയാത്ത പ്രായമായ വ്യക്തികൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. അവസാനമായി, ആധുനിക ജീവിതത്തിൽ ഹെൽത്ത് ഇൻഷുറൻസ് ആവശ്യമാണെന്ന് മറക്കരുത്, ഡൊമിസിലിയറി കവറേജ് അതിന് വലിയ മൂല്യം ചേർക്കുന്നു. പോളിസി ഡോക്യുമെന്‍റുകൾ ശ്രദ്ധാപൂർവ്വം വായിക്കുന്നുവെന്ന് ഉറപ്പാക്കുക, ഹെൽത്ത് ഇൻഷുറൻസ് താരതമ്യം ചെയ്യുക , ഒന്ന് എടുക്കുമ്പോള്‍ അറിവോടെയുള്ള തീരുമാനം എടുക്കുക. ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വാങ്ങുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 1

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്