റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Network Hospitals Explained
മെയ് 12, 2011

നെറ്റ്‌വർക്ക് ആശുപത്രികളെക്കുറിച്ച് നിങ്ങളുടെ ഗൈഡ്

എന്താണ് നെറ്റ്‌വർക്ക് ഹോസ്പിറ്റൽ?

നിങ്ങളുടെ ഇൻഷുററുമായി ബന്ധപ്പെട്ട ആശുപത്രികൾ നെറ്റ്‌വർക്ക് ആശുപത്രികളുടെ വിഭാഗത്തിൽ വരും. നെറ്റ്‌വർക്ക് ആശുപത്രി നൽകുന്നു ക്യാഷ്‌ലെസ് ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യങ്ങൾ, നിങ്ങളുടെ ഇൻഷുററുടെ അനുമതിയോടെ. ഇൻഷ്വേര്‍ഡ് വ്യക്തിക്ക്, അതായത്, നിങ്ങൾക്ക് അഡ്മിറ്റ് ആകുമ്പോൾ ആശുപത്രി അഡ്മിനിസ്ട്രേഷന് നിങ്ങളുടെ പോളിസി നമ്പർ ക്വോട്ട് ചെയ്യാം, അല്ലെങ്കില്‍ ഹെൽത്ത് ഇൻഷുറർ നൽകിയ കാർഡ് നൽകാം. നിങ്ങൾക്ക് വേണ്ടി ചികിത്സയ്ക്ക് ആശുപത്രി അപ്രൂവൽ തേടും. അപ്രൂവ് ചെയ്താല്‍, നിങ്ങൾ എടുത്ത പരിരക്ഷയ്ക്ക് വിധേയമായി പേമെന്‍റുകൾ നിങ്ങളുടെ ഇൻഷുറർ സെറ്റിൽ ചെയ്യുന്നതാണ്.

നോൺ-നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾ എന്നാൽ എന്താണ്?

ഇൻഷുററുമായി പങ്കാളിത്തം ഇല്ലാത്ത ആശുപത്രികളാണ് നോൺ-നെറ്റ്‌വർക്ക് ആശുപത്രികൾ എന്ന് അറിയപ്പെടുന്നത്. നോൺ-നെറ്റ്‌വർക്ക് ആശുപത്രിയിൽ ചികിത്സ തേടിയാല്‍, നിങ്ങൾ സ്വയം ബില്ലുകൾ സെറ്റിൽ ചെയ്യണം. എന്നാല്‍ നിങ്ങളുടെ ഇൻഷുറർക്ക് ക്ലെയിം ഫോമുകൾ സമർപ്പിച്ചതിന് ശേഷം മറ്റ് ഡോക്യുമെന്‍റുകൾക്കൊപ്പം ഹോസ്പിറ്റലൈസേഷൻ ചെലവുകൾ റീഇംബേഴ്സ് ചെയ്യും. ആധികാരികമെന്ന് കണ്ടാല്‍, കിഴിവുകള്‍ കുറച്ചിട്ട് ചെലവുകള്‍ നിങ്ങള്‍ക്ക് റീഇംബേഴ്സ് ചെയ്യും.

നോൺ-നെറ്റ്‌വർക്ക് ആശുപത്രികളേക്കാള്‍ നെറ്റ്‌വർക്ക് ആശുപത്രികൾ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

നോൺ-നെറ്റ്‌വർക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചാല്‍, നിങ്ങൾ ആശുപത്രി ബില്ലുകൾ സ്വയം സെറ്റിൽ ചെയ്ത്, റീഇംബേഴ്സ്മെന്‍റിനായി ക്ലെയിം ഫോമിനൊപ്പം ഹോസ്പിറ്റലൈസേഷൻ ഡോക്യുമെന്‍റുകൾ സമർപ്പിക്കണം. ഇൻഷുറർക്ക് താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ ആവശ്യമാണ് പ്രോസസ്സിംഗിനായി; ഇൻഷുറൻസ് ക്ലെയിം.
 • നിങ്ങളുടെ ഹെൽത്ത് പോളിസി എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ മുമ്പത്തെ പോളിസി വിശദാംശങ്ങളുടെ ഒരു ഫോട്ടോകോപ്പി (ബാധകമെങ്കിൽ).
 • നിങ്ങളുടെ നിലവിലെ പോളിസി ഡോക്യുമെന്‍റിന്‍റെ ഫോട്ടോകോപ്പി.
 • ഡോക്ടറിൽ നിന്നുള്ള ആദ്യ പ്രിസ്ക്രിപ്ഷൻ.
 • ക്ലെയിമന്‍റ് അല്ലെങ്കിൽ കുടുംബാംഗങ്ങൾ കൃത്യമായി ഒപ്പിട്ട ക്ലെയിം ഫോം.
 • ഹോസ്പിറ്റൽ ഡിസ്ചാർജ് കാർഡ്
 • ബില്ലിൽ പരാമർശിച്ചിരിക്കുന്ന എല്ലാ ഇനങ്ങളിലും വിശദമായി ഇനം തിരിച്ചുള്ള ആശുപത്രി ബിൽ.
 • റെവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് കൃത്യമായി ഒപ്പിട്ട മണി രസീത്.
 • എല്ലാ ഒറിജിനൽ ലാബോറട്ടറി & ഡയഗ്നോസ്റ്റിക് ടെസ്റ്റ് റിപ്പോർട്ടുകളും. ഉദാ. എക്സ്-റേ, ഇ.സി.ജി, യുഎസ്ജി, എംആർഐ സ്കാൻ, ഹീമോഗ്രാം മുതലായവ. (നിങ്ങൾ ഫിലിമുകളോ പ്ലേറ്റുകളോ വയ്ക്കേണ്ടതില്ല, ഓരോ അന്വേഷണത്തിനും പ്രിന്‍റ് ചെയ്‌ത റിപ്പോർട്ട് മതിയെന്നത് ശ്രദ്ധിക്കുക)
 • ക്യാഷ് നല്‍കി മരുന്ന് വാങ്ങിയിട്ടുണ്ടെങ്കിൽ, ആശുപത്രി ബില്ലിൽ അത് വന്നിട്ടില്ലെങ്കില്‍, നിങ്ങൾ ഡോക്ടറിൽ നിന്ന് ഒരു പ്രിസ്ക്രിപ്ഷനും കെമിസ്റ്റിൽ നിന്ന് ഉപോല്‍ബലകമായ മരുന്ന് ബില്ലും വയ്ക്കേണ്ടതുണ്ട്.
 • നിങ്ങൾ ഡയഗ്നോസ്റ്റിക് അല്ലെങ്കിൽ റേഡിയോളജി ടെസ്റ്റുകൾക്കായി പണം അടച്ചിട്ടുണ്ടെങ്കിൽ, അത് ആശുപത്രി ബില്ലിൽ വന്നിട്ടില്ലെങ്കില്‍, ടെസ്റ്റുകൾ, യഥാർത്ഥ ടെസ്റ്റ് റിപ്പോർട്ടുകൾ, ഡയഗ്നോസ്റ്റിക് സെന്‍ററിൽ നിന്നുള്ള ബിൽ എന്നിവ നിര്‍ദ്ദേശിക്കുന്ന ഡോക്ടര്‍ പ്രിസ്ക്രിപ്ഷൻ വയ്ക്കണം.
 • തിമിര ശസ്ത്രക്രിയയുടെ കാര്യത്തിൽ, നിങ്ങൾ ഐഒഎൽ സ്റ്റിക്കറുകൾ വയ്ക്കണം
ഈ നടപടിക്രമം മുഴുവനും മടുപ്പും നിരാശയും ഉളവാക്കാം. മാത്രമല്ല, ചികിത്സയ്ക്ക് ആവശ്യമായ പണം നിങ്ങൾ കരുതണം. കൈയ്യില്‍ നിന്നുള്ള ചെലവുകള്‍ വലുതാകാം, വിഷമകരമായ സാഹചര്യത്തില്‍ അത് മനോവിഷമം കൂട്ടുകയും ചെയ്യും. അതേസമയം, നെറ്റ്‌വർക്ക് ആശുപത്രികളുടെ കാര്യത്തിൽ, മെഡിക്കൽ ചെലവുകൾക്കായി നിങ്ങൾ നേരിട്ട് പണമടയ്ക്കേണ്ടതില്ല യഥാർത്ഥ ബില്ലുകളും അതുമായി ബന്ധപ്പെട്ട ചികിത്സയുടെ പ്രൂഫും നെറ്റ്‌വർക്ക് ആശുപത്രിയിൽ ഉണ്ടായിരിക്കും. അതിനാൽ നെറ്റ്‌വർക്ക് ആശുപത്രികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിങ്ങളുടെ സമീപത്തുള്ള നെറ്റ്‌വർക്ക് ആശുപത്രി തിരയാൻ നിങ്ങൾ ചെയ്യേണ്ടത് നഗരത്തിന്‍റെ പേരും സംസ്ഥാനവും തിരഞ്ഞെടുക്കുക (മേൽപ്പറഞ്ഞ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ) മാത്രമാണ്. നിങ്ങളുടെ ആവശ്യാനുസരണം നെറ്റ്‌വർക്ക് ആശുപത്രിയുടെ പ്രത്യേക തരവും ഗ്രേഡും നിങ്ങൾക്ക് തിരയാം. ഇന്നത്തെ ലോകത്തിൽ ഹെൽത്ത് ഇൻഷുറൻസ് ഒരു അനിവാര്യതയായി മാറിയിരിക്കുന്നു, കൂടാതെ നെറ്റ്‌വർക്ക് ആശുപത്രികളിൽ വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങൾ മെഡിക്കൽ എമർജൻസിയുടെ നിർണായക സമയത്ത് നിങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകും. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഇൻഷുർ ചെയ്യുക, ഉപയോഗിച്ച് ഞങ്ങളുടെ വ്യത്യസ്തമായ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ , നെറ്റ്‌വർക്ക് ആശുപത്രികളുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ. *സാധാരണ ടി&സി ബാധകം ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
നോൺ-നെറ്റ്‌വർക്ക് ആശുപത്രികൾ:
ഇൻഷുററുമായോ ടിപിഎ- യുമായോ കരാർ ഇല്ലാത്ത ആശുപത്രികളെ നോൺ-നെറ്റ്‌വർക്ക് ആശുപത്രികൾ എന്ന് വിളിക്കുന്നു. ഇൻഷുർ ചെയ്തയാൾ ഏതെങ്കിലും നോൺ-നെറ്റ്‌വർക്ക് ആശുപത്രികളിൽ ചികിത്സ തേടുകയാണെങ്കിൽ, ബില്ലുകൾ ഇൻഷുർ ചെയ്തയാൾ സ്വയം സെറ്റിൽ ചെയ്യണം. എന്നാല്‍ ഇൻഷുററിന് അല്ലെങ്കിൽ ടിപിഎ-ക്ക് മറ്റ് ഡോക്യുമെന്‍റുകൾ സഹിതം ക്ലെയിം ഫോം സമർപ്പിച്ച് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ റീഇംബേഴ്സ് ചെയ്യാവുന്നതാണ്. ആധികാരികത വരുത്തി, ചെലവുകൾ ഇൻഷ്വേര്‍ഡ് വ്യക്തിക്ക് റീഇംബേഴ്സ് ചെയ്യുന്നതാണ്.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 1 / 5 വോട്ട് എണ്ണം: 2

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്