റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Everything that You Should Know- Maternity Health Insurance Cover in India
മാർച്ച്‎ 20, 2022

ഇന്ത്യയിലെ മെറ്റേണിറ്റി പരിരക്ഷയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 05 കാര്യങ്ങൾ 

സ്ത്രീകൾ ജീവിതത്തിൽ കടന്നുപോകുന്ന ഒരു സുപ്രധാന അവസ്ഥാന്തരമാണ് മാതൃത്വം. ഈ ഘട്ടത്തിൽ, അവളില്‍ നിരവധി മാറ്റങ്ങൾ ഉണ്ടാകുന്നു. തീർച്ചയായും, അമ്മ ആകുന്ന പ്രയാണം മാന്ത്രികമാണ്. ഒരു സ്ത്രീ പ്രായം കൂടിക്കഴിഞ്ഞ് ഗര്‍ഭിണിയായാല്‍ കുഴപ്പങ്ങള്‍ കൂടുതലായിരിക്കും. ഒരു വശത്ത്, മാതൃത്വം സ്വീകരിക്കുന്നത് നല്ല കാര്യമാണ്, അതേസമയം ചെലവുകള്‍ കൂടിവരികയും ചെയ്യും. നിങ്ങൾ തയ്യാറെടുപ്പ് നടത്തിയില്ലെങ്കില്‍ സാമ്പത്തിക ചെലവുകൾ ചിലപ്പോൾ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കും. അതിനാൽ, മെറ്റേണിറ്റി പ്ലാന്‍ ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.

മെറ്റേണിറ്റി ഇൻഷുറൻസ് എന്നാല്‍ എന്താണ്?

പ്രസവവുമായി ബന്ധപ്പെട്ട് ഒരു നിശ്ചിത കാലയളവ് വരെയുള്ള എല്ലാ ചെലവുകളും പരിരക്ഷിക്കുന്ന കവറേജ് ആണ് മെറ്റേണിറ്റി ഇൻഷുറൻസ്. ഒരു സ്റ്റാൻഡ്എലോൺ പോളിസിയായി ഇത് തിരഞ്ഞെടുക്കാന്‍ ഓപ്ഷനുണ്ട്. അല്ലെങ്കിൽ അധിക പ്രീമിയം അടച്ച് മെറ്റേണിറ്റി പരിരക്ഷയിലെ ആഡ്-ഓൺ ഹെൽത്ത് ഇൻഷുറൻസ് ആയി ഉൾപ്പെടുത്താം. നിലവിലുള്ളതോ പുതിയതോ ആയ മെഡിക്കൽ ഇൻഷുറൻസ് ഉള്ള ആർക്കും തങ്ങൾക്കോ അവരുടെ പങ്കാളിക്കോ വേണ്ടി മെറ്റേണിറ്റി ആനുകൂല്യം ഉൾപ്പെടുത്താവുന്നതാണ്.

ഗർഭിണി ആയിരിക്കുമ്പോള്‍ ഇന്ത്യയിൽ എനിക്ക് മെറ്റേണിറ്റി ഇൻഷുറൻസ് ലഭിക്കുമോ?

സാധാരണയായി, ഒരു സ്ത്രീ ഗർഭിണിയാകുമ്പോൾ ഇന്ത്യയിലെ ഇൻഷുറൻസ് കമ്പനികൾ മെറ്റേണിറ്റി ഇൻഷുറൻസ് നൽകാറില്ല. പോളിസി പരിരക്ഷയ്ക്ക് അപ്പുറമുള്ള ഒരു പിഇഡി ആയി ഗർഭത്തെ കണക്കാക്കുന്നതാണ് കാരണം.

ഇന്ത്യയിലെ ഏറ്റവും മികച്ച മെറ്റേണിറ്റി ഇൻഷുറൻസ് ഏതാണ്?

മെറ്റേണിറ്റി ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കുന്നതിന് മുമ്പ്, ആർക്കാണ് അത് ആവശ്യമെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഇന്ത്യയില്‍ ഏറ്റവും മികച്ച മെറ്റേണിറ്റി ഇൻഷുറൻസ് ആവശ്യമുള്ളവരുടെ ചുരുക്കം ഇതാ:
  • പുതുതായി വിവാഹം കഴിച്ച/വിവാഹം കഴിക്കുന്ന വ്യക്തികള്‍, കുടുംബ ജീവിതം ആരംഭിക്കുന്നവര്‍ അഥവാ അടുത്ത രണ്ടോ മൂന്നോ വർഷത്തേക്ക് അതിന് ഉദ്ദേശിക്കുന്നവര്‍
  • കുട്ടി ഉള്ളതും വരും വർഷങ്ങളിൽ അടുത്ത കുട്ടിക്കായി പ്ലാന്‍ ചെയ്യുന്നവര്‍
  • ഇപ്പോൾ അത്തരം ഉദ്ദേശ്യം ഇല്ലാത്ത, എന്നാൽ സുരക്ഷിതം ആയിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍

ഇന്ത്യയിലെ മെറ്റേണിറ്റി ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ

ഇന്ത്യയിലെ മെറ്റേണിറ്റി ഇൻഷുറൻസിന്‍റെ താഴെപ്പറയുന്ന നേട്ടങ്ങള്‍ നമുക്ക് വേഗം നോക്കാം:
  • സാമ്പത്തിക സുരക്ഷ: ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തത്തിന് സാമ്പത്തികമായി സുരക്ഷിതരായിരിക്കേണ്ടത് പ്രധാനമാണ്. സമ്പാദ്യത്തിൽ നിന്ന് അധികം ചെലവഴിക്കേണ്ടി വരില്ലെന്നും, പ്രസവത്തിന് തടസ്സങ്ങള്‍ ഉണ്ടാകില്ലെന്നും, രക്ഷാകര്‍തൃത്വം ആരംഭിക്കാമെന്നും ഒരു മെറ്റേണിറ്റി പരിരക്ഷ ഉറപ്പുവരുത്തുന്നു.
  • രക്ഷാകര്‍തൃത്വത്തിന്‍റെ ആരംഭം: മെറ്റേണിറ്റി ബെനിഫിറ്റ് പരിരക്ഷ ഡെലിവറി ചെലവുകൾക്കും നവജാതശിശുക്കൾക്കും 90 ദിവസം വരെ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. നിബന്ധനകളും വ്യവസ്ഥകളും ഇൻഷുറര്‍ അനുസരിച്ച് വ്യത്യാസപ്പെടും. നിങ്ങൾക്ക് രക്ഷാകര്‍തൃത്വത്തിന് ഏറ്റവും ആശ്വാസകരമായി ആരംഭം കുറിയ്ക്കാം, ആരോഗ്യം വീണ്ടെടുത്ത് പുതിയ പ്രയാണം സുഗമമാക്കാം.
  • മനഃസ്സമാധാനം: കുഞ്ഞുങ്ങൾ സന്തോഷത്തിന്‍റെ പൂക്കുട്ടയാണ്. മെറ്റേണിറ്റി ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കില്‍ സാമ്പത്തിക ഞെരുക്കത്തില്‍ പെടേണ്ടി വരില്ല. ഉണ്ടാകുന്ന ചെലവുകൾക്ക് അത് കവറേജ് നല്‍കും, നിങ്ങൾക്ക് മനഃസമാധാനം കിട്ടുകയും ചെയ്യും.
* സാധാരണ ടി&സി ബാധകം

മെറ്റേണിറ്റി ഇൻഷുറൻസ് പ്രീമിയം എങ്ങനെയാണ് കണക്കാക്കുന്നത്?

സാധാരണ ഹെൽത്ത് പ്ലാനുമായി താരതമ്യം ചെയ്യുമ്പോൾ മെറ്റേണിറ്റി ഹെൽത്ത് ഇൻഷുറൻസിന് പ്രീമിയം കൂടുതല്‍ അടയ്ക്കണം. ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യുന്നതിനുള്ള ഉറപ്പ് പൂർണ്ണമാണ് എന്നതാണ് കാരണം. അതിനാൽ, ഇൻഷുറൻസ് കമ്പനികൾ ഉയർന്ന പ്രീമിയം ഈടാക്കുന്നു. ഉറപ്പാക്കുക നിങ്ങൾ സൂക്ഷിക്കുന്നുവെന്ന് എല്ലാ ഹെൽത്ത് ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ സുരക്ഷിതമായി. കവറേജ് എടുക്കുന്നതിന് മുമ്പ്, ചെലവും നേട്ടവും സമഗ്രമായി വിശകലനം ചെയ്യാൻ നിർദ്ദേശിക്കുന്നു. ഇന്ത്യയിൽ ലഭ്യമായ വിവിധ ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ താരതമ്യം ചെയ്ത് തീരുമാനം എടുക്കുക. ഓര്‍ക്കുക, പ്രായം കൂടുന്തോറും, മെറ്റേണിറ്റി ഇൻഷുറൻസിനുള്ള പ്രീമിയം വർദ്ധിക്കും. ഗർഭ സംബന്ധമായ ചെലവ് ഓരോ ദിവസവും വർദ്ധിക്കുന്നു. ചെലവ് കുറഞ്ഞ പ്രീമിയത്തില്‍ പരമാവധി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ, നേരത്തെ എടുക്കണമെന്നും, നീട്ടിവയ്ക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു.

പ്രധാന ആശയം

ഓർക്കുക, ഇത്തരം നാഴികക്കല്ലുകൾ എന്നും ഉണ്ടാകില്ല. ആദ്യത്തെ കുട്ടി ആയാലും രണ്ടാമത്തെ ആയാലും, പ്ലാനിംഗ് പ്രധാനമാണ്. രക്ഷാകര്‍തൃത്വത്തിന്‍റെ തുടക്കം മനോഹരമാണ്, വെല്ലുവിളി നിറഞ്ഞതുമാണ്. ആവേശം, പരിഭ്രമം, ചാരിതാര്‍ത്ഥ്യം, അനിശ്ചിതത്വം, വിശ്രമമില്ലായ്മ എന്നിവയുടെ മിശ്രിത അനുഭവമാണിത്. മാതൃത്വത്തിന്‍റെ ഘട്ടം ദീർഘമായ പ്രയാണമാണ്, അത് ആത്യന്തികമായ ആനന്ദത്തില്‍ പരിണമിക്കുന്നു. പ്ലാന്‍ ചെയ്യാത്തതിനും പ്ലാന്‍ ചെയ്തതിനും നല്ല പ്ലാനിംഗ് വളരെ പ്രധാനമാണ്. ‘ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പനയിലേക്ക് എത്തുന്നതിനു മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി പദങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക. ‘  

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്