Loader
Loader

റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 Whatsapp Logo സർവ്വീസ് ചാറ്റ്: +91 75072 45858

Claim Assistance
  • ക്ലെയിം സഹായ നമ്പറുകൾ

  • ഹെൽത്ത് ടോൾ ഫ്രീ നമ്പർ 1800-103-2529

  • 24x7 റോഡ്‍സൈഡ് അസിസ്റ്റന്‍സ് 1800-103-5858

  • മോട്ടോർ ക്ലെയിം രജിസ്ട്രേഷൻ 1800-209-5858

  • മോട്ടോർ ഓൺ ദ സ്പോട്ട് 1800-266-6416

  • ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ +91-124-6174720

  • എക്സ്റ്റന്‍ഡെഡ് വാറന്‍റി 1800-209-1021

  • അഗ്രി ക്ലെയിം 1800-209-5959

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

കോംപ്രിഹെന്‍സീവ് ഹെല്‍ത്ത് ഇൻഷുറൻസ്: ഹെല്‍ത്ത് കെയര്‍ സുപ്രീം

എല്ലാ മെഡിക്കൽ പ്രശ്നങ്ങൾക്കും എതിരെയുള്ള ഇൻഷുറൻസ് പരിരക്ഷ

Comprehensive health insurance plan

രോഗങ്ങൾക്കും അപകടങ്ങൾക്കും എതിരെ വിപുലമായ സാമ്പത്തിക പരിരക്ഷ ആസ്വദിക്കൂ

നിങ്ങളുടെ ആനുകൂല്യങ്ങൾ അൺലോക്ക് ചെയ്യുക

സൗജന്യ വാർഷിക ആരോഗ്യ പരിശോധന

ഇൻഷ്വേർഡ് തുകയ്ക്കുള്ള ഓപ്ഷൻ രൂ. 50 ലക്ഷം വരെ

അതിവേഗ ക്ലെയിം സെറ്റിൽമെന്‍റ്

എന്തുകൊണ്ടാണ് ബജാജ് അലയൻസ് ഹെൽത്ത്കെയർ സുപ്രീം തിരഞ്ഞെടുക്കുന്നത്?

ജീവിതത്തിലെ ഓരോ ഘട്ടവും പുതിയ വെല്ലുവിളികളും ആശങ്കകളും ഉയർത്തുന്നതാണ്. ഇന്നത്തെ നമ്മുടെ തിരക്കിട്ട ജീവിതത്തിൽ ആരോഗ്യ പ്രശ്നങ്ങളും രോഗങ്ങളും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇവയെ നേരിടാൻ നിങ്ങൾ തികച്ചും സജ്ജനാണോ? മെഡിക്കൽ ചികിത്സകൾ, ഹോസ്പിറ്റലൈസേഷൻ എന്നിവയുടെ ഭീമമായ ചെലവുകളിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു ഹോളിസ്റ്റിക് ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് ഇപ്പോൾ അനിവാര്യമാണ്.

നമ്മളെയും നമ്മുടെ പ്രിയപ്പെട്ടവരെയും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാക്കാൻ കഴിയുന്ന ജീവിതത്തിലെ അപ്രതീക്ഷിത അപകടങ്ങൾ നമുക്ക് മറക്കാതിരിക്കാം. രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും എതിരെ പരിരക്ഷ ലഭ്യമാക്കുന്ന ഒരു ഹെല്‍ത്ത് ഇൻഷുറൻസ് തിരഞ്ഞെടുത്ത് ഈ സാഹചര്യങ്ങള്‍ നേരിടാൻ സജ്ജമാകുക.

ജീവിതത്തിലെ ഓരോ ഘട്ടത്തിലും നിങ്ങളുടെ എല്ലാ ആരോഗ്യസംരക്ഷണ ആവശ്യങ്ങളും നിറവേറ്റുന്നതിന് വിപുലമായ കവറേജ് നൽകുന്ന സമഗ്രമായ ഒരു പ്ലാനാണ് ഹെൽത്ത്കെയർ സുപ്രീം. ഈ പോളിസി ഉപയോഗിച്ച്, വലിയ സാമ്പത്തിക പ്രതിസന്ധി കൂടാതെ നിങ്ങൾക്ക് നിവർന്നു നിന്ന് ഏതൊരു മെഡിക്കൽ അടിയന്തിര സാഹചര്യങ്ങളെയും അഭിമുഖീകരിക്കാം. ക്രിട്ടിക്കൽ ഇൽനെസ് പരിരക്ഷ, മെറ്റേണിറ്റി ആനുകൂല്യങ്ങൾ, ഔട്ട്-പേഷ്യന്‍റ് പരിരക്ഷ, ഡെന്‍റൽ ട്രീറ്റ്മെന്‍റ്, പ്രീ ഹോസ്പിറ്റലൈസേഷൻ പരിരക്ഷ, 60 ദിവസത്തേക്ക് പ്രീ ഹോസ്പിറ്റലൈസേഷൻ പരിരക്ഷ, 90 ദിവസത്തേക്ക് പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവിനുള്ള പരിരക്ഷ തുടങ്ങിയ നിരവധി മൂല്യവർദ്ധിത സവിശേഷതകൾ ഹെൽത്ത്കെയർ സുപ്രീം ഓഫർ ചെയ്യുന്നു.

ഹെൽത്ത്കെയർ സുപ്രീം പോളിസിയോട് അനുബന്ധിച്ച് ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ഓഫർ ചെയ്യുന്നുണ്ട്

പ്രധാന സവിശേഷതകൾ

ദിവസത്തിൽ 24 മണിക്കൂറും വർഷത്തിൽ 365 ദിവസവും ഹെല്‍ത്ത് ഇന്‍ഷുറന്‍സും മനസമാധാനവും, ഹെല്‍ത്ത് കെയര്‍ സുപ്രീം പോളിസിയുടെ വിപുലമായ സവിശേഷതകളുടെ ഭാഗമാണ്:

  • ഇൻഷ്വേർഡ് തുക പുനഃസ്ഥാപിക്കൽ

    പോളിസിയുടെ സമയത്ത് ഹോസ്പിറ്റലൈസേഷന്‍ ചെലവുകള്‍ക്കായി ഇൻഷ്വേർഡ് തുക തീർന്നുപോയാൽ 100% ഇൻഷ്വേർഡ് തുക പുനഃസ്ഥാപിക്കുന്നതാണ്.

  • എയർ ആംബുലൻസ് പരിരക്ഷ

    അടിയന്തരമായ സാഹചര്യങ്ങളിൽ വിമാനമാർഗ്ഗം ഇവാക്യുവേഷൻ നടത്തേണ്ടിവന്നാൽ അതിനുള്ള ചെലവുകൾ ഈ പോളിസി പരിരക്ഷിക്കുന്നു.

  • ഔട്ട്-പേഷന്‍റ് ചെലവുകള്‍ക്കുള്ള പരിരക്ഷ

    പോളിസി കാലയളവിൽ വന്ന ഒരു രോഗം/പരിക്ക് കാരണം നിങ്ങൾ ഒരു സ്പെഷ്യലിസ്റ്റ് കൺസൾട്ടന്‍റ്/മെഡിക്കൽ പ്രാക്ടീഷണറെ ഔട്ട്-പേഷ്യന്‍റ് അടിസ്ഥാനത്തിൽ കൺസൾട്ട് ചെയ്യുകയാണെങ്കിൽ, ഞങ്ങൾ ഇവയ്ക്കായി ഔട്ട്-പേഷ്യന്‍റ് ചെലവുകൾ നൽകുന്നതാണ്,

    • സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷനുകൾ.
    • സ്പെഷ്യലിസ്റ്റ് നിർദ്ദേശിച്ച പ്രകാരം രോഗം/പരിക്കുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ.
    • സ്പെഷ്യലിസ്റ്റ് നിർദ്ദേശിച്ച പ്രകാരം രോഗം/പരിക്കുമായി ബന്ധപ്പെട്ട മരുന്നുകൾ.
    • ദന്ത ചികിത്സ - റൂട്ട് കനാൽ ചികിത്സയും പല്ലെടുപ്പും.
    • മനോരോഗങ്ങൾക്കുള്ള കൺസൾട്ടേഷനുകൾ.
  • ക്യുമുലേറ്റീവ് ബോണസ്

    ഓരോ ക്ലെയിം രഹിത വർഷത്തേക്കും നിങ്ങളുടെ നഷ്ടപരിഹാര പരിധി വരെയുള്ള തുകയുടെ 10% ക്യുമുലേറ്റീവ് ബോണസ് നേടുക (ഹോസ്പിറ്റലൈസേഷൻ വിഭാഗത്തിന് കീഴിലുള്ള ഇൻഷ്വേർഡ് തുകയുടെ 50% വരെ).

  • ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള പരിരക്ഷ

    ഈ പോളിസി ആശുപത്രി പ്രവേശനത്തിന് മുമ്പും ശേഷവും യഥാക്രമം 60, 90 ദിവസം വരെയുള്ള ചെലവുകള്‍ക്ക് പരിരക്ഷ നൽകുന്നു.

  • ആയുർവേദ, ഹോമിയോപ്പതി ചികിത്സ

    പ്രവേശന കാലയളവ് 24 മണിക്കൂറിൽ കുറവല്ലാത്ത ഒരു അംഗീകൃത ആയുർവേദ/ഹോമിയോപ്പതി ആശുപത്രിയിൽ ഉണ്ടാകുന്ന ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ ഈ പോളിസി പരിരക്ഷിക്കുന്നു.

  • മെറ്റേണിറ്റി പരിരക്ഷ

    പോളിസിയുടെ 3rd വർഷം മുതൽ ഇൻഷ്വേർഡ് തുക അനുസരിച്ച് ഒരു നവജാതശിശുവിന്‍റെ പരിരക്ഷ ഉൾപ്പെടുന്ന മെറ്റേണിറ്റി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുക.

  • പ്രത്യേക ആനുകൂല്യങ്ങൾ

    ഈ പോളിസി റിക്കവറി ആനുകൂല്യം പോലുള്ള പ്രത്യേക ആനുകൂല്യങ്ങൾ നൽകുകയും ഫിസിയോ തെറാപ്പിയുടെയും അവയവ ദാതാവിന്‍റെയും ചെലവുകൾക്ക് പരിരക്ഷ നൽകുകയും ചെയ്യുന്നു.

  • ആംബുലൻസ് പരിരക്ഷ

    ഹോസ്പിറ്റലൈസേഷൻ വിഭാഗത്തിന് കീഴിൽ ഇൻഷ്വേർഡ് തുക വരെയുള്ള ആംബുലൻസ് നിരക്കുകൾ ഈ പോളിസി പരിരക്ഷിക്കുന്നു.

ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാനായി കാണുക.

Learn more about our health insurance plans

ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക് (CDC)

ഹെൽത്ത് ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക് എന്ന പേരിൽ ആപ്പ് അടിസ്ഥാനമാക്കിയുള്ള ഒരു ക്ലെയിം സമർപ്പിക്കൽ പ്രോസസ് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് അവതരിപ്പിക്കുന്നു.

രൂ. 20,000 വരെയുള്ള ക്ലെയിമുകൾക്കായി ആപ്പ് വഴി തന്നെ ക്ലെയിം ഡോക്യുമെന്‍റുകൾ രജിസ്റ്റർ ചെയ്യാനും സമർപ്പിക്കാനും ഈ സൗകര്യം നിങ്ങളെ അനുവദിക്കുന്നു.

നിങ്ങൾ എന്താണ് ചെയ്യേണ്ടത്:

  • ഇൻഷുറൻസ് വാലറ്റ് ആപ്പിൽ നിങ്ങളുടെ പോളിസിയും കാർഡ് നമ്പറും രജിസ്റ്റർ ചെയ്യുക.
  • ആപ്പിൽ നിങ്ങളുടെ പോളിസിയും ഹെൽത്ത് കാർഡ് നമ്പറും രജിസ്റ്റർ ചെയ്യുക.
  • ക്ലെയിം രജിസ്റ്റർ ചെയ്യുക.
  • ക്ലെയിം ഫോം പൂരിപ്പിച്ച് ആശുപത്രിയുമായി ബന്ധപ്പെട്ട ഡോക്യുമെന്‍റുകൾ ക്രമീകരിക്കുക.
  • ആപ്പ് മെനു ഉപയോഗിച്ച് ഡോക്യുമെന്‍റുകൾ അപ്‍ലോഡ് ചെയ്യുക.
  • കൂടുതൽ പ്രോസസ്സിംഗിനായി ക്ലെയിമുകൾ സമർപ്പിക്കുക.
  • ഏതാനും മണിക്കൂറിനുള്ളിൽ സ്ഥിരീകരണം നേടുക.

ക്യാഷ്‌ലെസ് ക്ലെയിം പ്രോസസ് (നെറ്റ്‌വർക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് മാത്രം ബാധകം)

നെറ്റ്‌വർക്ക് ആശുപത്രികളിലെ ക്യാഷ്‌ലെസ് സൗകര്യം വർഷം മുഴുവൻ സേവനത്തിൽ തടസ്സമില്ലാതെ 24x7 ലഭ്യമാണ്. ക്യാഷ്‌ലെസ് സെറ്റിൽമെന്‍റ് ലഭ്യമാക്കാൻ കഴിയുന്ന ആശുപത്രികളുടെ പട്ടിക മാറ്റത്തിനു വിധേയമാണ്, അത് മുന്നറിയിപ്പ് ഇല്ലാതെ മാറ്റാൻ സാധ്യതയുണ്ട്. അഡ്മിറ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് നിങ്ങൾ ഹോസ്പിറ്റൽ ലിസ്റ്റ് പരിശോധിക്കണം. അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് ഞങ്ങളുടെ വെബ്സൈറ്റിലും കോൾ സെന്‍ററിലും ലഭ്യമാണ്. ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്തുന്ന സമയത്ത് ബജാജ് അലയൻസ് ഹെൽത്ത് കാർഡും ഒരു ഗവൺമെന്‍റ് ID പ്രൂഫും നിർബന്ധമാണ്.

നിങ്ങൾ ക്യാഷ്‌ലെസ് ക്ലെയിമുകൾ തിരഞ്ഞെടുക്കുമ്പോൾ, താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക:

  • ചികിത്സിക്കുന്ന ഡോക്ടർ/ആശുപത്രി പൂരിപ്പിച്ച് ഒപ്പിടുകയും അംഗം/രോഗി ഒപ്പിടുകയും ചെയ്ത പ്രീ-ഓതറൈസേഷൻ അപേക്ഷാ ഫോം ആശുപത്രിയുടെ ഇൻഷുറൻസ് ഡെസ്കിൽ നിന്ന് നേടുക.
  • നെറ്റ്‌വർക്ക് ഹോസ്പിറ്റൽ ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീമിലേക്ക് (HAT) അപേക്ഷ ഫാക്സ് ചെയ്യും.
  • HAT ഡോക്ടർമാർ പ്രീ-ഓതറൈസേഷൻ അപേക്ഷാ ഫോം പരിശോധിക്കുകയും പോളിസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ക്യാഷ്‌ലെസ് ലഭ്യത തീരുമാനിക്കുകയും ചെയ്യും.
  • പ്ലാനിനെയും അതിന്‍റെ ആനുകൂല്യങ്ങളെയും ആശ്രയിച്ച് 3 മണിക്കൂറിനുള്ളിൽ അംഗീകരിച്ചുകൊണ്ടുള്ള കത്ത് (AL)/നിരാകരണ കത്ത്/അധികമായവ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് അയയ്ക്കുന്നതാണ്.
  • ഡിസ്ചാർജ് ചെയ്യുന്ന സമയത്ത്, ഹോസ്പിറ്റൽ അന്തിമ ബിൽ, ഡിസ്ചാർജ് വിവരങ്ങൾ എന്നിവ HAT ന് നൽകുകയും അവരുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി അന്തിമ സെറ്റിൽമെന്‍റ് പ്രോസസ് ചെയ്യുന്നതുമാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • മുൻകൂട്ടി പ്ലാൻ ചെയ്ത് ആശുപത്രിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ, പ്രവേശനത്തിനായുള്ള നെറ്റ്‌വർക്ക് ആശുപത്രിയുടെ നടപടിക്രമം അനുസരിച്ച് നിങ്ങളുടെ പ്രവേശനം രജിസ്റ്റർ/റിസർവ്വ് ചെയ്യുക.
  • നെറ്റ്‌വർക്ക് ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്നത് കിടക്കയുടെ ലഭ്യത അനുസരിച്ചാണ്.
  • ക്യാഷ്‌ലെസ് സൗകര്യം എപ്പോഴും നിങ്ങളുടെ പോളിസിയുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്.
  • പോളിസിയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നില്ല : ടെലിഫോൺ ബന്ധുക്കൾക്കുള്ള ഭക്ഷണവും പാനീയങ്ങളും ടോയ്‌ലറ്ററീസ് മേല്‍പ്പറഞ്ഞ സേവനങ്ങളുടെ ചെലവ് നിങ്ങള്‍ വഹിക്കുകയും ഡിസ്‍ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പ് നേരിട്ട് ആശുപത്രിയില്‍ അടയ്ക്കുകയും വേണം.
  • മേല്‍പ്പറഞ്ഞ സേവനങ്ങളുടെ ചെലവ് നിങ്ങള്‍ വഹിക്കുകയും ഡിസ്‍ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പ് നേരിട്ട് ആശുപത്രിയില്‍ അടയ്ക്കുകയും വേണം.
  • ഇൻ-റൂം റെന്‍റ് നഴ്സിംഗ് നിരക്കുകൾ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഉയർന്ന ചെലവുള്ള മുറി ഉപയോഗിക്കുകയാണെങ്കിൽ കൂടുതലായ നിരക്കുകൾ നിങ്ങൾ വഹിക്കേണ്ടതാണ്.
  • പോളിസി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് പരിരക്ഷിക്കപ്പെടാത്ത ചികിത്സയാണെങ്കിൽ, നിങ്ങളുടെ ക്യാഷ്‌ലെസ് അല്ലെങ്കിൽ റീഇംബേഴ്സ്മെന്‍റ് ക്ലെയിം നിരസിക്കുന്നതാണ്.
  • മെഡിക്കൽ വിവരങ്ങൾ അപര്യാപ്തമാണെങ്കിൽ, ക്യാഷ്‌ലെസ് ക്ലെയിമിനുള്ള പ്രീ-ഓതറൈസേഷൻ നിരസിച്ചേക്കാം.
  • ക്യാഷ്‌ലെസ് സൗകര്യം നിരസിക്കുക എന്നാൽ ചികിത്സ നിരസിക്കുന്നു എന്ന് അര്‍ത്ഥമില്ല, അത് ആവശ്യമായ മെഡിക്കല്‍ ശ്രദ്ധയോ ഹോസ്പിറ്റലൈസേഷനോ ലഭിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നില്ല.

ഹോസ്പിറ്റലൈസേഷന് മുമ്പ്/ശേഷമുള്ള ചെലവുകളുടെ റീഇമ്പേഴ്സ്മെന്‍റ്

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ഡിസ്ചാർജ് ചെയ്തതിന് ശേഷവും ഉണ്ടാകുന്ന ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ ഈ പോളിസി പ്രകാരം റീഇമ്പേഴ്സ് ചെയ്യുന്നതാണ്. അത്തരം സേവനങ്ങളുടെ പ്രിസ്ക്രിപ്ഷനുകളും ബില്ലുകളും/രസീതുകളും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിലേക്ക് കൃത്യമായി ഒപ്പിട്ട ക്ലെയിം ഫോമിനൊപ്പം സമർപ്പിക്കണം.

റീഇംബേഴ്സ്മെന്‍റ് ക്ലെയിം പ്രോസസ്

  • ഹോസ്പിറ്റലൈസേഷനെക്കുറിച്ച് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൻ്റെ HAT നെ അറിയിക്കുക. നിങ്ങളുടെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ക്ലിക്ക്‌ ചെയ്യൂ നിങ്ങളുടെ ക്ലെയിം ഓഫ്‌ലൈനിൽ രജിസ്റ്റർ ചെയ്യാൻ, ദയവായി ഞങ്ങളുടെ ടോൾ-ഫ്രീ നമ്പറിൽ വിളിക്കുക: 1800-209-5858.
  • ഡിസ്ചാർജ്ജ് ചെയ്തതിന് ശേഷം 30 ദിവസത്തിനുള്ളിൽ നിങ്ങൾ താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ HAT ന് സമർപ്പിക്കണം: കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോം, മൊബൈൽ നമ്പറും ഇമെയിൽ IDയും സഹിതം ഒറിജിനൽ ഹോസ്പിറ്റൽ ബിൽ, പേമെന്‍റ് രസീത്. അന്വേഷണ റിപ്പോർട്ട് ഡിസ്ചാർജ് കാർഡ് പ്രിസ്ക്രിപ്ഷനുകൾ മരുന്നുകളുടെയും ശസ്ത്രക്രിയാ സാധനങ്ങളുടെയും ബില്ലുകൾ ഹോസ്പിറ്റലൈസേഷന് മുമ്പുള്ള ചെലവുകളുടെ വിശദാംശങ്ങൾ (എന്തെങ്കിലും ഉണ്ടെങ്കിൽ) ഇൻ-പേഷ്യന്‍റ് പേപ്പറുകൾ, ആവശ്യമെങ്കിൽ.
  • കൂടുതൽ പ്രോസസ്സിംഗിനായി എല്ലാ ഡോക്യുമെൻ്റും HAT ലേക്ക് അയയ്ക്കേണ്ടതാണ്, തുടർന്ന് മൂല്യനിർണ്ണയത്തിന്‍റെ അടിസ്ഥാനത്തിൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ അന്തിമ സെറ്റിൽമെന്‍റ് നടത്തുന്നതാണ്.
  • ഹോസ്പിറ്റലൈസേഷന് ശേഷമുള്ള ചെലവിൻ്റെ ക്ലെയിം ഡോക്യുമെന്‍റുകൾ ഡിസ്ചാർജ് ചെയ്ത തീയതി മുതൽ 90 ദിവസത്തിനുള്ളിൽ അയയ്ക്കണം.

റീഇംബേഴ്സ്മെന്‍റ് ക്ലെയിമിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

  • ശരിയാംവണ്ണം സീൽ ചെയ്തതും ഒപ്പിട്ടതുമായ ഒറിജിനൽ പ്രീ-നമ്പേർഡ് ഹോസ്പിറ്റൽ പേമെന്‍റ് രസീത്.
  • ഒറിജിനൽ പ്രിസ്ക്രിപ്ഷനുകളും ഫാർമസി ബില്ലുകളും.
  • ഒറിജിനൽ കൺസൾട്ടേഷൻ പേപ്പറുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ).
  • ഒറിജിനൽ അന്വേഷണ റിപ്പോർട്ടും രോഗനിർണ്ണയ റിപ്പോർട്ടും, ഒപ്പം, ആശുപത്രിക്ക് ഉള്ളിലും പുറത്തും നടത്തിയ അന്വേഷണത്തിൻ്റെ ഒറിജിനൽ ബില്ലുകളും പേമെന്‍റ് രസീതുകളും.
  • നിങ്ങൾ ഒരു ക്യാഷ്‌ലെസ് ക്ലെയിം നേടിയെങ്കിലും അത് ഉപയോഗിച്ചില്ലെങ്കിൽ അത് സൂചിപ്പിക്കുന്ന ആശുപത്രിയിൽ നിന്നുള്ള ഒരു കത്ത്.
  • ചികിത്സിക്കുന്ന ഡോക്ടറിൽ നിന്ന് സംഭവം വിവരിക്കുന്ന ഒരു കത്ത് (അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ).
  • ലെറ്റർഹെഡിൽ ഹോസ്പിറ്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഹോസ്പിറ്റൽ ഇൻഫ്രാസ്ട്രക്ചറും.
  • നിങ്ങളുടെ പേരും ബാങ്കിന്‍റെ IFSC കോഡും ഉള്ള ക്യാൻസൽ ചെയ്ത ചെക്ക്.
  • വിശദമായ മെഡിക്കല്‍ ചരിത്രവും ഡോക്ടറുടെ കുറിപ്പുകളും ഊഷ്മാവ്, നാഡീസ്‌പന്ദനം, ശ്വാസോച്ഛ്വാസം എന്നിവയുടെ ചാര്‍ട്ടുകളും സഹിതം, പ്രവേശിപ്പിച്ച തീയതി മുതല്‍ ഡിസ്ചാര്‍ജ്ജ് ചെയ്ത തീയതി വരെയുള്ള ആശുപത്രിയില്‍ നിന്ന് സാക്ഷ്യപ്പെടുത്തിയ ഇന്‍ഡോര്‍ കേസ് പേപ്പറിന്‍റെ കോപ്പി.
  • എക്സ്-റേ (ഒടിവ് ഉണ്ടാകുന്ന സാഹചര്യത്തിൽ).
  • ചികിത്സിക്കുന്ന ഡോക്ടറിൽ നിന്നുള്ള പ്രസവചികിത്സാ സംബന്ധിയായ ചരിത്രം (പ്രസവ കേസുകളിൽ).
  • FIR ന്‍റെ കോപ്പി (അപകടം ഉണ്ടായാല്‍).
  • ചില പ്രത്യേക കേസുകളിൽ അധികമായി ആവശ്യമുള്ളവ: തിമിര ശസ്ത്രക്രിയ നടത്തുന്ന സാഹചര്യത്തിൽ, ലെൻസിൻ്റെ സ്റ്റിക്കറും ബില്ലിൻ്റെ കോപ്പിയും. ശസ്ത്രക്രിയയുടെ കാര്യത്തിൽ, ഇംപ്ലാന്‍റ് സ്റ്റിക്കറും ബില്ലിൻ്റെ കോപ്പിയും. ഹൃദയ സംബന്ധമായ ചികിത്സയുടെ കാര്യത്തിൽ, സ്റ്റെന്‍റ് സ്റ്റിക്കറും ബില്ലിൻ്റെ കോപ്പിയും.

സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകൾ:

ക്രിട്ടിക്കൽ ഇൽനെസ് ക്ലെയിം:

  • ഇൻഷുർ ചെയ്തയാൾ ഒപ്പിട്ട കൃത്യമായി പൂരിപ്പിച്ച ഒരു ക്ലെയിം ഫോം.
  • ഡിസ്ചാർജ് സംഗ്രഹം/ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്‍റെ ഒരു കോപ്പി.
  • അന്തിമ ആശുപത്രി ബില്ലിന്‍റെ ഒരു പകർപ്പ്.
  • പോളിസി ഡോക്യുമെന്‍റുകളുടെ ഒരു കോപ്പി.
  • രോഗത്തിനുള്ള ആദ്യ കൺസൾട്ടേഷൻ ലെറ്റർ.
  • രോഗ കാലയളവ് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് (ആവശ്യമെങ്കിൽ).
  • രോഗം അനുസരിച്ച് ആവശ്യമായ എല്ലാ അന്വേഷണ റിപ്പോർട്ടുകളും (ആവശ്യമെങ്കിൽ).
  • ജോലിയുടെ തരം വ്യക്തമാക്കുന്ന തൊഴിലുടമയുടെ കത്ത്.
  • നിങ്ങളുടെ ആധാർ കാർഡ് അല്ലെങ്കിൽ മറ്റേതെങ്കിലും ഗവൺമെന്‍റ് ഫോട്ടോ ഐഡി, പാൻ കാർഡ് എന്നിവയുടെ ഒരു പകർപ്പ്. നിങ്ങളുടെ ഐഡി കാർഡ് നൽകുമ്പോൾ അല്ലെങ്കിൽ മുൻ ക്ലെയിമിൽ പോളിസിയുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഇത് നിർബന്ധമല്ല.

ഡെത്ത് ക്ലെയിം:

  • അവകാശി ഒപ്പിട്ട കൃത്യമായി പൂർത്തിയാക്കിയ ക്ലെയിം ഫോം.
  • ഡെത്ത് സർട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
  • പോസ്റ്റ്-മോർട്ടം റിപ്പോർട്ടിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നടത്തിയെങ്കിൽ.
  • ആന്തരാവയവങ്ങളുടെ/കെമിക്കൽ അനാലിസിസ് റിപ്പോർട്ടിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് (ആന്തരാവയവങ്ങൾ സംരക്ഷിച്ചിട്ടുണെങ്കിൽ).
  • മുങ്ങിമരണം സംഭവിക്കുന്ന സാഹചര്യത്തിൽ ഫോറൻസിക് ലാബിൽ നിന്നുള്ള ഡയറ്റംസ് റിപ്പോർട്ട് (സാമ്പിൾ സംരക്ഷിച്ചിട്ടുണ്ടെങ്കിൽ).
  • സാക്ഷി മൊഴിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് (എന്തെങ്കിലും ഉണ്ടെങ്കിൽ).
  • ശവസംസ്കാരത്തിൻ്റെ സർട്ടിഫിക്കറ്റ് (ബാധകമാകുന്നിടത്ത്).
  • ക്ലെയിം പ്രോസസ് ചെയ്യുന്നതിന് എല്ലാ നിയമാനുസൃത അവകാശികളും കൃത്യമായി ഒപ്പുവെച്ചതും നോട്ടറി സാക്ഷ്യപ്പെടുത്തിയതുമായ നിയമപരമായ സത്യവാങ്‌മൂലം, ഇൻഡംനിറ്റി ബോണ്ട് എന്നിവ ഉൾപ്പെടുന്ന ലീഗൽ ഹെയർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
  • ഇൻഷുർ ചെയ്ത വ്യക്തിയുടെ/ക്ലെയിമന്‍റിന്‍റെ ഫോട്ടോ-ഐഡന്‍റിറ്റി പ്രൂഫ്.
  • ഇൻഷുർ ചെയ്ത വ്യക്തിയുടെ/ക്ലെയിമന്‍റിന്‍റെ അഡ്രസ് പ്രൂഫ്.
  • ക്ലെയിം പ്രോസസ് ചെയ്യാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന് ആവശ്യമായ മറ്റ് ഡോക്യുമെന്‍റുകൾ.
  • നിങ്ങളുടെ ആധാർ കാർഡ് അല്ലെങ്കിൽ മറ്റേതെങ്കിലും ഗവൺമെന്‍റ് ഫോട്ടോ ഐഡി, പാൻ കാർഡ് എന്നിവയുടെ ഒരു പകർപ്പ്. നിങ്ങളുടെ ഐഡി കാർഡ് നൽകുമ്പോൾ അല്ലെങ്കിൽ മുൻ ക്ലെയിമിൽ പോളിസിയുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഇത് നിർബന്ധമല്ല.

PTD, PPD, TTD ക്ലെയിം:

  • അവകാശി ഒപ്പിട്ട കൃത്യമായി പൂർത്തിയാക്കിയ ക്ലെയിം ഫോം.
  • എഫ്ഐആർ/പഞ്ചനാമ/ഇൻക്വസ്റ്റ് പഞ്ചനാമയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
  • മെഡിക്കോ ലീഗൽ സർട്ടിഫിക്കറ്റിന്‍റെ ഒരു കോപ്പി.
  • പരിക്കേറ്റ ശേഷം തല്‍ക്ഷണം അഡ്മിറ്റ് ചെയ്ത ആശുപത്രിയിൽ നിന്നുള്ള ഡിസ്ചാര്‍ജ്ജ് സംഗ്രഹത്തിന്‍റെ ഒരു കോപ്പി.
  • രോഗനിർണ്ണയത്തെ പിന്തുണയ്ക്കുന്ന എക്സ്-റേ ഫിലിമുകൾ/അന്വേഷണ റിപ്പോർട്ടുകൾ.
  • ഇൻഷുർ ചെയ്ത വ്യക്തിയുടെ വൈകല്യം സാക്ഷ്യപ്പെടുത്തുന്ന ഒരു ഗവൺമെന്‍റ് അതോറിറ്റിയിൽ നിന്നുള്ള വൈകല്യ സർട്ടിഫിക്കറ്റ്.
  • ക്ലെയിം പ്രോസസ് ചെയ്യാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന് ആവശ്യമായ മറ്റ് ഡോക്യുമെന്‍റുകൾ.
  • തൊഴിൽ ദാതാവിൽ നിന്നുള്ള അവധി സർട്ടിഫിക്കറ്റ്.
  • നിങ്ങളുടെ ആധാർ കാർഡ് അല്ലെങ്കിൽ മറ്റേതെങ്കിലും ഗവൺമെന്‍റ് ഫോട്ടോ ഐഡി, പാൻ കാർഡ് എന്നിവയുടെ ഒരു പകർപ്പ്. നിങ്ങളുടെ ഐഡി കാർഡ് നൽകുമ്പോൾ അല്ലെങ്കിൽ മുൻ ക്ലെയിമിൽ പോളിസിയുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഇത് നിർബന്ധമല്ല.

എല്ലാ യഥാർത്ഥ ഡോക്യുമെന്‍റുകളും താഴെപ്പറയുന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതുണ്ട്:

ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം

ബജാജ് അലയൻസ് ഹൗസ്, എയർപോർട്ട് റോഡ്, യെർവാഡ, പൂനെ-411006

നിങ്ങളുടെ പോളിസി നമ്പർ, ഹെൽത്ത് കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ കവറിന്‍റെ പുറത്ത് വ്യക്തമായി കാണിച്ചിരിക്കണം.

കുറിപ്പ്: ഡോക്യുമെൻ്റുകളുടെ ഓരോ ഫോട്ടോകോപ്പിയും കൊറിയറിൻ്റെ റഫറൻസ് നമ്പറും നിങ്ങളുടെ റെക്കോർഡിൽ സൂക്ഷിച്ചുവെക്കുക.

ഹെൽത്ത് ഇൻഷുറൻസ് ലളിതമാക്കാം

ഹെൽത്ത്കെയർ സുപ്രീം പോളിസി എന്നാൽ എന്താണ്?

നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്‍റെയും എല്ലാ ആരോഗ്യസംരക്ഷണ ആവശ്യങ്ങളും നിറവേറ്റുന്നതിന് വിപുലമായ കവറേജ് ഓപ്ഷനുകളുള്ള സമഗ്രമായ ഹെൽത്ത് ഇൻഷുറൻസ് പ്ലാനാണ് ഹെൽത്ത് കെയർ സുപ്രീം.

ഹെൽത്ത്കെയർ സുപ്രീം ഇൻഷുറൻസിനുള്ള യോഗ്യത എന്താണ്?

ഹെൽത്ത്കെയർ സുപ്രീം ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യത താഴെപ്പറയുന്നവയാണ്:

പ്രൊപ്പോസറിൻ്റെ പ്രവേശന പ്രായം 18 വയസ്സ് മുതൽ ജീവിതകാലം മുഴുവനുമാണ്.

കുട്ടികൾക്കുള്ള പ്രവേശന പ്രായം 3 മാസം മുതൽ 25 വയസ്സ് വരെയാണ്.

ഈ ഹെൽത്ത്കെയർ സുപ്രീം ഇൻഷുറൻസ് പ്ലാൻ എന്‍റെ നികുതി ലാഭിക്കാൻ എങ്ങനെയാണ് സഹായിക്കുന്നത്?

നിങ്ങൾ നിങ്ങൾക്കായും നിങ്ങളുടെ ആശ്രിതർ (ജീവിതപങ്കാളി, കുട്ടികൾ), നിങ്ങളുടെ മാതാപിതാക്കൾ എന്നിവർക്കായും അടയ്ക്കുന്ന ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം, ആദായ നികുതി നിയമത്തിലെ സെക്ഷൻ 80D പ്രകാരം ടാക്സ് ആനുകൂല്യത്തിനായി പരിഗണിക്കുന്നതാണ്.

ഈ പോളിസിക്ക് കീഴിൽ എനിക്ക് എത്ര കുടുംബാംഗങ്ങളെ ഇൻഷുർ ചെയ്യാൻ കഴിയും?

വ്യക്തിഗത ഓപ്ഷന് കീഴിൽ, നിങ്ങൾക്ക് നിങ്ങളെത്തന്നെയും നിങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവരെയും ഇൻഷുർ ചെയ്യാം.

ഫാമിലി ഫ്ലോട്ടർ പോളിസി നിങ്ങളെയും നിങ്ങളുടെ ജീവിതപങ്കാളിയെയും കുട്ടികളെയും പരിരക്ഷിക്കുന്നു. കൂടാതെ, നിങ്ങളുടെ മാതാപിതാക്കളെ പരിരക്ഷിക്കാൻ മറ്റൊരു ഫാമിലി ഫ്ലോട്ടർ പോളിസി തിരഞ്ഞെടുക്കാം.

ഞങ്ങളുടെ സേവനങ്ങളിലൂടെ പുഞ്ചിരികൾ പകരുന്നു

ആഷിഷ്‌ ജുഞ്ചുൻവാല

എന്‍റെ ക്ലെയിം സെറ്റിൽമെന്‍റിന്‍റെ കാര്യത്തിലെ ഏറ്റവും സന്തോഷകരവും തൃപ്തികരവുമായത് അതിന് 2 ദിവസത്തിനുള്ളിൽ അപ്രൂവൽ ലഭിച്ചു എന്നുള്ളതാണ്...

സുനിത എം അഹൂജ

ലോക്ക്ഡൗൺ സമയത്ത് പോലും ഇൻഷുറൻസ് കോപ്പി അതിവേഗം ഡെലിവറി ചെയ്തു. ബജാജ് അലയൻസ് ടീമിന് അഭിനന്ദനങ്ങൾ

റെനി ജോർജ്ജ്

ബജാജ് അലയൻസ് വഡോദര ടീമിന്, പ്രത്യേകിച്ച് മിസ്റ്റർ ഹാർദിക് മക്വാന, ശ്രീ ആശിഷ് എന്നിവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു...

നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്ന സമഗ്രമായ ഹെൽത്ത് ഇൻഷുറൻസ്.

സൗജന്യ വാർഷിക പ്രതിരോധ ആരോഗ്യ പരിശോധന.

അതുകൊണ്ട് തീരുന്നില്ല, നിങ്ങളുടെ ഹെൽത്ത്കെയർ സുപ്രീം പോളിസിയിൽ ഉൾപ്പെടുന്ന അധിക ആനുകൂല്യങ്ങൾ ഇതാ

അധിക ആനുകൂല്യങ്ങൾക്കൊപ്പം രോഗങ്ങൾക്കും അപകടങ്ങൾക്കും എതിരെയുള്ള മികച്ച ഹെൽത്ത് ഇൻഷുറൻസ് കവറേജ് ഞങ്ങൾ നൽകുന്നു
Free health check-up

സൗജന്യ ഹെല്‍ത്ത് ചെക്ക്-അപ്പ്

നിങ്ങളുടെ ക്ലെയിം ഹിസ്റ്ററി എന്തായിരുന്നാലും ഓരോ പോളിസി പുതുക്കലിലും ഞങ്ങളുടെ നിർദ്ദിഷ്ട മെഡിക്കൽ സെന്‍ററുകളിൽ നിന്ന് സൗജന്യ ഹെൽത്ത് ചെക്ക്-അപ്പ് പ്രയോജനപ്പെടുത്തുക.

Tax saving

ടാക്സ് സേവിംഗ്

ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം രൂ. 1 ലക്ഷം വരെ ടാക്സ് ലാഭിക്കാം* കൂടുതൽ വായിക്കുക

ടാക്സ് സേവിംഗ്

ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം രൂ. 1 ലക്ഷം വരെ ടാക്സ് ലാഭിക്കാം*

*നിങ്ങൾക്കും നിങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്കും ആയി ഹെൽത്ത്കെയർ സുപ്രീം പോളിസി തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ നികുതികളിന്മേൽ പ്രതിവർഷം 25,000 രൂ. കിഴിവ് ലഭിക്കുന്നതാണ് (നിങ്ങൾക്ക് 60 ന് മേൽ പ്രായം ഇല്ലെങ്കിൽ). മുതിർന്ന പൗരന്മാരായ (60 വയസ്സോ അതിൽ കൂടുതലോ) നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ പ്രീമിയം അടയ്ക്കുന്നെങ്കിൽ, നികുതി ആവശ്യത്തിനുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം 50,000 രൂ. ആണ്. അതിനാൽ, നിങ്ങളുടെ പ്രായം 60 വയസ്സിൽ താഴെയായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരായിരിക്കുകയും ചെയ്യുന്നെങ്കിൽ, ഒരു നികുതി ദാതാവ് എന്ന നിലയിൽ നിങ്ങൾക്ക് സെക്ഷൻ 80D ക്ക് കീഴിൽ ടാക്സ് ആനുകൂല്യം മൊത്തം 75,000 രൂ. വരെ വർദ്ധിപ്പിക്കാം. നിങ്ങളുടെ പ്രായം 60 വയസ്സിന് മുകളിലായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ ഒരു മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയും ചെയ്യുന്നെങ്കിൽ, സെക്ഷൻ 80D പ്രകാരം ലഭിക്കുന്ന പരമാവധി നികുതി ആനുകൂല്യം 1 ലക്ഷം രൂ. ആണ്.

Individual and floater option

ഇൻഡിവിച്വൽ, ഫ്ലോട്ടർ ഓപ്ഷൻ

രൂ. 5 ലക്ഷം മുതൽ രൂ. 50 ലക്ഷം വരെ ഇൻഷ്വേർഡ് തുകയുള്ള ഒരു വ്യക്തിഗത അല്ലെങ്കിൽ ഫാമിലി ഫ്ലോട്ടർ പോളിസി നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

Daycare expenses cover

ഡേകെയർ ചെലവുകൾക്കുള്ള പരിരക്ഷ

ലിസ്റ്റ് ചെയ്ത ഡേകെയർ ചികിത്സാക്രമത്തിന് അഥവാ സര്‍ജറിക്ക് വരുന്ന മെഡിക്കൽ ചെലവുകൾ ഈ പോളിസി പരിരക്ഷിക്കുന്നു.

Renewability

പുതുക്കാവുന്നതാണ്

നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് ഹെൽത്ത് കെയർ സുപ്രീം പോളിസി പുതുക്കാൻ കഴിയും.

Hospitalisation cover

ഹോസ്പിറ്റലൈസേഷൻ പരിരക്ഷ

ഈ പോളിസി നിയന്ത്രണമില്ലാതെ നിങ്ങളുടെ മുറി വാടകയും മറ്റ് ആശുപത്രി ചെലവുകളും പരിരക്ഷിക്കുന്നു.

ആഡ്-ഓൺ പരിരക്ഷകൾ

ഞങ്ങളുടെ ഹെൽത്ത്കെയർ സുപ്രീം പോളിസിക്ക് കവറേജ് വിപുലീകരിക്കുകയും ഹോസ്പിറ്റലൈസേഷനിൽ മൊത്തം സംരക്ഷണം ഓഫർ ചെയ്യുകയും ചെയ്യുന്ന ചില ഓപ്ഷണൽ ആഡ്-ഓൺ പരിരക്ഷകളും ഉണ്ട്.
Ancillary expenses benefit

അനുബന്ധ ചെലവുകൾക്കുള്ള ആനുകൂല്യം

നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്ലാനിന്‍റെ അടിസ്ഥാനത്തിൽ ഈ പോളിസി ദിവസേനയുള്ള ക്യാഷ് ആനുകൂല്യം നൽകുന്നു. ഇൻഷ്വേർഡ് തുകയും ആനുകൂല്യവും ഓരോ പ്ലാനിനും വ്യത്യസ്തമാണ്... കൂടുതൽ വായിക്കുക

നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്ലാനിന്‍റെ അടിസ്ഥാനത്തിൽ ഈ പോളിസി ദിവസേനയുള്ള ക്യാഷ് ആനുകൂല്യം നൽകുന്നു. ഇൻഷ്വേർഡ് തുകയും ആനുകൂല്യവും താഴെ കൊടുത്തിരിക്കുന്നതു പോലെ ഓരോ പ്ലാനിനും വ്യത്യസ്തമാണ്:

  • വൈറ്റൽ പ്ലാൻ: ഒരു വ്യക്തിക്കുള്ള ഇൻഷ്വേർഡ് തുക 30 ദിവസത്തേക്ക് നോൺ-ICU വിൽ കഴിയുന്നതിന് പ്രതിദിനം രൂ. 1,000 ഉം 15 ദിവസത്തേക്ക് ICU വിൽ കഴിയുന്നതിന് പ്രതിദിനം രൂ. 2,000 ഉം ആണ്, അതായത് മൊത്തം ഇൻഷ്വേർഡ് തുക രൂ. 30,000 ആണ്. ഫാമിലി ഫ്ലോട്ടറിനുള്ള ഇൻഷ്വേർഡ് തുക 60 ദിവസത്തേക്ക് നോൺ-ICU വിൽ കഴിയുന്നതിന് പ്രതിദിനം രൂ. 1,000 ഉം 30 ദിവസത്തേക്ക് ICU വിൽ കഴിയുന്നതിന് പ്രതിദിനം രൂ. 2,000 ഉം ആണ്, അതായത് മൊത്തം ഇൻഷ്വേർഡ് തുക രൂ. 60,000 ആണ്.
  • സ്മാർട്ട് പ്ലാൻ: ഒരു വ്യക്തിക്കുള്ള ഇൻഷ്വേർഡ് തുക 30 ദിവസത്തേക്ക് നോൺ-ICU വിൽ കഴിയുന്നതിന് പ്രതിദിനം രൂ. 2,000 ഉം 15 ദിവസത്തേക്ക് ICU വിൽ കഴിയുന്നതിന് പ്രതിദിനം രൂ. 4,000 ഉം ആണ്, അതായത് മൊത്തം ഇൻഷ്വേർഡ് തുക രൂ. 60,000 ആണ്. ഫാമിലി ഫ്ലോട്ടറിനുള്ള ഇൻഷ്വേർഡ് തുക 60 ദിവസത്തേക്ക് നോൺ-ICU വിൽ കഴിയുന്നതിന് പ്രതിദിനം രൂ. 2,000 ഉം 30 ദിവസത്തേക്ക് ICU വിൽ കഴിയുന്നതിന് പ്രതിദിനം രൂ. 4,000 ഉം ആണ്, അതായത് മൊത്തം ഇൻഷ്വേർഡ് തുക രൂ. 1.2 ലക്ഷം ആണ്.
  • അൾട്ടിമോ പ്ലാൻ: ഒരു വ്യക്തിക്കുള്ള ഇൻഷ്വേർഡ് തുക 30 ദിവസത്തേക്ക് നോൺ-ICU വിൽ കഴിയുന്നതിന് പ്രതിദിനം രൂ. 2,000 ഉം 15 ദിവസത്തേക്ക് ICU വിൽ കഴിയുന്നതിന് പ്രതിദിനം രൂ. 4,000 ഉം ആണ്, അതായത് മൊത്തം ഇൻഷ്വേർഡ് തുക രൂ. 60,000 ആണ്. ഫാമിലി ഫ്ലോട്ടറിനുള്ള ഇൻഷ്വേർഡ് തുക 60 ദിവസത്തേക്ക് നോൺ-ICU വിൽ കഴിയുന്നതിന് പ്രതിദിനം രൂ. 2,000 ഉം 30 ദിവസത്തേക്ക് ICU വിൽ കഴിയുന്നതിന് പ്രതിദിനം രൂ. 4,000 ഉം ആണ്, അതായത് മൊത്തം ഇൻഷ്വേർഡ് തുക രൂ. 1.2 ലക്ഷം ആണ്.
Critical illness benefit

ക്രിട്ടിക്കൽ ഇൽനെസ് ആനുകൂല്യം

ഗുരുതരമായ 15 രോഗങ്ങൾക്ക് എതിരെയുള്ള കവറേജ്... കൂടുതൽ വായിക്കുക

  • ഗുരുതരമായ 15 രോഗങ്ങൾക്ക് എതിരെയുള്ള കവറേജ്.
  • രൂ. 5 ലക്ഷം മുതൽ രൂ. 10 ലക്ഷം വരെ ഇൻഷ്വേർഡ് തുക തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ.
  • ഗുരുതരമായി രോഗം കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങളുടെ പോളിസിയുടെ നിബന്ധനകൾ അനുസരിച്ച് തുക ഒരുമിച്ച് നിങ്ങൾക്ക് നൽകുന്നതാണ്.
  • 90 ദിവസത്തെ വെയ്റ്റിംഗ് പിരീഡ് ബാധകമാണ്.
Personal accident cover

പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

അപകടം നിമിത്തം മരണം സംഭവിക്കുന്ന സാഹചര്യത്തിൽ, ഇൻഷ്വേർഡ് തുകയുടെ 100% നിങ്ങളുടെ നോമിനിക്ക് നൽകുന്നതാണ്. കൂടുതൽ വായിക്കുക

  • അപകടം നിമിത്തം മരണം സംഭവിക്കുന്ന സാഹചര്യത്തിൽ, ഇൻഷ്വേർഡ് തുകയുടെ 100% നിങ്ങളുടെ നോമിനിക്ക് നൽകുന്നതാണ്.
  • അപകടം നിമിത്തം സ്ഥായിയായ മൊത്തം വൈകല്യം സംഭവിക്കുന്ന പക്ഷം, ഇൻഷ്വേർഡ് തുകയുടെ 200% നൽകുന്നതാണ്.
  • അപകടം നിമിത്തം സ്ഥായിയായ ഭാഗിക വൈകല്യം സംഭവിക്കുന്ന സാഹചര്യത്തിൽ, താഴെപ്പറയുന്ന പട്ടിക പരിശോധിക്കുക:

ആനുകൂല്യങ്ങളുടെ വിവരണത്തിന്‍റെ തോത്

നഷ്ടപരിഹാരം ഇൻഷ്വേർഡ് തുകയുടെ % ൽ

തോൾ സന്ധി

70

കൈമുട്ട് സന്ധിക്ക് മുകളിൽ

65

കൈമുട്ട് സന്ധിക്ക് താഴെ

60

കൈത്തണ്ട

55

ഒരു തള്ളവിരൽ

20

ഒരു ചൂണ്ടുവിരൽ

10

മറ്റേതെങ്കിലും വിരൽ

5

തുടയുടെ പകുതിക്ക് മുകളിൽ

70

തുടയുടെ മദ്ധ്യംഭാഗം വരെ

60

കാൽമുട്ടിന് താഴെ വരെ

50

കാൽമുട്ട് വരെ

45

കണങ്കാൽ

40

കാൽ പെരുവിരൽ

5

മറ്റേതെങ്കിലും പെരുവിരൽ

2

ഒരു കണ്ണ്

50

ഒരു ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെടൽ

30

രണ്ട് ചെവികളുടെയും കേൾവി ശക്തി നഷ്ടപ്പെടൽ

75

ഘ്രാണശക്തി

10

രുചി തിരിച്ചറിയൽ

5

  • താൽക്കാലികമായി മൊത്തം വൈകല്യം സംഭവിക്കുന്ന പക്ഷം, നിങ്ങളുടെ പോളിസിയുടെ നിബന്ധനകൾ അനുസരിച്ച് പരമാവധി 100 ആഴ്ച വരെ പരിരക്ഷ നേടുക.
  • രൂ. 5,000 വരെ ഗതാഗത ആനുകൂല്യം നേടുക.
  • 2 കുട്ടികൾക്ക് വരെ രൂ. 5,000 വീതം കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യമായി ലഭിക്കുന്നതിന് അർഹതയുണ്ട്.

ഹെൽത്ത്കെയർ സുപ്രീം പോളിസി വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ഉൾപ്പെടുത്തലുകൾ

  • ഒഴിവാക്കലുകൾ

പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

അപകടത്തിൽ പരിക്കേറ്റതു മൂലം മരണമോ വൈകല്യമോ സംഭവിക്കുന്ന സാഹചര്യത്തിൽ കവറേജ് നൽകുന്നു.

ക്രിട്ടിക്കൽ ഇൽനെസ് പരിക്ഷ

ജീവന് ഭീഷണിയായ 15 മെഡിക്കൽ അവസ്ഥകൾക്ക് പരിരക്ഷ നൽകുന്നു.

കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യം

അപകടം കാരണം മരണം അല്ലെങ്കിൽ പരിക്ക് സംഭവിക്കുന്ന സാഹചര്യത്തിൽ, നിങ്ങളുടെ 2 കുട്ടികൾക്കു വരെ രൂ. 5,000 വീതം കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കാൻ യോഗ്യതയുണ്ട്.

ഗതാഗത ആനുകൂല്യം

അപകടം കാരണം മരണം അല്ലെങ്കിൽ പരിക്ക് സംഭവിക്കുന്ന സാഹചര്യത്തിൽ, രൂ. 5,000 വരെ ഗതാഗത ആനുകൂല്യം നേടാം.

11

ഹോസ്പിറ്റലൈസേഷന്‍ പരിരക്ഷയും ഹോസ്പിറ്റല്‍ ക്യാഷ് ദിവസേനയുള്ള അലവന്‍സ് പരിരക്ഷയും

പ്രത്യക്ഷമായോ പരോക്ഷമായോ താഴെപ്പറയുന്നവയിൽ ഏതെങ്കിലും കാരണത്താൽ ഉണ്ടാകുന്ന/അതിനെ അടിസ്ഥാനമാക്കിയുള്ള/അതിൽനിന്ന് ഉടലെടുക്കുന്ന/അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ക്ലെയിമിന് വേണ്ടി പേമെന്‍റ് നടത്താൻ ഞങ്ങൾക്ക് ബാധ്യതയില്ല:

കൂടുതൽ വായിക്കുക

ഹോസ്പിറ്റലൈസേഷന്‍ പരിരക്ഷയും ഹോസ്പിറ്റല്‍ ക്യാഷ് ദിവസേനയുള്ള അലവന്‍സ് പരിരക്ഷയും

പ്രത്യക്ഷമായോ പരോക്ഷമായോ താഴെപ്പറയുന്നവയിൽ ഏതെങ്കിലും കാരണത്താൽ ഉണ്ടാകുന്ന/അതിനെ അടിസ്ഥാനമാക്കിയുള്ള/അതിൽനിന്ന് ഉടലെടുക്കുന്ന/അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ക്ലെയിമിന് വേണ്ടി പേമെന്‍റ് നടത്താൻ ഞങ്ങൾക്ക് ബാധ്യതയില്ല:

  • ഒരു രോഗത്തിൻ്റെ ചികിത്സയ്ക്ക് ആവശ്യമായി വരുകയോ അപകടത്തിൽ ശാരീരിക പരിക്ക് ഏൽക്കുകയോ ചെയ്തതിൻ്റെ ഫലമായി ചെയ്യാത്ത ലിംഗാഗ്രചര്‍മ്മം മുറിക്കൽ, ഏതെങ്കിലും വിധത്തിലുള്ള കോസ്മെറ്റിക് ചികിത്സ അല്ലെങ്കിൽ സൗന്ദര്യചികിത്സ, ജീവിതം/ലിംഗത്വം മാറ്റുന്നതിനായി നടത്തുന്ന ചികിത്സ അല്ലെങ്കിൽ ശസ്ത്രക്രിയ.
  • യുദ്ധം അല്ലെങ്കില്‍ യുദ്ധത്തിന്‍റെ പ്രവര്‍ത്തനം, ആണവ, കെമിക്കല്‍ അല്ലെങ്കില്‍ ജൈവായുധം, ഏതെങ്കിലും തരത്തിലുള്ള റേഡിയേഷന്‍.
  • ക്യാൻസർ, പൊള്ളൽ അല്ലെങ്കിൽ അപകട ഫലമായ ശാരീരിക പരിക്ക് എന്നിവയുടെ ചികിത്സയ്ക്ക് അല്ലാതെയുള്ള ഏതെങ്കിലും തരത്തിലുള്ള പ്ലാസ്റ്റിക് സർജ്ജറി.
  • രോഗശമനാനന്തരം പടിപടിയായുള്ള ആരോഗ്യപ്രാപ്‌തി, സാധാരണ ശക്തിക്ഷയം, വിശ്രമത്തിലൂടെയുള്ള രോഗശമനം, ജന്മനാലുള്ള ബാഹ്യ രോഗങ്ങൾ, വൈകല്യങ്ങൾ അസ്വാഭാവികതകൾ, ജനിതക വൈകല്യങ്ങൾ, വിത്തു കോശത്തിൻ്റെ ഇംപ്ലാന്‍റേഷൻ അല്ലെങ്കിൽ ശസ്ത്രക്രിയ അല്ലെങ്കിൽ വളർച്ചാ ഹോർമോൺ തെറാപ്പി.
  • മനഃപൂർവ്വം വരുത്തിയ പരിക്ക്.
  • മയക്കുമരുന്നിൻ്റെയോ മദ്യത്തിൻ്റെയോ ഉപയോഗമോ ദുരുപയോഗമോ മൂലം വേണ്ടിവരുന്ന ചികിത്സയും ആസക്തി മാറ്റാനുള്ള ചികിത്സയും.
  • പ്രാഥമികമായും പ്രത്യേകിച്ചും രോഗനിർണ്ണയം, എക്സ്-റേ അല്ലെങ്കിൽ ലാബോറട്ടറി പരിശോധനകൾ, അന്വേഷണങ്ങൾ തുടങ്ങിയ ആശുപത്രി പ്രവേശനവുമായി ബന്ധപ്പെട്ട ഏതൊരു ചികിത്സാ ചെലവും.
  • പരിക്ക് അല്ലെങ്കില്‍ രോഗത്തിനുള്ള ചികിത്സയുടെ ഭാഗമായി പരിചരിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫൈ ചെയ്തിട്ടില്ലാത്ത വിറ്റാമിനുകള്‍, ടോണിക്കുകള്‍, പോഷക സപ്ലിമെന്‍റുകള്‍.
  • അലോപ്പതി ഒഴികെയുള്ള മറ്റേതെങ്കിലും സംവിധാനത്തിലുള്ള ചികിത്സ. ഈ ഒഴിവാക്കൽ ആയുർവേദം, ഹോമിയോപ്പതി മരുന്നുകൾക്ക് വരുന്ന ചെലവുകൾക്ക് ബാധകമല്ല.
  • ഫെർട്ടിലിറ്റി, സബ്-ഫെർട്ടിലിറ്റി, ഷണ്‌ഡത്വം, ഗർഭധാരണത്തിന് സഹായിക്കുന്ന ശസ്ത്രക്രിയ അല്ലെങ്കിൽ വന്ധ്യംകരണ പ്രക്രിയ.
  • ഭാരം നിയന്ത്രിക്കുന്നതിനുള്ള സേവനങ്ങളും ഭാരം കുറയ്ക്കുന്ന പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട ചികിത്സയും.

ക്രിട്ടിക്കൽ ഇൽനെസ് പരിക്ഷ

  • നേരത്തേതന്നെ നിലവിലുള്ള ഏതെങ്കിലും ഗുരുതരമായ രോഗം.
  • പോളിസി നൽകിയ ആദ്യ 90 ദിവസത്തിനുള്ളിൽ രോഗനിർണ്ണയം ചെയ്ത ഏതെങ്കിലും ഗുരുതരമായ രോഗം.
കൂടുതൽ വായിക്കുക

ക്രിട്ടിക്കൽ ഇൽനെസ് പരിക്ഷ

  • നേരത്തേതന്നെ നിലവിലുള്ള ഏതെങ്കിലും ഗുരുതരമായ രോഗം.
  • പോളിസി നൽകിയ ആദ്യ 90 ദിവസത്തിനുള്ളിൽ രോഗനിർണ്ണയം ചെയ്ത ഏതെങ്കിലും ഗുരുതരമായ രോഗം.
  • ലൈംഗികമായി പകരുന്ന ഏതെങ്കിലും രോഗങ്ങളോ HIV, എയ്ഡ്സ് എന്നിവ നിമിത്തമോ ഉണ്ടാകുന്ന ചെലവുകൾ.
  • ഏതെങ്കിലും തരത്തിലുള്ള അനന്തരഫലമായ നഷ്ടങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ യഥാര്‍ത്ഥമോ ആരോപിക്കപ്പെട്ടതോ ആയ നിയമപരമായ ബാധ്യത.
  • ഗര്‍ഭാവസ്ഥ, അതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങൾ, അതുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകൾ എന്നിവ നിമിത്തം വേണ്ടിവരുന്ന ചികിത്സ.

പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

  • ആത്മഹത്യ, ആത്മഹത്യാശ്രമം എന്നിവ മൂലമുണ്ടാകുന്ന പരിക്ക് അല്ലെങ്കിൽ സ്വയം വരുത്തുന്ന പരിക്ക്.
  • ക്രിമിനൽ ലാക്കോടെ നിയമം ലംഘിക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന അല്ലെങ്കിൽ തദ്ഫലമായ ഒരു അനാരോഗ്യം.
കൂടുതൽ വായിക്കുക

പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

  • ആത്മഹത്യ, ആത്മഹത്യാശ്രമം എന്നിവ മൂലമുണ്ടാകുന്ന പരിക്ക് അല്ലെങ്കിൽ സ്വയം വരുത്തുന്ന പരിക്ക്.
  • ക്രിമിനൽ ലാക്കോടെ നിയമം ലംഘിക്കുന്നതിൽ നിന്ന് ഉണ്ടാകുന്ന അല്ലെങ്കിൽ തദ്ഫലമായ ഒരു അനാരോഗ്യം.
  • അപകടകരമായ സ്പോർട്സ് പ്രവർത്തനങ്ങളിൽനിന്ന് ഉണ്ടാകുന്ന പരിക്ക്/അനാരോഗ്യം.
  • ഏതെങ്കിലും തരത്തിലുള്ള അനന്തരഫലമായ നഷ്ടങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ യഥാര്‍ത്ഥമോ ആരോപിക്കപ്പെട്ടതോ ആയ നിയമപരമായ ബാധ്യത.
  • ഏതെങ്കിലും ഗവൺമെന്‍റ് അല്ലെങ്കിൽ പബ്ലിക്ക് അല്ലെങ്കിൽ ലോക്കൽ അതോറിറ്റിയുടെ ഉത്തരവനുസരിച്ച് യുദ്ധം (പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും), ആഭ്യന്തര യുദ്ധം, അധിനിവേശം, വിദേശ ശത്രുക്കളുടെ ആക്രമണം, കലാപം, വിപ്ലവം, സായുധ ലഹള, ലഹള, മിലിട്ടറി അല്ലെങ്കിൽ അധികാരം പിടിച്ചെടുക്കൽ, കീഴടക്കൽ, പിടിച്ചടക്കൽ, പിടികൂടൽ, അറസ്റ്റ്, നിയന്ത്രണം അല്ലെങ്കിൽ തടങ്കലിൽ വയ്ക്കൽ, കണ്ടുകെട്ടൽ, ദേശസാൽക്കരണം അല്ലെങ്കിൽ കേടുപാടുകൾ വരുത്തൽ എന്നിവ മൂലം ഉണ്ടാകുന്ന ചികിത്സ.

11

ഹെൽത്ത് ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

മുമ്പത്തെ പോളിസി കാലഹരണപ്പെട്ടില്ലേ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

ശരാശരി റേറ്റിംഗ്:

4.75

(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)

Juber Khan

രമ അനിൽ മാറ്റേ

നിങ്ങളുടെ വെബ്സൈറ്റിലെ ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കൽ ശ്രേഷ്ഠവും യൂസർ-ഫ്രണ്ട്‌ലിയും സുഗമവുമാണ്.

Juber Khan

സുരേഷ് കഡു

ബജാജ് അലയൻസിന്‍റെ എക്സിക്യൂട്ടീവ് വളരെയധികം പിന്തുണ നൽകി, ഞാൻ അത് ശരിക്കും വിലമതിക്കുന്നു. അഭിനന്ദനങ്ങൾ.

Juber Khan

അജയ് ബിന്ദ്ര

ബജാജ് അലയൻസിന്‍റെ എക്സിക്യൂട്ടീവ് പോളിസിയുടെ നേട്ടങ്ങൾ വളരെ നന്നായി വിശദീകരിച്ചുതന്നു. നന്നായി സംസാരിക്കാൻ അറിയുന്ന സ്ത്രീയായിരുന്നു, എല്ലാം നന്നായി വിശദീകരിച്ചുതന്നു.

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

തയ്യാറാക്കിയത്: ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 16th മെയ് 2022

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക