റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Marine Insurance Coverage
നവംബർ 23, 2020

4 തരം മറൈൻ ഇൻഷുറൻസ് കവറേജ്

നൂറ്റാണ്ടുകളായി, കപ്പലുകൾ ഗതാഗത മാര്‍ഗമായി ഉപയോഗിക്കുന്നു. വിമാനം പ്രചാരത്തിലാകുന്നതിന് മുന്‍പുള്ള കാലത്ത് വ്യാപാരവും വാണിജ്യവും സുഗമമാക്കുന്നതിന് സമുദ്ര പാതയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ സമുദ്ര പാതകള്‍ക്ക് വിപത്തുകൾ നേരിട്ടിരുന്നു. മോശം കാലാവസ്ഥ, കൂട്ടിയിടികൾ, അപകടങ്ങൾ, കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്യൽ തുടങ്ങിയ വിവിധ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. ഈ റിസ്ക്കുകളാണ് മറൈന്‍ ഇന്‍ഷുറന്‍സിന് രൂപം നല്‍കിയത്, ഇന്‍ഷുറന്‍സിന്‍റെ ഏറ്റവും പഴക്കം ചെന്ന രൂപമാണ് അത്.   മറൈൻ ഇൻഷുറൻസ് എന്നാല്‍ എന്താണ്?   മറൈൻ ഇൻഷുറൻസ് പോളിസി ജലപാത വഴിയുള്ള ചരക്കു ഗതാഗതത്തെ പരിരക്ഷിക്കുന്നു. ഇത് കപ്പലിന് മാത്രമല്ല അതില്‍ കൊണ്ടുപോകുന്ന ചരക്കിനും ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. ഉത്ഭവസ്ഥാനത്തിനും ലക്ഷ്യസ്ഥാനത്തിനും ഇടയില്‍ സംഭവിക്കുന്ന ഏത് നാശനഷ്ടത്തിനും പരിരക്ഷ ലഭിക്കും മറൈൻ ഇൻഷുറൻസ് പോളിസി. നാല് തരം മറൈൻ ഇൻഷുറൻസ് പരിരക്ഷകളാണ് നിങ്ങള്‍ക്ക് ലഭിക്കുക -  

ഹൾ, മെഷീനറി ഇൻഷുറൻസ്

കപ്പലിന്‍റെ പ്രധാന സ്ട്രക്ചറാണ് ഹൾ. ഹൾ പോളിസി കപ്പലിന്‍റെ സ്ട്രക്ചറിനും അതിന്‍റെ നാശനഷ്ടത്തെയും പരിരക്ഷിക്കുന്നു. കപ്പല്‍ മാത്രമല്ല, ഇൻസ്റ്റാൾ ചെയ്ത മെഷീനറിയും തുല്യ പ്രാധാന്യം ഉള്ളതായതിനാൽ, ഹള്‍ പോളിസി പൊതുവെ ഹള്‍, മെഷീനറി പോളിസി ആയി അറിയപ്പെടുന്നു. ഇതാണ് കപ്പല്‍ ഉടമകള്‍ പൊതുവെ എടുക്കുന്നത്.  

കാർഗോ ഇൻഷുറൻസ്

സഞ്ചാരവേളയില്‍ തങ്ങളുടെ കാർഗോക്ക് കേടുപാടുകള്‍, നഷ്ടമാകല്‍, ദുരുപയോഗം ചെയ്യല്‍ എന്നിങ്ങനെയുള്ള റിസ്ക്ക് ആണ് കൺസൈൻമെന്‍റ് ഉടമകൾ നേരിടുക. അതിനാൽ, സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കാവുന്ന അത്തരം റിസ്കിൽ നിന്ന് സംരക്ഷിക്കാൻ, ഒരു കാർഗോ പോളിസി നൽകുന്നു. ഇത് പോർട്ട്, ഷിപ്പ്, റെയിൽവേ ട്രാക്ക് അല്ലെങ്കിൽ നിങ്ങളുടെ കൺസൈൻമെന്‍റ് ലോഡ് ചെയ്യുമ്പോൾ അൺലോഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്നു. ഈടാക്കുന്ന പ്രീമിയം താരതമ്യം ചെയ്താല്‍ കാർഗോ പോളിസി നല്‍കുന്ന കവറേജ് കൂടുതലാണ്.  

ലയബിലിറ്റി ഇൻഷുറൻസ്

ട്രാൻസിറ്റ് വേളയിൽ, കപ്പല്‍ അതിന്‍റെ കാർഗോയ്ക്കൊപ്പം തകര്‍ച്ച, കൂട്ടിയിടി അല്ലെങ്കിൽ മറ്റ് തരത്തിലുള്ള റിസ്കുകൾക്ക് വിധേയമായേക്കാം. ഈ കാര്യങ്ങള്‍ കപ്പല്‍ ഉടമയുടെ നിയന്ത്രണത്തിന് അപ്പുറമായതിനാല്‍, ഒരു ലയബിലിറ്റി മറൈൻ ഇൻഷുറൻസ് പോളിസി കാർഗോ ഉടമകൾ നടത്തുന്ന ക്ലെയിമുകളിൽ നിന്ന് ഉടമയെ പരിരക്ഷിക്കുന്നു.  

ഫ്രെയിറ്റ് ഇൻഷുറൻസ്

ചരക്കിന് കേടുപാടുകൾ സംഭവിച്ചാൽ, ഷിപ്പിംഗ് കമ്പനി നഷ്ടം വഹിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഫ്രെയിറ്റ് ഇൻഷുറൻസ് ഷിപ്പിംഗ് കമ്പനിയുടെ താൽപ്പര്യം സംരക്ഷിക്കുന്നു. ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട റിസ്ക് ഓരോ തരം യാത്രയ്ക്കും വ്യത്യസ്തമാണ്. അതിനാൽ വ്യത്യസ്ത ഉപഭോക്താക്കൾക്ക് വ്യത്യസ്ത തരം മറൈൻ ഇൻഷുറൻസ് കവറേജ് ആവശ്യമാണ്. ലഭ്യമായ ഏതാനും സാധാരണ തരത്തിലുള്ള കവറേജ് ഇതാ -  
  • കാർഗോ ലോഡ് ചെയ്യുമ്പോൾ അല്ലെങ്കിൽ അൺലോഡ് ചെയ്യുമ്പോഴുള്ള നഷ്ടം അല്ലെങ്കിൽ തകരാർ.
  • കപ്പലില്‍ നിന്ന് മറിഞ്ഞുപോകുക, അഥവാ തെറിച്ചുപോകുക.
  • കപ്പല്‍ മുങ്ങുകയോ വഴിതെറ്റി പോകുകയോ ചെയ്യുക.
  • അഗ്നിബാധ മൂലമുള്ള നാശനഷ്ടം.
  • പ്രകൃതി ദുരന്തങ്ങൾ.
  • കൂട്ടിയിടി, തകരാർ അല്ലെങ്കിൽ അപകടങ്ങൾ
  • മൊത്തം നഷ്ട പരിരക്ഷ.
  മിക്ക മറൈൻ ഇൻഷുറൻസ് കവറേജിലും കാർഗോയ്ക്ക് തകരാർ അല്ലെങ്കിൽ നഷ്ടം ഉൾപ്പെടുന്നുണ്ടെങ്കിലും, ക്രോസ്-ബോർഡർ സിവിൽ കലാപം അല്ലെങ്കിൽ കൊള്ളക്കാരുടെ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഏതാനും പ്ലാനുകൾക്ക് പരിമിതി ഉണ്ട്. മറൈൻ ഇൻഷുറൻസ് കവറേജിലെ ഒഴിവാക്കലുകൾ നമുക്ക് മനസ്സിലാക്കാം-
  • ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ ഏതെങ്കിലും പതിവ് തേയ്മാനം ഒഴിവാക്കപ്പെടുന്നു.
  • സാധനങ്ങളുടെ അപര്യാപ്തവും തെറ്റായതുമായ പാക്കേജിംഗ് കാരണം സംഭവിച്ച നാശനഷ്ടം.
  • ഗതാഗതത്തിലെ കാലതാമസം മൂലം ഉണ്ടാകുന്ന ചെലവുകൾ ഇതിന്‍റെ പരിധിയിൽ വരുന്നതല്ല; കൊമേഴ്ഷ്യൽ ഇൻഷുറൻസ്
  • നഷ്ടം വരുത്തണമെന്ന ഉദ്ദേശ്യത്തോടെ മനഃപൂർവ്വം ഉണ്ടാക്കുന്ന തകരാർ.
  • രാഷ്ട്രീയ അസ്വസ്ഥത, യുദ്ധം, കലാപം, സമാനമായ സാഹചര്യങ്ങൾ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ.
  അതിനാൽ ഒരു മറൈൻ ഇൻഷുറൻസ് പ്ലാൻ കൊണ്ട് നിങ്ങളുടെ കാർഗോ ഇൻഷുർ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുക, കാരണം ഇത് നിങ്ങളുടെ ബിസിനസിന് സാമ്പത്തിക സഹായം നൽകുകയും യാത്രയിലെ റിസ്കുകളെക്കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. വിവേകി ആകുക, ഇൻഷുർ ചെയ്യുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്