റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് പോളിസി ഏതെങ്കിലും തേർഡ് പാർട്ടി ബാധ്യത, അപകടം, പ്രകൃതിദത്ത അല്ലെങ്കിൽ മനുഷ്യനിർമിത ദുരന്തങ്ങൾ മുതലായവയിൽ നിന്നുള്ള നാശനഷ്ടങ്ങൾ എന്നിവയിൽ നിന്ന് പരിരക്ഷ ഓഫർ ചെയ്യുന്നു. കോംപ്രിഹെൻസീവ് ഇൻഷുറൻസ് ഉണ്ടായിരിക്കുന്നത് വിപുലമായ കവറേജ് നൽകുന്നു.
✓ തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി പരിരക്ഷയുടെ അധിക നേട്ടം ഇത് നല്‍കുന്നു
✓ ആവശ്യമനുസരിച്ച് പോളിസി ഉടമക്ക് പ്ലാൻ എളുപ്പത്തിൽ കസ്റ്റമൈസ് ചെയ്യാനാകും
✓ ആഡ്-ഓൺ റൈഡറുകളുടെ ഒരു ശ്രേണിയിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ
കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് കവറേജ് ഉണ്ടായിരിക്കുന്നത് കാറിന് സംരക്ഷണം നൽകുകയും അപ്രതീക്ഷിത സാഹചര്യങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു. നമ്മളിൽ പലർക്കും, ഒരു ഫോർ-വീലർ വാങ്ങുന്നത് ഒരു സ്വപ്നവും ചെലവേറിയ ഡീലും ആണ്. പ്രതികൂല സാഹചര്യങ്ങൾ ഒരിക്കലും മുൻകൂർ അറിയിപ്പില്ലാതെയാണ് സംഭവിക്കുന്നതെന്നും ഇന്ത്യൻ റോഡുകൾ ഏറ്റവും അനിശ്ചിതത്വമുള്ള സ്ഥലങ്ങളിൽ ഒന്നാണെന്നും നമുക്കെല്ലാവർക്കും അറിയാം.
ഒരു ചെറിയ ആഘാതം മുതൽ ചെറിയ/വലിയ അപകടം വരെ വലിയ സാമ്പത്തിക ബാധ്യത ആയേക്കാം. അതിനാൽ, ഒരു കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് പോളിസി is extremely important. To avoid any confusion, you may also കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് ക്വോട്ടുകൾ ഓൺലൈനിൽ താരതമ്യം ചെയ്യുക.
ബജാജ് അലയൻസ് കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് പോളിസി താഴെപ്പറയുന്ന ഫീച്ചറുകൾ ഓഫർ ചെയ്യുന്നു, അവകൾ ഇതിനെ സവിശേഷമായ ഒന്നാക്കി മാറ്റുന്നു:
ഒരു കോംപ്രിഹെൻസീവ് പ്ലാനിന് കീഴിൽ കാർ പരിരക്ഷിക്കപ്പെടുമ്പോൾ, തേർഡ് പാർട്ടി വ്യക്തിക്ക് എന്തെങ്കിലും തകരാർ സംഭവിച്ചാൽ പോളിസി ഉടമക്ക് എളുപ്പത്തിൽ ക്ലെയിം ഫയൽ ചെയ്യാനാകും. അല്ലെങ്കിൽ ഇൻഷുർ ചെയ്ത കാർ മൂലം പ്രോപ്പർട്ടിക്ക് ഉണ്ടാകുന്ന നാശനഷ്ടം. അത്തരം ദുരന്തങ്ങൾ മൂലം ഉണ്ടായേക്കാവുന്ന നിയമപരമായ ബാധ്യതയ്ക്കും ഇത് പരിരക്ഷ ഓഫർ ചെയ്യുന്നു. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ലളിതവും പ്രയാസ രഹിതവുമായ കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് ഓൺലൈൻ ക്ലെയിം പ്രോസസ് ഓഫർ ചെയ്യുന്നു.
ഞങ്ങൾ രൂ. 15 ലക്ഷത്തിന്‍റെ പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ ഓഫർ ചെയ്യുന്നു*. ഏതെങ്കിലും അപ്രതീക്ഷിത അപകടം കാരണം ഉണ്ടായേക്കാവുന്ന എല്ലാ ഹോസ്പിറ്റലൈസേഷൻ ചെലവുകളും ഇത് വഹിക്കുന്നു. വാഹനത്തിന്‍റെ ഇൻഷുർ ചെയ്ത ഉടമ-ഡ്രൈവർക്കുണ്ടാകുന്ന ഏതെങ്കിലും ശാരീരിക പരിക്കുകൾക്കോ മരണത്തിനോ ഉള്ള നഷ്ടപരിഹാരം ചുവടെയുള്ള പട്ടിക വ്യക്തമാക്കുന്നു
പരിക്കിന്‍റെ സ്വഭാവം |
നഷ്ടപരിഹാര സ്കെയിൽ |
ഒരു അവയവം അല്ലെങ്കിൽ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടൽ |
ഇൻഷ്വേർഡ് തുകയുടെ 50% |
രണ്ട് അവയവങ്ങൾ അല്ലെങ്കിൽ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെടൽ അല്ലെങ്കിൽ ഒരു അവയവം, ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടൽ |
ഇൻഷ്വേർഡ് തുകയുടെ 100% |
പരിക്കുകൾ മൂലമുണ്ടാകുന്ന സ്ഥിരമായ പൂർണ വൈകല്യം* |
ഇൻഷ്വേർഡ് തുകയുടെ 100% |
മരണം |
ഇൻഷ്വേർഡ് തുകയുടെ 100% |
ഡിസ്ക്ലെയ്മർ: കൂടുതൽ വിവരങ്ങൾക്ക്, ദയവായി പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക. *സാധാരണ ടി&സി ബാധകം
അഗ്നിബാധ, കവർച്ച, കലാപം, സമരം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് മുതലായവ കാരണം ഇൻഷുർ ചെയ്ത കാറിന് ഉണ്ടാകുന്ന നഷ്ടം/കേടുപാടുകൾക്ക് ഇൻഷുറർ പരിരക്ഷ ഓഫർ ചെയ്യുന്നു. കാർ റിപ്പയർ ചെയ്യുന്നതിനുള്ള മൊത്തത്തിലുള്ള ചെലവുകൾ നിങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയേക്കാം, അതിനാൽ മികച്ച കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക.
അടിസ്ഥാന പ്ലാനിൽ ഓഫർ ചെയ്യുന്ന നിലവിലുള്ള കവറേജ് വർദ്ധിപ്പിക്കുന്നതിന്, ആഡ്-ഓണുകൾ ഉൾപ്പെടുത്തി പ്ലാൻ കൂടുതൽ മെച്ചപ്പെടുത്തുന്നതും നിങ്ങൾക്ക് പരിഗണിക്കാം. അനുയോജ്യമായ കാർ ഇൻഷുറൻസ് ആഡ്-ഓൺ റൈഡർ ഓപ്ഷനുകൾ തിരഞ്ഞെടുത്ത് പ്ലാൻ സുരക്ഷിതമാക്കുക. എന്തെങ്കിലും എമർജൻസി സാഹചര്യങ്ങളിൽ നിങ്ങളെ സഹായിക്കുന്നതിന് കാറിന്‍റെ എഞ്ചിൻ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, ആഡ്-ഓൺ റൈഡർ ഓപ്ഷൻ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റുന്നു. ഇത് ഓരോ ഇൻഷുററിലും വ്യത്യാസപ്പെടാം
*സാധാരണ ടി&സി ബാധകം
ക്യാഷ്ലെസ് കോംപ്രിഹെൻസീവ് ഇൻഷുറൻസ് ക്ലെയിം
ക്യാഷ്‌ലെസ് ക്ലെയിം സൗകര്യത്തിൽ, എന്തെങ്കിലും തകരാർ സംഭവിച്ചാൽ ഇൻഷുർ ചെയ്തയാൾ പോക്കറ്റിൽ നിന്ന് ഒന്നും നൽകേണ്ടതില്ല. ഇൻഷുറൻസ് കമ്പനി നെറ്റ്‌വർക്ക് ഗ്യാരേജിലോ വർക്ക്ഷോപ്പിലോ നേരിട്ട് ബില്ലുകൾ സെറ്റിൽ ചെയ്യുന്നതാണ്. വാഹന ഇൻഷുറൻസ് പോളിസിയിൽ പരാമർശിച്ചിരിക്കുന്ന രീതിയിൽ കൃത്യമായി റിക്കവറി പ്രോസസ് സംഭവിക്കും.
ക്യാഷ്‌ലെസ് കാർ ഇൻഷുറൻസ് ക്ലെയിമുകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ താഴെയുള്ള ഘട്ടങ്ങൾ പിന്തുടരുക:
✓ കഴിയുന്നത്ര വേഗത്തിൽ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുക. നിങ്ങൾക്ക് ഇൻഷുററുടെ വെബ്സൈറ്റ് സന്ദർശിക്കാം അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ക്യാഷ്‌ലെസ് ക്ലെയിം രജിസ്റ്റർ ചെയ്യാം
✓ വിജയകരമായ രജിസ്ട്രേഷന് ശേഷം, ഒരു ക്ലെയിം രജിസ്ട്രേഷൻ നമ്പർ ലഭിക്കും
✓ തകരാർ സംഭവിച്ച കാർ അടുത്തുള്ള ഗ്യാരേജിലേക്ക് കൊണ്ടുപോകുക നെറ്റ്‌വർക്ക് ഗ്യാരേജിലേക്ക് റിപ്പയർ പ്രോസസ് ആരംഭിക്കുന്നതിന്. ക്യാഷ്‌ലെസ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ, കാർ നെറ്റ്‌വർക്ക് ഗ്യാരേജിലേക്ക് മാത്രം മാറ്റുക
✓ ആവശ്യമായ ഡോക്യുമെന്‍റുകൾ സർവേയറിന് സമർപ്പിക്കേണ്ടതുണ്ട്
✓ സർവേ പൂർത്തിയായാൽ, ഇൻഷുറർ ലയബിലിറ്റി സ്ഥിരീകരിക്കുന്നതാണ്
റീഇംബേഴ്സ്മെന്‍റ് കോംപ്രിഹെൻസീവ് ഇൻഷുറൻസ് ക്ലെയിം
ഇതിൽ, ഉണ്ടായ നാശനഷ്ടങ്ങൾക്കായി ഇൻഷുർ ചെയ്തയാൾ ആദ്യം അവരുടെ പോക്കറ്റിൽ നിന്ന് ചെലവഴിക്കേണ്ടതുണ്ട്. ഡോക്യുമെന്‍റുകൾ, ബില്ലുകൾ, കവറേജ് എന്നിവയുടെ വെരിഫിക്കേഷന് ശേഷം, ഇൻഷുറൻസ് കമ്പനി ചെലവുകൾ റീഇംബേഴ്സ് ചെയ്യുന്നു.
മോട്ടോർ ഇൻഷുറൻസ് ക്ലെയിമിന്‍റെ വിജയകരമായ റീഇംബേഴ്സ്മെന്‍റിനുള്ള ഘട്ടങ്ങൾ ഇനിപ്പറയുന്നവയാണ്:
✓ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുക അല്ലെങ്കിൽ ഇൻഷുററുടെ വെബ്സൈറ്റ് സന്ദർശിക്കുക. മൊബൈൽ ആപ്പ് വഴിയും നിങ്ങൾക്ക് റീഇംബേഴ്സ്മെന്‍റ് ക്ലെയിം രജിസ്റ്റർ ചെയ്യാം
✓ വിജയകരമായ രജിസ്ട്രേഷന് ശേഷം, ഒരു ക്ലെയിം രജിസ്ട്രേഷൻ നമ്പർ ഷെയർ ചെയ്യുന്നതാണ്
✓ റിപ്പയർ പ്രോസസ് ആരംഭിക്കുന്നതിന് തകരാർ സംഭവിച്ച കാർ അടുത്തുള്ള ഗാരേജിലേക്ക് മാറ്റുക. അത്തരം സാഹചര്യത്തിൽ കാർ നെറ്റ്‌വർക്ക് ഗാരേജിലേക്ക് കൊണ്ടുപോകേണ്ടത് നിർബന്ധമല്ല
✓ ഡോക്യുമെന്‍റുകൾ സർവേയറിന് സമർപ്പിക്കേണ്ടതുണ്ട്
✓ സർവേ കൃത്യമായി പൂർത്തിയാക്കിയാൽ, ഇൻഷുറർ ബാധ്യത സ്ഥിരീകരിക്കുകയും റീഇംബേഴ്സ്മെന്‍റ് പ്രോസസ് ആരംഭിക്കുകയും ചെയ്യുന്നു
കാർ ഇൻഷുറൻസ് OTS ക്ലെയിമുകൾ
ഓൺ-ദ-സ്പോട്ട് ഫീച്ചറിന്‍റെ ചുരുക്കപ്പേരാണ് ഒടിഎസ്, സ്പോട്ടിൽ നിന്ന് തൽക്ഷണം ക്ലെയിമുകൾ നടത്താൻ ഇത് നിങ്ങളെ അനുവദിക്കുന്നു. ഒടിഎസ് ഫീച്ചർ ഉപയോഗിച്ച്, ഒരാൾക്ക് രൂ. 30,000* വരെ ക്ലെയിം ചെയ്യാനും 20* മിനിറ്റിനുള്ളിൽ അല്ലെങ്കിൽ അതിൽ കുറഞ്ഞ സമയത്തിനുള്ളിൽ തുക സ്വീകരിക്കാനുമാകും.
മോട്ടോർ ഒടിഎസ് ക്ലെയിമിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ:
✓ ഡൗൺലോഡ് ചെയ്യുക കെയറിംഗ്‍ലി യുവേർസ് മൊബൈൽ ആപ്പ് ആവശ്യമായ എല്ലാ വിശദാംശങ്ങളും ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക
✓ തകരാർ സംഭവിച്ച കാറിന്‍റെ ചിത്രങ്ങൾ ക്ലിക്ക് ചെയ്ത് ആപ്പിൽ അവ അപ്‌ലോഡ് ചെയ്യുക
✓ ഇത് പൂർത്തിയായാൽ, ചിത്രങ്ങൾ വെരിഫൈ ചെയ്ത്, തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്
*സാധാരണ ടി&സി ബാധകം
ഡിസ്ക്ലെയ്മർ: ഇത് ഒരു സമ്പൂർണ്ണ ലിസ്റ്റ് അല്ല. കൂടുതൽ വിവരങ്ങൾക്ക്, ദയവായി പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
ഇപ്പോൾ, കോംപ്രിഹെൻസീവ് ഇൻഷുറൻസ് പ്ലാനിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ അറിയാം. കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് പോളിസി ആരാണ് വാങ്ങേണ്ടതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഇനിപ്പറയുന്ന വിഭാഗത്തിൽ ഏതെങ്കിലും ഒന്നിൽ ഉൾപ്പെടുന്ന ഏതൊരാളും ബുദ്ധിപരമായ തീരുമാനം എടുക്കണം:
ഒരു കാർ വാങ്ങുന്നത് എളുപ്പമുള്ള ഒന്നല്ല. ഇതിൽ ധാരാളം പ്ലാനിംഗും പണവും ഉൾപ്പെടുന്നു. നിങ്ങൾ ഒരു കാർ വാങ്ങുന്ന സമയം, കോംപ്രിഹെൻസീവ് ഇൻഷുറൻസ് കവറേജ് ഉറപ്പുവരുത്തുക.
നഗരത്തിൽ വാഹനമോടിക്കുന്നത് എളുപ്പമാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല. ഉത്തരവാദിത്തത്തോടെ ഡ്രൈവ് ചെയ്യാൻ അനുയോജ്യമായ കോംപ്രിഹെൻസീവ് ഫോർ വീലർ ഇൻഷുറൻസ് പോളിസി ഉപയോഗിച്ച് നിങ്ങളെയും കാറിനെയും സുരക്ഷിതമാക്കുക.
നിങ്ങൾ അടുത്തിടെയാണ് ഡ്രൈവിംഗ് ആരംഭിച്ചതെങ്കിൽ, ഒരു കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസി എടുക്കുക. പിന്നീട് വിഷമിക്കുന്നതിനേക്കാൾ സുരക്ഷിതരായിരിക്കുന്നതാണ് നല്ലത്, ശരിയായ ഇൻഷുറൻസ് കവറേജ് ഉള്ളത് എല്ലാ സാഹചര്യങ്ങളിലും നിങ്ങളെ സഹായിക്കും.
നിങ്ങൾ പതിവായി ഡ്രൈവ് ചെയ്യുന്ന വ്യക്തിയാണെങ്കിൽ അനുയോജ്യമായ വെഹിക്കിൾ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക
നിയമപരമായ നിർദ്ദേശമായതിനാൽ, പലപ്പോഴും ആളുകൾ തേർഡ്-പാർട്ടി ഇൻഷുറൻസ് മാത്രം വാങ്ങുന്നത് പരിഗണിക്കുന്നു. എന്നിരുന്നാലും, കോംപ്രിഹെൻസീവ് മോട്ടോർ വെഹിക്കിൾ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നത് തുല്യ പ്രധാന്യമർഹിക്കുന്നു. അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ റിപ്പയർ അല്ലെങ്കിൽ റീപ്ലേസ്മെന്‍റ് ചെലവിന് ഒരു തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി പരിരക്ഷ നൽകുന്നില്ല.
ബജാജ് അലയൻസ് കാർ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നതിനുള്ള ചില പ്രധാന കാരണങ്ങൾ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു:
പ്രത്യേകതകള്‍ |
കാർ ഇൻഷുറൻസ് ആനുകൂല്യം |
ക്യാഷ്‌ലെസ് സേവനങ്ങൾ |
7200+ നെറ്റ്‌വർക്ക് ഗ്യാരേജുകൾ |
ക്യാഷ്ലെസ് ഹോസ്പിറ്റലൈസേഷൻ |
8600+ നെറ്റ്‌വർക്ക് ആശുപത്രികളിൽ |
നോ ക്ലെയിം ബോണസ് ട്രാൻസ്ഫർ |
50% വരെ |
ക്ലെയിം സെറ്റിൽമെന്‍റ് റേഷ്യോ |
98%* |
ക്ലെയിം പ്രോസസ് |
20 മിനിറ്റിനുള്ളിൽ ഡിജിറ്റലായി* |
മോട്ടോർ ഓൺ-ദ-സ്പോട്ട് (എംഒടിഎസ്) |
കെയറിംഗ്‍ലി യുവേർസ് മൊബൈൽ ആപ്പ് വഴി |
*സാധാരണ ടി&സി ബാധകം
കാറിന്‍റെ ഏറ്റവും പ്രധാനപ്പെട്ടതും ചെലവേറിയതുമായ ഭാഗമാണ് എഞ്ചിൻ. കൂടുതൽ വായിക്കുക
കാറിന്‍റെ ഏറ്റവും പ്രധാനപ്പെട്ടതും ചെലവേറിയതുമായ ഭാഗമാണ് എഞ്ചിൻ. ഒരു സ്റ്റാൻഡേർഡ് കാർ ഇൻഷുറൻസ് പോളിസി എഞ്ചിന്‍റെ നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകാതിരിക്കാനുള്ള സാധ്യതയുണ്ട്. അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ, എഞ്ചിൻ റിപ്പയർ ചെയ്യുന്നത് ചെലവേറിയ ഡീൽ ആകാം. എഞ്ചിൻ പ്രൊട്ടക്ടർ ആഡ്-ഓൺ ഉണ്ടായിരിക്കുന്നത് ഒരു മികച്ച പരിഹാരമാണ്, കാരണം ഓയിൽ ചോർച്ച, വാട്ടർ ഇൻഗ്രഷൻ തുടങ്ങിയവ മൂലമുണ്ടാകുന്ന ചെലവുകൾക്ക് ഇത് പരിരക്ഷ നൽകുന്നു.
ഇത് ബമ്പർ-ടു-ബമ്പർ പരിരക്ഷ എന്നും അറിയപ്പെടുന്നു. കൂടുതൽ വായിക്കുക
ഇത് ബമ്പർ-ടു-ബമ്പർ പരിരക്ഷ എന്നും അറിയപ്പെടുന്നു. കാറുമായി ബന്ധപ്പെട്ട ഡിപ്രീസിയേഷൻ അസാധുവാക്കാൻ ഒരു സീറോ ഡിപ്രീസിയേഷൻ ആഡ്-ഓൺ സഹായിക്കുന്നു. ഇതിനർത്ഥം വാഹനത്തിന്‍റെ ഡിപ്രീസിയേഷൻ ഇൻഷുറർ പരിഗണിക്കാത്തതിനാൽ കാർ വിപണി മൂല്യം നഷ്ടപ്പെടുന്നില്ല എന്നാണ്. കാറിന്‍റെ പഴക്കം 5 വർഷത്തിൽ കുറവാണെങ്കിൽ ഈ ആഡ്-ഓൺ പരിരക്ഷ ഉൾപ്പെടുത്തണം*.
*സാധാരണ ടി&സി ബാധകം
കീകൾ നഷ്ടപ്പെടുകയോ കാണാതെ പോകുകയോ ചെയ്താൽ ഉണ്ടാകുന്ന ചെലവുകൾ ഈ ആഡ്-ഓൺ പരിരക്ഷിക്കുന്നു. കൂടുതൽ വായിക്കുക
കീകൾ നഷ്ടപ്പെടുകയോ കാണാതെ പോകുകയോ ചെയ്താൽ ഉണ്ടാകുന്ന ചെലവുകൾ ഈ ആഡ്-ഓൺ പരിരക്ഷിക്കുന്നു. കാറിന്‍റെ ലോക്കും കീകളും പൂർണ്ണമായും വാങ്ങുന്നതും റീപ്ലേസ് ചെയ്യുന്നതും ഇൻഷുറർ ഏറ്റെടുക്കുന്നു
കാർ ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും ഉപയോഗപ്രദമായ ആഡ്-ഓണുകളിലൊന്നാണിത്. കൂടുതൽ വായിക്കുക
കാർ ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും ഉപയോഗപ്രദമായ ആഡ്-ഓണുകളിലൊന്നാണിത്. ഈ ആഡ്-ഓൺ ഉണ്ടായിരിക്കുന്നത് നിങ്ങൾ ഒരിക്കലും റോഡിൽ കുടുങ്ങില്ലെന്ന് ഉറപ്പുവരുത്തുന്നു. ഇൻഷുർ ചെയ്ത കാറുമായി ബന്ധപ്പെട്ട ഏത് പ്രതികൂല സാഹചര്യങ്ങളിലും നിങ്ങളെ സഹായിക്കുന്നതിന് ടീം ഒരു കോൾ അകലെ മാത്രമാണ്.
ഈ ആഡ്-ഓൺ ഉള്ളത് വ്യക്തിഗത വസ്തുക്കളെ സുരക്ഷിതമാക്കുകയും പരിരക്ഷ ഓഫർ ചെയ്യുകയും ചെയ്യുന്നു കൂടുതൽ വായിക്കുക
പേഴ്സണൽ ബാഗേജ്
ഈ ആഡ്-ഓൺ ഉള്ളത് വ്യക്തിഗത വസ്തുക്കൾ സുരക്ഷിതമാക്കുകയും ഇൻഷുർ ചെയ്ത കാറിൽ നിന്നുള്ള ഏതെങ്കിലും തകരാർ അല്ലെങ്കിൽ മോഷണം/കവർച്ച കാരണം ഉണ്ടാകുന്ന നഷ്ടത്തിന് പരിരക്ഷ നൽകുകയും ചെയ്യുന്നു.
കൂളന്‍റ് ഉൾപ്പെടുന്ന കൺസ്യൂമബിളുമായി ബന്ധപ്പെട്ട ചെലവുകൾ ഈ ആഡ്-ഓൺ പരിരക്ഷിക്കുന്നു കൂടുതൽ വായിക്കുക
ഈ ആഡ്-ഓൺ, കൂളന്‍റ്, എഞ്ചിൻ/ബ്രേക്കിംഗ് ഓയിൽ, ഗിയർബോക്സ് ഓയിൽ മുതലായവ ഉൾപ്പെടുന്ന കൺസ്യൂമബിൾ സംബന്ധിച്ച ചെലവുകൾ സർവ്വീസിംഗ് വേളയിൽ അല്ലെങ്കിൽ അപകടത്തിന് ശേഷം ഏറ്റെടുക്കുന്നതാണ്.
കാർ ഒരു ഗാരേജിൽ റിപ്പയർ ചെയ്യുകയും, ഇൻഷുറർ ക്ലെയിം സ്വീകരിക്കുകയും ചെയ്താൽ, കൂടുതൽ വായിക്കുക
കാർ ഒരു ഗാരേജിൽ റിപ്പയർ ചെയ്യുകയും, ഇൻഷുറർ ക്ലെയിം സ്വീകരിക്കുകയും ചെയ്താൽ, ഈ ആഡ്-ഓൺ നിങ്ങൾക്ക് ദൈനംദിന യാത്രയ്‌ക്ക് പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
നിരാകരണം: കൂടുതൽ വിവരങ്ങൾക്ക്, ദയവായി പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
ഇവ രണ്ടും പൂർണ്ണമായും രണ്ട് വ്യത്യസ്ത ആശയങ്ങളാണ്. കോംപ്രിഹെൻസീവ് പ്ലാൻ എന്നത് ഒരു തരം കാർ ഇൻഷുറൻസ് പോളിസിയാണ്, അതേസമയം സീറോ ഡിപ്രീസിയേഷൻ ഒരു ആഡ്-ഓൺ പരിരക്ഷയാണ്. നിലവിലുള്ള കാർ ഇൻഷുറൻസ് പോളിസിയിൽ ഒരു ആഡ്-ഓൺ പരിരക്ഷ ഉൾപ്പെടുത്തിയിരിക്കുന്നു, ഇത് കൂടുതൽ സമഗ്രമാക്കുന്നു.
ഇത് കാറിന്‍റെ പഴക്കം, അതിന്‍റെ ഉപയോഗം, ഒരാൾ അത് എത്രത്തോളം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. കാറിന്‍റെ പഴക്കം 15 വർഷത്തിന് താഴെയും പതിവായി ഉപയോഗിക്കുന്നതുമാണെങ്കിൽ ഒരു കോംപ്രിഹെൻസീവ് പ്ലാനിൽ നിക്ഷേപിക്കുന്നത് പരിഗണിക്കുക. ഒരു കോംപ്രിഹെൻസീവ് പ്ലാൻ തിരഞ്ഞെടുക്കുന്നത് പരമാവധി സുരക്ഷയ്ക്ക് മികച്ച ആശയമാണ്.
നിങ്ങൾ ഒരു കാർ ഉടമയാകുമ്പോൾ, നിങ്ങൾക്ക് ഒരു കാർ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണം. നിങ്ങൾക്ക് ഒരു തേർഡ്-പാർട്ടി ലയബിലിറ്റി പരിരക്ഷ മാത്രമാണ് ഉള്ളതെങ്കിൽ, ഇന്ത്യൻ റോഡുകളിൽ വാഹനം ഓടിക്കുന്നതിന് മുമ്പ് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് കോംപ്രിഹെൻസീവ് പരിരക്ഷ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സുമായി താരതമ്യം ചെയ്യുമ്പോള്‍, കോംപ്രിഹെന്‍സീവ് വാഹന ഇന്‍ഷുറന്‍സ് കൂടുതല്‍ ചെലവേറിയതായിരിക്കും. എന്നിരുന്നാലും, അത് ഓഫർ ചെയ്യുന്ന ആനുകൂല്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, സാമ്പത്തികം പ്രഥമ പരിഗണനയല്ല.
അതെ, ആവശ്യകതകൾ അനുസരിച്ച് നിങ്ങൾക്ക് അനുയോജ്യമായ ബജാജ് അലയൻസ് കാർ ഇൻഷുറൻസ് പ്ലാൻ ഓൺലൈനിൽ തിരഞ്ഞെടുക്കാം.
പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിന്, ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് നേരിട്ട് കാർ ഇൻഷുറൻസ് പ്ലാൻ ഓൺലൈനിൽ വാങ്ങുന്നത് നിങ്ങൾക്ക് പരിഗണിക്കാം.
കോംപ്രിഹെൻസീവ് വെഹിക്കിൾ ഇൻഷുറൻസ് പ്രീമിയം കണക്കാക്കാൻ നിങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ ഓൺലൈനിൽ ഉപയോഗിക്കാം.
കോംപ്രിഹെൻസീവ് പോളിസി വാഹനത്തിനും നിങ്ങൾക്കും ഒന്നിലധികം സംരക്ഷണ പരിരക്ഷകൾ ഓഫർ ചെയ്യുന്നു. നേരെമറിച്ച്, തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി പരിരക്ഷ തേര്‍ഡ്-പാര്‍ട്ടി ക്ലെയിമിൽ നിന്നുള്ള പരിരക്ഷയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
*സാധാരണ ടി&സി ബാധകം
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ