റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Guide to What's Not Covered in a Health Insurance Plan
5 ഫെബ്രുവരി 2021

കൊമേഴ്ഷ്യൽ ജനറൽ ലയബിലിറ്റി ഇൻഷുറൻസ് എന്നാൽ എന്താണ്?

ഒരു ബിസിനസ്സിനെ വിജയത്തിലേക്ക് വളര്‍ത്തുന്നതിന് വര്‍ഷങ്ങളുടെ കഠിനാധ്വാനവും സമര്‍പ്പണവും വേണം. മാത്രമല്ല, ഉപഭോക്താക്കളും ജീവനക്കാരും ഉൾപ്പെടെയുള്ള പങ്കാളികളുടെ വിശ്വാസത്തെ അടിസ്ഥാനമാക്കി ആയിരിക്കും നിങ്ങളുടെ ബിസിനസ്സിന്‍റെ സല്‍ക്കീര്‍ത്തി. അസംതൃപ്തരായ ജീവനക്കാർ അല്ലെങ്കിൽ ഉപഭോക്താക്കൾ നടത്തിയ ക്ലെയിമുകളിൽ നിന്ന് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ഈ സല്‍ക്കീര്‍ത്തിയെ പ്രതികൂലമായി ബാധിക്കാം. ഈ ക്ലെയിമുകൾ സർവ്വീസ് ചെയ്യുന്നത് നിങ്ങളുടെ ക്യാഷ് ഫ്ലോകള്‍ക്ക് വിഘാതം സൃഷ്ടിക്കുകയും പതിവ് ബിസിനസ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യാം. ഈ സാഹചര്യത്തിൽ, അത്തരം അപ്രതീക്ഷിത കുഴപ്പങ്ങളില്‍ നിന്ന് നിങ്ങളുടെ ബിസിനസ് സംരക്ഷിക്കുന്നതിന് കൊമേഴ്ഷ്യൽ ജനറൽ ലയബിലിറ്റി ഇൻഷുറൻസ് ഉണ്ടായിരിക്കുന്നത് അനുഗ്രഹമായിരിക്കും.  

കൊമേഴ്ഷ്യൽ ജനറൽ ലയബിലിറ്റി ഇൻഷുറൻസ് എന്നാൽ എന്താണ്?

കൊമേഴ്ഷ്യൽ ഇൻഷുറൻസ് പോളിസി ആണ് പങ്കാളികള്‍ക്ക് നഷ്ടപരിഹാരം നൽകുന്ന നിയമപരമായ ബാധ്യതകളിൽ നിന്ന് ബിസിനസ്സിനെ സംരക്ഷിക്കുന്ന കൊമേഴ്ഷ്യൽ ജനറൽ ലയബിലിറ്റി ഇൻഷുറൻസ് ആയി പറയപ്പെടുന്നത്. തങ്ങളുടെ ബിസിനസ്, സാമ്പത്തിക താൽപ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സ്ഥാപനങ്ങൾക്കും ഈ ഇൻഷുറൻസ് ആവശ്യമാണ്. പബ്ലിക് ലയബിലിറ്റിക്കും പ്രോഡക്ട് ലയബിലിറ്റിക്കും എതിരെ നടത്തുന്ന ഏത് ക്ലെയിമുകളും കൊമേഴ്ഷ്യൽ ജനറൽ ലയബിലിറ്റി ഇൻഷുറൻസ് പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നു. ഉദാഹരണത്തിന്, ഒരു ക്ലയന്‍റ് നിങ്ങളുടെ നിർമ്മാണ ശാല സന്ദർശിക്കുന്നു, കെട്ടിടത്തിന് ചുറ്റും നോക്കുമ്പോൾ, അയാൾ വയറുകളിൽ കുരുങ്ങി വീഴുന്നു, അത് പരിക്കിന് കാരണമാകുന്നു. ക്ലയന്‍റിന് നിങ്ങളുടെ ബിസിനസിന് എതിരെ അലംഭാവത്തിന് ക്ലെയിം ഫയൽ ചെയ്യാം, ഗണ്യമായ നഷ്ടപരിഹാരം നേടുകയും ചെയ്യാം. കൊമേഴ്ഷ്യൽ ജനറൽ ലയബിലിറ്റി ഇൻഷുറൻസ് നിങ്ങളുടെ സ്ഥാപനത്തിന് അത്തരം സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.  

കൊമേഴ്ഷ്യൽ ജനറൽ ലയബിലിറ്റി ഇൻഷുറൻസിൽ ഏത് തരം ബാധ്യതകളാണ് പരിരക്ഷിക്കപ്പെടുക?

കൊമേഴ്ഷ്യൽ ജനറൽ ലയബിലിറ്റി ഇൻഷുറൻസ് വിവിധ ബാധ്യതകള്‍ക്ക് പരിരക്ഷ നല്‍കുന്നു:   ഉൽപ്പന്ന ബാധ്യത: ഉൽപ്പന്ന ബാധ്യത എന്നാൽ ഒരു സ്ഥാപനം നല്‍കുന്ന നിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങളോ സേവനങ്ങളോ മൂലം ഉണ്ടാകുന്ന ബാധ്യത എന്നാണ് അർത്ഥം.   പൊതു ബാധ്യത: അതേസമയം, പൊതു ബാധ്യത, ബിസിനസ് പരിസരത്ത് സംഭവിച്ച നാശനഷ്ടങ്ങൾ അഥവാ കേടുപാടുകള്‍ ഉൾപ്പെടെയുള്ള തേർഡ് പാർട്ടി നിയമ നടപടികൾക്കെതിരെ സ്ഥാപനത്തെ ഇൻഷുർ ചെയ്യുന്നു.   ഉല്‍പ്പന്നം പിന്‍വലിക്കല്‍: നിർമ്മിത ഉൽപ്പന്നങ്ങൾ സാങ്കേതിക കാരണങ്ങളാൽ പിന്‍വലിക്കേണ്ട അസാധാരണമായ സാഹചര്യമാണ് പ്രോഡക്ട് റീകോൾ. ഇത് സാധാരണയായി ഓട്ടോമൊബൈൽ മേഖലയിലാണ് നടപ്പാക്കുന്നത്. പിന്‍വലിക്കുന്നത് നിങ്ങളുടെ ഫൈനാൻസിനെ ബാധിക്കും, അതേ സമയം, ആ ഉൽപ്പന്നങ്ങള്‍ പിന്‍വലിക്കേണ്ടത് അനിവാര്യവുമാണ്. കേടായതോ തകരാറുള്ളതോ ആയ യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് നൽകി, ബ്രാൻഡ് പ്രതിഛായ തടയാന്‍ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കില്ല. ഉൽപ്പന്നം പിന്‍വലിക്കുന്നതു കൊണ്ട് ഉണ്ടാകുന്ന സാമ്പത്തിക ഞെരുക്കത്തെക്കുറിച്ച് ആശങ്ക ഉണ്ടാകാതെ, ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നല്‍കുന്നതില്‍ ഊന്നല്‍ നല്‍കി മുന്നോട്ട് പോകാമെന്ന് ബിസിനസ് ലയബിലിറ്റി പരിരക്ഷ ഉറപ്പുവരുത്തും.   തൊഴിലാളികളുടെ നഷ്ടപരിഹാരം: ഏത് ബിസിനസ്സിന്‍റെയും നിർണായക ഭാഗമാണ് തൊഴിലാളികൾ. കൊമേഴ്ഷ്യൽ ജനറൽ ലയബിലിറ്റി ഇൻഷുറൻസ് ലഭ്യമാക്കുന്നത് ഒരു ബിസിനസിനെ നിയമപരമായ ആവശ്യകതകൾ പാലിക്കാൻ സഹായിക്കും, അതേസമയം തൊഴിൽപരമായ അപകടങ്ങൾ അല്ലെങ്കിൽ പരിക്കുകൾ സംഭവിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും ലഭ്യമാക്കും. മുകളിൽ പരാമർശിച്ചിരിക്കുന്ന ബാധ്യതകൾക്ക് പുറമേ, ഭക്ഷണം, കോസ്മെറ്റിക്, ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവരുടെ ക്ലെയിമുകളും കൊമേഴ്ഷ്യൽ ജനറൽ ലയബിലിറ്റി ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നു. ലഭ്യമാക്കുന്നത് ലയബിലിറ്റി ഇൻഷുറൻസ് നിങ്ങളുടെ ബിസിനസിന് സാമ്പത്തിക തിരിച്ചടികളിൽ നിന്ന് സ്ഥാപനത്തിന് സമഗ്രമായ സംരക്ഷണം ഉറപ്പുവരുത്തുന്നു. ഒരു ബിസിനസ് ലയബിലിറ്റി ഇൻഷുറൻസ് സ്ഥാപനത്തെ ഏതിൽ നിന്നൊക്കെ സംരക്ഷിക്കുമെന്നതിന്‍റെ ചില ഉദാഹരണങ്ങൾ ഇതാ:
  • സ്ഥാപനത്തിന്‍റെ പരിസരത്ത് സംഭവിക്കുന്ന അപകടങ്ങളിൽ നിന്ന്.
  • തകരാറുള്ള/ നിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ/സേവനങ്ങൾ കാരണം ഉണ്ടായ നാശനഷ്ടങ്ങളിൽ നിന്ന്.
  • തേര്‍ഡ് പാര്‍ട്ടിക്ക് പരിക്കേറ്റാല്‍ വഹിക്കേണ്ട ചികിത്സാ ചെലവുകളില്‍ നിന്ന്.
  • പതിവ് പ്രവർത്തനങ്ങൾ നടത്തുമ്പോൾ പരിക്ക് ഉണ്ടാകുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകും.
  അതുകൊണ്ട് കരുതിയിരിക്കുക, പതിവ് ബിസിനസ്സ് വേളയില്‍ സ്ഥാപനത്തെ അപ്രതീക്ഷിതമായ സാമ്പത്തിക ബാധ്യതയിൽ നിന്ന് സംരക്ഷിക്കുന്നതിന് കൊമേഴ്ഷ്യൽ ജനറൽ ലയബിലിറ്റി ഇൻഷുറൻസ് എടുക്കുക. *സാധാരണ ടി&സി ബാധകം ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്