എന്താണ് എൻസിബി, ഏത് സാഹചര്യത്തിലാണ് ഇത് ബാധകമാകുന്നത്, വാഹന ഉടമയ്ക്ക് ഇത് എങ്ങനെ പ്രയോജനം ചെയ്യും?
നോ ക്ലെയിം ബോണസിന്‍റെ ചുരുക്കപ്പേരാണ് എൻസിബി. മുൻ പോളിസി വർഷത്തിൽ ഒരു ക്ലെയിമും ഫയൽ ചെയ്തിട്ടില്ലെങ്കിൽ, പോളിസി ഉടമ കൂടിയായ വാഹന ഉടമയ്ക്ക് ഇത് നൽകും. വാഹന ഉടമയ്‌ക്കുള്ള ഇൻഷുറൻസ് പ്രീമിയത്തിന്‍റെ ശതമാന കിഴിവായി എൻസിബി പ്രതിഫലിക്കുന്നു. നിങ്ങൾക്ക് എൻസിബി ഉണ്ടെങ്കിൽ, അപ്പോൾ നിങ്ങൾക്ക് സ്വന്തം ഡാമേജ് പ്രീമിയത്തിൽ 20-50% മുതൽ കിഴിവ് ലഭിക്കും. എൻസിബി നിങ്ങളുടെ
4 വീലർ ഇൻഷുറൻസ് പ്രീമിയം (ഒഡി പ്രീമിയം) ലാഭിക്കാൻ സഹായിക്കുന്നു. നിങ്ങൾ ക്ലെയിമൊന്നും ഫയൽ ചെയ്തിട്ടില്ലാത്ത തുടർച്ചയായ വർഷങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഓൺ ഡാമേജ് (ഒഡി) പ്രീമിയത്തിന്‍റെ കിഴിവ് ഇവിടെയുള്ള ചാർട്ട് വ്യക്തമാക്കുന്നു.
ഒഡി പ്രീമിയത്തിൽ 20% ഡിസ്‌ക്കൗണ്ട് |
ഇൻഷുറൻസിന്‍റെ മുമ്പത്തെ പൂർണ്ണ വർഷത്തിൽ ക്ലെയിം നടത്തിയിട്ടില്ല അല്ലെങ്കിൽ പെൻഡിംഗിൽ ഇല്ല |
ഒഡി പ്രീമിയത്തിൽ 25% ഡിസ്‌ക്കൗണ്ട് |
ഇൻഷുറൻസിന്‍റെ തുടർച്ചയായ 2 വർഷം ക്ലെയിം നടത്തിയിട്ടില്ല അല്ലെങ്കിൽ പെൻഡിംഗിൽ ഇല്ല |
ഒഡി പ്രീമിയത്തിൽ 35% ഡിസ്‌ക്കൗണ്ട് |
ഇൻഷുറൻസിന്‍റെ തുടർച്ചയായ 3 വർഷം ക്ലെയിം നടത്തിയിട്ടില്ല അല്ലെങ്കിൽ പെൻഡിംഗിൽ ഇല്ല |
ഒഡി പ്രീമിയത്തിൽ 45% ഡിസ്‌ക്കൗണ്ട് |
ഇൻഷുറൻസിന്‍റെ തുടർച്ചയായ 4 വർഷം ക്ലെയിം നടത്തിയിട്ടില്ല അല്ലെങ്കിൽ പെൻഡിംഗിൽ ഇല്ല |
ഒഡി പ്രീമിയത്തിൽ 50% ഡിസ്‌ക്കൗണ്ട് |
ഇൻഷുറൻസിന്‍റെ തുടർച്ചയായ 5 വർഷം ക്ലെയിം നടത്തിയിട്ടില്ല അല്ലെങ്കിൽ പെൻഡിംഗിൽ ഇല്ല |
എൻസിബി എന്‍റെ പ്രീമിയത്തെ എങ്ങനെ ബാധിക്കും? നിങ്ങളുടെ പ്രീമിയം കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണ് നോ ക്ലെയിം ബോണസ്. ഉദാഹരണത്തിന്, താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ആറ് വർഷത്തിലേറെയായി രൂ. 3.6 ലക്ഷം വിലയുള്ള Maruti Wagon R-ന് അടയ്‌ക്കേണ്ട പ്രീമിയം ചുവടെയുള്ള പട്ടിക കാണിക്കുന്നു:
- സാഹചര്യം 1:ക്ലെയിം ഇല്ല, ഒപ്പം നോ ക്ലെയിം ബോണസ് ലഭിക്കുകയും ചെയ്യുമ്പോൾ, ബാധകമായത്
- സാഹചര്യം 2:ഓരോ വർഷവും ഒരു ക്ലെയിം നടത്തുമ്പോൾ
ഐഡിവി |
സാഹചര്യം 1 (എൻസിബി സഹിതം) |
സാഹചര്യം 2 (എൻസിബി ഇല്ലാതെ) |
വർഷം |
മൂല്യം രൂ |
എൻസിബി % |
പ്രീമിയം |
എൻസിബി % |
പ്രീമിയം |
വർഷം 1 |
3,60,000 |
0 |
11,257 |
0 |
11,257 |
വർഷം 2 |
3,00,000 |
20 |
9,006 |
0 |
11,257 |
വർഷം 3 |
2,50,000 |
25 |
7,036 |
0 |
9,771 |
വർഷം 4 |
2,20,000 |
35 |
5,081 |
0 |
9,287 |
വർഷം 5 |
2,00,000 |
45 |
3,784 |
0 |
9,068 |
വർഷം 6 |
1,80,000 |
50 |
2,814 |
0 |
8,443 |
നിങ്ങൾക്ക് ഏതെങ്കിലും വാഹനത്തിന് നോ ക്ലെയിം ബോണസ് ലഭിക്കുകയാണെങ്കിൽ, നിങ്ങൾക്ക് അത് അതേ തരത്തിലുള്ള ഒരു പുതിയ വാഹനത്തിലേക്ക് മാറ്റാവുന്നതാണ് (ഫോർ വീലറിൽ നിന്ന് ഫോർ വീലറിലേക്ക്, ടു വീലറിൽ നിന്ന് ടു വീലറിലേക്ക്). ഈ രീതിയിൽ, നിങ്ങളുടെ പുതിയ വാഹനത്തിലെ പോളിസിയിൽ അടയ്‌ക്കേണ്ട ആദ്യത്തെ പ്രീമിയത്തിൽ 50% വരെ കിഴിവ് നേടാം; കാർ ഇൻഷുറൻസിലും,
2 വീലർ ഇൻഷുറൻസ് ലും.
നമുക്ക് ഒരു ഉദാഹരണം പരിഗണിക്കാം: നിങ്ങൾ രൂ. 7.7 ലക്ഷം വിലയുള്ള ഒരു പുതിയ Honda City വാങ്ങുന്നുവെന്ന് കരുതുക. സാധാരണ സാഹചര്യങ്ങളിൽ, ആദ്യ വർഷത്തേക്ക് അതിന്‍റെ ഇൻഷുറൻസിനായി അടയ്‌ക്കേണ്ട ഓൺ ഡാമേജ് പ്രീമിയം രൂ. 25,279 ആയിരിക്കണം. എന്നാൽ, നിങ്ങളുടെ പഴയ വാഹനത്തിന്‍റെ 50% നോ ക്ലെയിം ബോണസ് (മികച്ച സാഹചര്യം) Honda City ലേക്ക് ട്രാൻസ്ഫർ ചെയ്യുകയാണെങ്കിൽ, ആദ്യ വർഷത്തിൽ നിങ്ങൾ രൂ. 12,639 ഓൺ ഡാമേജ് പ്രീമിയമായി അടച്ചാൽ മതിയാകും, അങ്ങനെ പ്രീമിയം ചെലവിൽ 50% ലാഭിക്കാം.
എന്‍റെ നോ ക്ലെയിം ബോണസ് നഷ്ടപ്പെടുമോ? ഉവ്വ് എങ്കിൽ, എന്തുകൊണ്ട്? താഴെപ്പറയുന്ന സാഹചര്യങ്ങളിൽ നിങ്ങളുടെ എൻസിബി നഷ്ടപ്പെടാം:
- ഒരു പോളിസി കാലയളവിൽ ക്ലെയിം ചെയ്തിട്ടുണ്ടെങ്കിൽ, ബന്ധപ്പെട്ട വർഷത്തിൽ നിങ്ങൾക്ക് എൻസിബിക്ക് യോഗ്യതയില്ല.
- 90 ദിവസത്തിൽ കൂടുതൽ കാലയളവിൽ ഇൻഷുറൻസ് കാലയളവിൽ ഇടവേള ഉണ്ടെങ്കിൽ, അതായത് നിങ്ങളുടെ നിലവിലുള്ള പോളിസിയിൽ കാലഹരണപ്പെട്ട് 90 ദിവസത്തിനുള്ളിൽ നിങ്ങൾ ഇൻഷുർ ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്ക് എൻസിബി ലഭിക്കില്ല.
എനിക്ക് ഒരു പഴയ വാഹനത്തിൽ നിന്ന് പുതിയ വാഹനത്തിലേക്ക് എൻസിബി ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ? നിങ്ങളുടെ പഴയ വാഹനത്തിൽ നിന്ന് പുതിയതിലേക്ക് എൻസിബി ട്രാൻസ്ഫർ ചെയ്യാൻ കഴിയും, അത് നിങ്ങളുടെ മുൻ വാഹനത്തിന്‍റെ അതേ ക്ലാസിലും തരത്തിലുമാണെങ്കിൽ മാത്രം. ട്രാൻസ്ഫർ ചെയ്യാൻ, താഴെപ്പറയുന്ന പോയിന്‍റുകൾ മനസ്സിൽ സൂക്ഷിക്കുക:
- നിങ്ങളുടെ പഴയ വാഹനം വിൽക്കുമ്പോൾ ഉടമസ്ഥത ട്രാൻസ്ഫർ ചെയ്യുകയും ഇൻഷുറൻസ് ആവശ്യങ്ങൾക്കായി ആർസി ബുക്ക് ലെ പുതിയ എൻട്രിയുടെ ഫോട്ടോകോപ്പി എടുക്കുന്നുവെന്നും ഉറപ്പുവരുത്തുക.
- എൻസിബി സർട്ടിഫിക്കറ്റ് സ്വന്തമാക്കുക. നിങ്ങളുടെ ഇൻഷുറൻസ് കമ്പനിക്ക് ഡെലിവറി നോട്ടിന്‍റെ ഒരു കോപ്പി ഫോർവേഡ് ചെയ്ത് എൻസിബി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഹോൾഡിംഗ് ലെറ്റർ ആവശ്യപ്പെടുക. ഈ കത്ത് മൂന്ന് വർഷത്തേക്ക് സാധുവാണ്.
- നിങ്ങൾ ഒരു പുതിയ വാഹനം വാങ്ങുമ്പോൾ നിങ്ങളുടെ പുതിയ വാഹന പോളിസിയിലേക്ക് എൻസിബി ട്രാൻസ്ഫർ ചെയ്യുന്നതാണ്.
എൻസിബിയെക്കുറിച്ചുള്ള ചില പ്രധാന പോയിന്‍റുകൾ ദയവായി ശ്രദ്ധിക്കുക
- നിങ്ങൾ ഒരു ക്ലെയിം ഫയൽ ചെയ്താൽ എൻസിബി പൂജ്യം ആയി മാറുന്നു
- അതേ വിഭാഗത്തിലുള്ള വാഹനം മാറിയെടുത്താൽ പുതിയ വാഹനത്തിന് എൻസിബി ട്രാൻസ്ഫർ ചെയ്യാവുന്നതാണ്
- വാലിഡിറ്റി – പോളിസി കാലഹരണപ്പെട്ട തീയതി മുതൽ 90 ദിവസം
- എൻസിബി 3 വർഷത്തിനുള്ളിൽ വിനിയോഗിക്കാം (നിലവിലുള്ള വാഹനം വിൽക്കുകയും പുതിയ വാഹനം വാങ്ങുകയും ചെയ്യുമ്പോൾ)
- പേര് ട്രാൻസ്ഫർ ചെയ്യുന്ന സാഹചര്യത്തിൽ എൻസിബി റിക്കവറി ചെയ്യാവുന്നതാണ്
മികച്ച ഡീലുകൾക്കായി പുതുക്കുമ്പോൾ കാർ ഇൻഷുറൻസ് പോളിസികളിലെ,
ബൈക്ക് ഇൻഷുറൻസിലെ എൻസിബി ലഭ്യമാക്കാനുള്ള ഘട്ടങ്ങളെക്കുറിച്ച് കൂടുതൽ അറിയു.
നോ ക്ലെയിം ബോണസ് 20% നും 50% നും ഇടയിലാണ്, നിങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസിയിൽ ക്ലെയിം ഫയൽ ചെയ്തിട്ടില്ലെങ്കിൽ
പോളിസി 90 ദിവസത്തിനുള്ളിൽ പുതുക്കിയാൽ, നിങ്ങൾക്ക് എൻസിബിയുടെ ആനുകൂല്യത്തിന് യോഗ്യതയുണ്ടാകും. വർഷത്തിൽ ക്ലെയിമുകളൊന്നും നടത്താത്തതിന് ഇൻഷുറൻസ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഡിസ്കൗണ്ടാണ് എൻസിബി അല്ലെങ്കിൽ നോ ക്ലെയിം ബോണസ്. നിങ്ങളുടെ കാർ ഇൻഷുറൻസ് പ്രീമിയം ക്രമാനുഗതമായി കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണിത്. നോ ക്ലെയിം ബോണസും അതിന്‍റെ ആനുകൂല്യങ്ങളും സംബന്ധിച്ച് കൂടുതൽ വായിക്കുക.