റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Ways to Strengthen Your Mental Health
ഏപ്രിൽ 12, 2021

മെന്‍റൽ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ

ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നത് നിങ്ങളുടെ എല്ലാ മെഡിക്കൽ ആവശ്യങ്ങളും സുരക്ഷിതമാക്കുന്നതിന് ഉതകുന്നു. ജീവിതപങ്കാളിയോ, മക്കളോ മാതാപിതാക്കളോ ആകട്ടെ, നിങ്ങളുടെ ആവശ്യങ്ങള്‍ അനുസരിച്ച് കസ്റ്റമൈസ് ചെയ്യാൻ ഹെൽത്ത് പ്ലാനുകൾ നിങ്ങളെ സഹായിക്കുന്നു. എന്നാൽ മാനസിക ആരോഗ്യത്തെക്കുറിച്ച് ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് മാനസിക രോഗത്തിന് പരിരക്ഷ ലഭിക്കുമോ? മിക്ക ഇൻഷുറർമാരും മുമ്പ് ഒഴിവാക്കലുകൾക്ക് കീഴിൽ മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ചേര്‍ത്തിരുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കും, ഇനി അങ്ങനെ അല്ല. ചുരുക്കത്തില്‍ മെന്‍റൽ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഇതാ.

മെന്‍റൽ ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നത് എന്താണ്?

മാനസികാരോഗ്യത്തിന് ധാരാളമായി ശ്രദ്ധ ലഭിച്ചു തുടങ്ങിയത് ഇയ്യിടെയാണ്, രോഗതീവ്രതയുടെ സാഹചര്യത്തില്‍ അത് വെളിച്ചം വീശുന്നതാണ്. ഇനി അവഗണിക്കാൻ കഴിയില്ല, പലരും നേരിടുന്ന ഗുരുതരമായ പ്രശ്നമായി അംഗീകരിക്കപ്പെട്ടു. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി (ഐആര്‍ഡിഎഐ) ഉടൻ തന്നെ മാനസിക ഹെൽത്ത് കവറേജ് ഉൾപ്പെടുത്താന്‍ നടപടി എടുത്തു, ഇത് മെന്‍റൽ ഹെൽത്ത്കെയർ ആക്റ്റ്, 2017 ലേക്ക് നയിച്ചു. അത്തരം രോഗങ്ങൾ ഉള്ള വ്യക്തികൾക്ക് ശരിയായ മാനസിക ആരോഗ്യ സംരക്ഷണ ചികിത്സയും സേവനങ്ങളും നൽകാൻ ഈ നിയമം ലക്ഷ്യമിട്ടു. മാനസിക ആരോഗ്യസംരക്ഷണ നിയമം, 2017, "ചിന്ത, മൂഡ്, ധാരണ, ഓറിയന്റേഷൻ അല്ലെങ്കിൽ മെമ്മറി എന്നിവയുടെ ഗണ്യമായ വൈകല്യം, അത് ജീവിതത്തിന്‍റെ സാധാരണ ആവശ്യങ്ങൾ, മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ദുരുപയോഗവുമായി ബന്ധപ്പെട്ട മാനസിക അവസ്ഥകൾ എന്നിവ നിറവേറ്റാനുള്ള സാധ്യതക്ക്, അല്ലെങ്കിൽ വസ്തുത തിരിച്ചറിയാനുള്ള ശേഷിക്ക് ഭംഗം വരുന്നത് എന്നിങ്ങനെയാണ് മനോരോഗത്തെ നിർവചിച്ചിക്കുന്നത്, എന്നാല്‍ ബുദ്ധിമാന്ദ്യമെന്ന് പ്രത്യേകം വിശേഷിപ്പിക്കുന്ന ഒരാളുടെ മാനസിക വളര്‍ച്ച മുരടിക്കുകയോ അപൂര്‍ണമാകുകയോ ചെയ്യുന്ന മനോവൈകല്യം ഇതില്‍ ഉള്‍പ്പെടില്ല". അതിനാൽ, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ മെന്‍റൽ ഹെൽത്ത് ഇൻഷുറൻസ് കവറേജ് ഉൾപ്പെടുത്തും, നിങ്ങളുടെ മാനസികാവസ്ഥ മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും മാനദണ്ഡത്തിന് കീഴിലാണെങ്കിൽ ഒരു ക്ലെയിം ഫയൽ ചെയ്യാൻ നിങ്ങളെ അനുവദിക്കും.

മെന്‍റൽ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ പരിരക്ഷിക്കപ്പെടാത്തത് എന്താണ്?

നിയമത്തിന്‍റെ നിർവചനം, നിങ്ങൾ അറിഞ്ഞിരിക്കേണ്ട രണ്ട് വ്യക്തമായ ഒഴിവാക്കലുകളുണ്ട്. വ്യക്തിയുടെ മാനസിക മുരടിപ്പും, മയക്കുമരുന്നിന്‍റെയോ മദ്യത്തിന്‍റെയോ ദുരുപയോഗം മൂലം ഉണ്ടാകുന്ന മനോരോഗങ്ങളും ആണ് ആദ്യത്തേത്. മാത്രമല്ല, മെന്‍റൽ ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റലൈസേഷന്‍ ചെലവുകള്‍ക്ക് മാത്രമാണ് പരിരക്ഷ, അതായത് കൺസൾട്ടേഷന്‍ പോലുള്ള ഔട്ട്-പേഷ്യന്‍റ് ചികിത്സയ്ക്ക് പരിരക്ഷ ലഭിക്കില്ല. നിരവധി വെയ്റ്റിംഗ് പിരീഡുകൾ സഹിതം ഹെൽത്ത് പ്ലാനുകളിലെ ചില മനോരോഗങ്ങൾക്ക് പ്രത്യേകമായ ഒഴിവാക്കലുകൾ കണ്ടെത്താം. മുൻകൂര്‍ നിലവിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പോലെ, മുൻകൂര്‍ നിലവിലുള്ള മാനസിക വൈകല്യങ്ങളുടെ നിബന്ധനകളും നോക്കണം. അതിനാൽ, പോളിസി ഡോക്യുമെന്‍റുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കാനും നിബന്ധനകളും വ്യവസ്ഥകളും സഹിതം ഒഴിവാക്കലുകൾ മനസ്സിലാക്കാനും ശുപാർശ ചെയ്യുന്നു.

മെന്‍റൽ ഹെൽത്ത് ഇൻഷുറൻസിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

മെന്‍റൽ ഹെൽത്ത് ക്ലെയിം ഫയൽ ചെയ്യുന്നതിന് ആവശ്യമായ ഹോസ്പിറ്റലൈസേഷന്‍റെ ഏറ്റവും കുറഞ്ഞ കാലയളവ് എത്രയാണ്?

നിങ്ങൾ ആശുപത്രിയിൽ കഴിയേണ്ട കുറഞ്ഞ സമയം 24 മണിക്കൂർ ആയിരിക്കണം ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യുന്നതിന് മെന്‍റൽ ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ.

ഇൻഷുറൻസ് കമ്പനികൾ മാനസിക ആരോഗ്യ പരിരക്ഷയ്ക്ക് കീഴിലുള്ള ഒപിഡി അല്ലെങ്കിൽ കൺസൾട്ടേഷൻ നിരക്കുകൾക്ക് പരിരക്ഷ നൽകുമോ?

ആക്ടിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ ശാരീരികമോ മാനസികമോ ആയി വിവേചനമില്ലാത്ത ഒരു രോഗം നിഷക്കര്‍ഷിച്ചാല്‍, അത് ഓരോ ഇൻഷുററിലും വ്യത്യസ്തമായിരിക്കും. എന്നാൽ നിരവധി ഇൻഷുറൻസ് കമ്പനികൾ ശാരീരിക രോഗങ്ങൾക്ക് പോലും ഔട്ട്-പേഷ്യന്‍റ് ചികിത്സയ്ക്ക് പരിരക്ഷ നൽകുന്നില്ല, അതിനാൽ നിങ്ങളുടെ ഇൻഷുററുമായി പരിശോധിക്കാൻ നിർദ്ദേശിക്കുന്നു.

മെന്‍റൽ ഹെൽത്ത് ഡിസോർഡർ ലിസ്റ്റിന് കീഴിൽ ഏതൊക്കെ രോഗങ്ങൾ വരുന്നു?

ലിസ്റ്റിന് കീഴിൽ വരുന്ന ചില അറിയപ്പെടുന്ന മാനസിക രോഗങ്ങൾ താഴെപ്പറയുന്നു:
  • ബൈപോളാർ ഡിസോർഡർ
  • കടുത്ത വിഷാദം
  • ഉത്കണ്ഠ വൈകല്യങ്ങൾ
  • സ്കീസോഫ്രീനിയ
  • മൂഡ് ഡിസോർഡർ
  • മനഃശാസ്ത്രപരമായ കുഴപ്പങ്ങള്‍
  • പോസ്റ്റ്- ട്രൌമാറ്റിക് സ്ട്രെസ്സ് ഡിസോര്‍ഡര്‍
  • ഒബ്സെസീവ് കംപള്‍സീവ് ഡിസോർഡര്‍
  • ഏകാഗ്രത ഇല്ലായ്മ/ഹൈപ്പർആക്ടിവിറ്റി വൈകല്യം

മനോരോഗങ്ങളുടെ ഉൾപ്പെടുത്തൽ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?

ഹെൽത്ത് പ്ലാനിന് കീഴില്‍ മാനസിക രോഗങ്ങളുടെ ഉൾപ്പെടുത്തൽ എന്നാൽ നിങ്ങൾക്ക് മാനസിക രോഗങ്ങൾക്ക് പരിരക്ഷ ഉണ്ടെങ്കില്‍ ഇൻഷുറർക്ക് ക്ലെയിം നിരസിക്കാൻ കഴിയില്ല എന്നാണ് അർത്ഥം. മാത്രമല്ല, ഹെൽത്ത് പ്ലാൻ എടുത്ത ശേഷം കുഴപ്പമുണ്ടെന്ന് കണ്ടെത്തിയാല്‍, നിങ്ങൾക്ക് വിജയകരമായി ക്ലെയിം ചെയ്യാം. എന്നാൽ പോളിസിക്ക് കീഴിൽ മുൻകൂര്‍ നിലവിലുള്ള മാനസിക രോഗങ്ങൾക്ക് പരിരക്ഷ നൽകാൻ ഇൻഷുറർ ബാധ്യസ്ഥമല്ലെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം, അതിനാൽ പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുകയും വാങ്ങുന്നതിന് മുമ്പ് നിങ്ങളുടെ എല്ലാ സംശയങ്ങളും ഇൻഷുററുമായി പരിഹരിക്കുകയും ചെയ്യുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്