റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Getting Dental Insurance In India
29 ഡിസംബർ 2022

ഇന്ത്യയിൽ ഡെന്‍റൽ ഇൻഷുറൻസ് ലഭ്യമാക്കുന്നു

പല്ലുകളുടെ പരിചരണം നിങ്ങളുടെ പരിചരണത്തിന്‍റെ ഭാഗമാണ്, അത് പൊതുവെയുള്ള സൗഖ്യം ഉറപ്പ് വരുത്തും. എന്നാല്‍, ഡെന്‍റൽ കെയർ പലപ്പോഴും വേറിട്ട കാര്യമായാണ് കണക്കാക്കുക. മൊത്തം ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായി നല്‍കുന്നതല്ല ഡെന്‍റിസ്ട്രി. ദന്ത ചികിത്സക്ക് ദന്ത പരിചരണത്തിലും ഓറല്‍ ഹെല്‍ത്തിലും സ്പെഷ്യലൈസ് ചെയ്തിട്ടുള്ള ഡെന്‍റിസ്റ്റിന്‍റെ അടുത്ത് ചെല്ലണം. ദന്ത ഡോക്ടർമാർക്ക് സാധാരണ ഡോക്ടർമാരില്‍ നിന്ന് വ്യത്യസ്തമായ പരിശീലനം ആവശ്യമാണ്. അതിനാൽ, ഡെന്‍റൽ ഹെൽത്തിന് പ്രത്യേക പരിചരണം ആവശ്യമാണെന്ന് വ്യക്തമാണ്, മാത്രമല്ല മിക്കപ്പോഴും, അത് മൊത്തത്തിലുള്ള ഹെൽത്ത്കെയറിൽ നേരിട്ട് ഉൾപ്പെടുത്താറില്ല. എന്നാൽ ഇൻഷുറൻസിന്‍റെ കാര്യത്തിൽ ഡെന്‍റൽ കെയർ എങ്ങനെയാണ് കാണുന്നത്? നിങ്ങൾ പ്രത്യേകം ഡെന്‍റൽ ഇൻഷുറൻസ് എടുക്കണോ, അതോ റെഗുലർ ഹെൽത്ത് പ്ലാനുകൾ മതിയാകുമോ? ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിന് മുമ്പ്, ഡെന്‍റൽ ഇൻഷുറൻസ് പ്ലാനുകൾ വേറിട്ട് ലഭ്യമാണോ എന്ന് മനസ്സിലാക്കണം.

ഡെന്‍റൽ ഹെൽത്ത് പരിരക്ഷ

സമഗ്രമായ ക്ഷേമം ഉറപ്പാക്കുന്നതിന് സാമ്പത്തികമായി നിങ്ങളുടെ ഓറൽ ഹെൽത്ത് സംരക്ഷിക്കാൻ സഹായിക്കുന്ന പരിരക്ഷയാണ് ഡെന്‍റൽ ഹെൽത്ത് ഇൻഷുറൻസ്. അപ്പോള്‍, നിങ്ങൾ ഡെന്‍റൽ ഇൻഷുറൻസ് കവറേജ് പ്രത്യേകം എടുക്കണോ, അതോ മൊത്തത്തിലുള്ള ഹെൽത്ത് ഇൻഷുറൻസ് കവറേജിന്‍റെ ഭാഗമായി അത് ലഭിക്കുമോ? പ്രത്യേകം ഡെന്‍റൽ ഇൻഷുറൻസ് പ്ലാനുകൾ ലഭ്യമല്ല എന്നതാണ് ഇന്ത്യയിലെ യാഥാര്‍ത്ഥ്യം. അപ്പോള്‍ നിങ്ങളുടെ ഡെന്‍റല്‍ ഹെല്‍ത്ത് സംരക്ഷിക്കാൻ എന്ത് ചെയ്യണം? നിങ്ങളുടെ ഓറൽ ഹെൽത്തിന് സാമ്പത്തിക സംരക്ഷണം വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍, ഡെന്‍റൽ ചികിത്സ ഉള്‍പ്പെടുന്ന ഒരു ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കാം. എല്ലാ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷകളും ഡിസൈനിലും അവയുടെ സവിശേഷതകളിലും വ്യത്യസ്തമാണ് എന്നത് ശ്രദ്ധിക്കുക, അതുപോലെ അവ നല്‍കുന്ന പരിരക്ഷ ഓരോന്നിനും വ്യത്യാസപ്പെടാം. അതിനാൽ, എല്ലാ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ദന്ത ചികിത്സ ഉൾപ്പെടുത്തുന്നില്ല. നിങ്ങളുടെ ഇന്‍ഡിവിജ്വല്‍ അല്ലെങ്കിൽ ഫാമിലി ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാൻ ഡെന്‍റൽ ചെലവുകൾ വഹിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ വാങ്ങാൻ തീരുമാനിക്കുന്നതിന് മുമ്പ് പ്ലാനിലുള്ള ഫീച്ചറുകൾ പരിശോധിക്കണം. എന്നാൽ ഡെന്‍റൽ ഹെൽത്തിന്‍റെ കാര്യം വരുമ്പോള്‍, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എന്താണ് ഓഫർ ചെയ്യുന്നത്? ഈ പ്ലാനുകളില്‍ മിക്കവയും കവറേജ് നല്‍കുന്നത് അപകടത്തിന്‍റെയോ രോഗത്തിന്‍റെയോ സാഹചര്യത്തില്‍ ഡോക്ടർമാർ ശുപാർശ ചെയ്യുന്ന ഡെന്‍റൽ ചികിത്സകൾക്കാണ്. അപകടത്തിലെ ശാരീരിക പരിക്ക് കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തേണ്ട ദന്ത ചികിത്സക്കാണ് പരിരക്ഷ നല്‍കുക. ക്യാൻസർ അല്ലെങ്കിൽ മറ്റ് ഗുരുതരമായ രോഗങ്ങളുടെ ഫലമായി വേണ്ടി വരുന്ന ദന്ത ചികിത്സകള്‍ക്കും ചില പ്ലാനുകൾ പരിരക്ഷ നല്‍കും. ഇതില്‍ ദന്ത പരിശോധന, പല്ലെടുക്കല്‍ എന്നിങ്ങനെ ദന്ത ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതും നടത്തുന്നതുമായ ചികിത്സകളാണ് ഉള്‍പ്പെടുക. കോസ്മെറ്റിക് സർജറി, ഡെന്‍റൽ ഇംപ്ലാന്‍റുകൾ, ഓർത്തോഡോണ്ടിക്സ്, ഡെഞ്ച്വറുകൾ, അത്തരം മറ്റ് നടപടിക്രമങ്ങൾ തുടങ്ങിയ ദന്ത ചികിത്സകൾക്ക് ഈ പ്ലാനുകളിൽ മിക്കവയും കവറേജ് നൽകുന്നില്ല. നിങ്ങളുടെ വ്യക്തിഗത അല്ലെങ്കിൽ ഫാമിലി ഹെൽത്ത് ഇൻഷുറൻസിൽ ഡെന്‍റൽ ട്രീറ്റ്‌മെന്‍റ് കവറേജിന്‍റെ കാര്യത്തിൽ എന്താണ് ഉൾപ്പെടുന്നതെന്ന് സമയമെടുത്ത് മനസ്സിലാക്കുന്നത് നല്ലതാണ്, കാരണം ഓരോ പ്ലാനും അല്‍പ്പസ്വല്‍പ്പം വ്യത്യാസപ്പെട്ടിരിക്കും. ഹെൽത്ത് ഇൻഷുറൻസ് പോളിസിയില്‍ ഡെന്‍റൽ ട്രീറ്റ്‌മെന്‍റ് ഉൾപ്പെടുത്തുന്നത് നിങ്ങളുടെ പ്രീമിയം തുകയെ ചെറുതായി ബാധിച്ചേക്കാം. അങ്ങനെ ആയാലും ഇല്ലെങ്കിലും, ഇത് ഉപയോഗിക്കുന്നത് നല്ലതാണ് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ , പ്രീമിയം എസ്റ്റിമേറ്റുകൾ ലഭിക്കുന്നതിന്. നിങ്ങൾക്ക് പ്ലാൻ താങ്ങാനാകുമോ എന്നത് മനസ്സിലാക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ഫൈനാൻഷ്യൽ പ്ലാന്‍ അനുസരിച്ചാണ് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം കണക്കാക്കേണ്ടത്. * സാധാരണ ടി&സി ബാധകം

ഹെൽത്ത് പ്ലാനിൽ എന്തുകൊണ്ട് ഡെന്‍റൽ ഹെൽത്ത് കവറേജ് എടുക്കണം?

പലരും അവരുടെ ഡെന്‍റല്‍ ഹെല്‍ത്തിന് മുൻഗണന നല്‍കാറില്ല. എന്നാല്‍, അത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. ഹെൽത്ത് ഇൻഷുറൻസ് പ്ലാനിൽ ഡെന്‍റൽ ഹെൽത്ത് കവറേജ് ഉണ്ടെങ്കില്‍, ചികിത്സാ ചെലവുകള്‍ സംബന്ധിച്ച സമ്മർദ്ദം കുറയ്ക്കും. ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ ഒപിഡി പരിരക്ഷയും തിരഞ്ഞെടുക്കാം. അത്തരം കവറേജ് ലഭിക്കുന്നതിന് നിങ്ങളുടെ മൊത്തത്തിലുള്ള പ്രീമിയത്തിനുള്ളിൽ അഡീഷണല്‍ ഭാഗം അടയ്ക്കണം. ഏറ്റവും പ്രധാനമായി, ഹെൽത്ത് പ്ലാനിലെ ഡെന്‍റൽ കവറേജ് നിങ്ങളുടെ ഇൻഷുറൻസ് പോളിസി ശക്തിപ്പെടുത്തും, ഹെൽത്ത് കവറേജ് കൂടുതൽ സമഗ്രമാക്കുകയും ചെയ്യും, അങ്ങനെ നിങ്ങൾക്ക് മനഃസമാധാനം ലഭിക്കും. ചുരുക്കത്തില്‍, രാജ്യത്ത് ഡെന്‍റൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ പ്രത്യേകം ഇൻഷുറൻസ് പ്ലാനുകളായി നല്‍കുന്നില്ല. എന്നാല്‍, നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന ഇൻ-ബിൽറ്റ് ഡെന്‍റൽ കവറേജ് ഉള്ള പല കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷുറൻസ് പോളിസികളും ഉണ്ട്. ഇത് എല്ലാ ദന്ത ചികിത്സകള്‍ക്കും ഉള്ളതല്ല, രോഗമോ അപകടമോ മൂലം വേണ്ടിവരുന്നവയ്ക്ക് മാത്രമാണ് ഇത് പരിരക്ഷ നൽകുക.   *സാധാരണ ടി&സി ബാധകം ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്