റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Why Do You Need Car Insurance?
ഏപ്രിൽ 27, 2021

എന്തുകൊണ്ടാണ് കാർ ഇൻഷുറൻസ് പ്രധാനം?

ഇന്ത്യയിൽ പ്രത്യേകിച്ച് ഫോർ വീലർ ഉടമയ്ക്ക് ജീവിതത്തിലെ പ്രധാന ഭാഗമാണ് കാർ ഇൻഷുറൻസ്. ഇന്ത്യൻ റോഡിൽ, നിങ്ങളുടെ കാറിന് മോട്ടോർ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. ആദ്യമായി കാർ വാങ്ങുന്ന പലരും എന്തുകൊണ്ടാണ് കാർ ഇൻഷുറൻസ് പ്രധാനമെന്ന് സംശയിച്ചേക്കും; അപകടങ്ങൾ സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യാം, അതുകൊണ്ട് ഇത് ശരിക്കും ആവശ്യമാണോ? ലളിതമായ ഉത്തരം അതെ എന്നാണ്. ഇവ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ് കാർ ഇൻഷുറൻസ്, ചട്ടങ്ങള്‍ അനുസരിച്ച് ഉണ്ടായിരിക്കേണ്ടത് നിർബന്ധമായതിനാൽ മാത്രമല്ല. അപകടം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിരക്ഷിക്കുന്നതിന്‍റെ സാമ്പത്തിക, വൈകാരിക ഭാരം ഇത് ഒഴിവാക്കുന്നു. നിങ്ങൾ ഇപ്പോൾ ഒരു കാർ വാങ്ങിയതാണെങ്കിൽ, ഇന്ത്യയിൽ ഗവൺമെന്‍റ് ഈ നിയമം 'എന്തുകൊണ്ട്' നിർബന്ധമാക്കി എന്നതും നിങ്ങൾക്ക് കാർ ഇൻഷുറൻസ് ആവശ്യമായി വരുന്നത് എന്തുകൊണ്ടാണെന്നും ഇതാ:  
  • ബാധ്യത കുറയ്ക്കുന്നു
ഏത് സാഹചര്യത്തിലും, റോഡിൽ ഒരു അപകടം സംഭവിച്ചാൽ, നിങ്ങളുടെ ബാധ്യത മാനേജ് ചെയ്യാൻ കാർ ഇൻഷുറൻസ് ആവശ്യമാണ്. അതുകൊണ്ടാണ് തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി (ടിപിഎല്‍) കാര്‍ ഇന്‍ഷുറന്‍സ് കവറേജ് ഇന്ത്യയില്‍ നിര്‍ബന്ധം. ഉദാഹരണത്തിന്, നിങ്ങൾ മറ്റൊരാളുടെ കാറിന് തകരാർ വരുത്തുന്ന അപകടം ഉണ്ടാക്കുകയോ വേറൊരാളുടെ പരിക്കിന് ഉത്തരവാദി ആകുകയോ ചെയ്താല്‍, തേർഡ് പാർട്ടി കാർ ഇൻഷുറൻസ് ചെലവുകൾ പരിരക്ഷിക്കും, സാഹചര്യത്തിന്‍റെ നിയമപരമായ ബാധ്യത നിങ്ങള്‍ക്ക് ഒഴിവാകും.  
  • കേടുപാടുകൾക്കുള്ള നഷ്ടപരിഹാരം 
കാറുകൾ വളരെ ചെലവേറിയതാണെന്ന് നിങ്ങളോട് പറയേണ്ടതില്ല. ഡ്രൈവിംഗ് ചെയ്യുമ്പോൾ തകരാറുകള്‍ ഉണ്ടാകുക വളരെ സാധാരണമാണ്. നിങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്താലും, മറ്റൊരു ഡ്രൈവറുടെ തെറ്റ് അല്ലെങ്കിൽ അശ്രദ്ധ കാരണം ഒരു കൂട്ടിയിടി, ബമ്പ് അല്ലെങ്കിൽ ഡെന്‍റ് ഉണ്ടാകാം. അതിനാൽ, തകരാർ സംഭവിക്കുന്ന സാഹചര്യത്തിൽ, റിപ്പയറുകളുടെയും ഫിക്സിംഗിന്‍റെയും ചെലവുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സമഗ്രമായ പരിരക്ഷ ആവശ്യമാണ്. ഇവിടെയാണ് നിങ്ങൾക്ക് കാർ ഇൻഷുറൻസ് ആവശ്യം, കാരണം നിങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്കായി പണമടയ്ക്കാൻ ശ്രമിച്ചാല്‍, അത് വലിയ ചെലവ് ആയിരിക്കും, നിങ്ങള്‍ക്ക് താങ്ങാനാവില്ലെന്ന് വരാം. പകരം, ഇൻഷുറൻസ് കമ്പനിക്ക് അതിലൂടെ നിങ്ങളെ സഹായിക്കാന്‍ കഴിയും.  
  • ഗുരുതരമായ പരിക്കുകൾക്ക് പണം നൽകുന്നു 
നിസ്സാര ചതവോ മുറിവോ ആയിരിക്കില്ല പലര്‍ക്കും. ചിലപ്പോൾ, മുൻകരുതല്‍ എടുത്താലും, വലിയ അപകടങ്ങൾ സംഭവിക്കാം, ഗുരുതരമായ പരിക്കുകള്‍ ഉണ്ടായെന്നും വരാം. ചില അപകടങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരും, അത് വൈകാരികമായി മാത്രമല്ല, സാമ്പത്തികമായും താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. അപ്പോള്‍, കാർ ഇൻഷുറൻസ് എന്തുകൊണ്ട് പ്രധാനമാണെന്ന് ഇപ്പോഴും ചിന്തിക്കുകയാണെങ്കിൽ - സ്വന്തം സമ്പാദ്യം എടുക്കാതെ ഹോസ്പിറ്റലൈസേഷൻ ചാർജുകൾ പരിരക്ഷിക്കാൻ ഇത് നിങ്ങളെ സഹായിക്കും.  
  • നിങ്ങളുടെ മരണശേഷം കുടുംബത്തെ സുരക്ഷിതമാക്കുന്നു
കാർ ഇൻഷുറൻസിന്‍റെ പ്രാധാന്യം എന്ത് എന്നതിന് മറ്റൊരു കാരണം നല്‍കാം - ഇത് നിങ്ങൾക്ക് വേണ്ടി മാത്രമല്ല. നിങ്ങൾക്ക് കാർ ഇൻഷുറൻസ് ആവശ്യമാണ്, കാരണം നിങ്ങളുടെ ആകസ്മിക മരണത്തിന് ഇടയാക്കാവുന്ന സംഭവം ഉണ്ടായാല്‍ ഇത് നിങ്ങളുടെ കുടുംബത്തിന് പരിരക്ഷ നല്‍കും. കുടുംബത്തിന്‍റെ അന്ന ദാതാവായ നിങ്ങള്‍ക്കാണ് പോളിസി ഉള്ളതെങ്കില്‍, കാർ ഇൻഷുറൻസ് നിങ്ങളുടെ കുടുംബത്തിന്‍റെ ചെലവുകൾക്ക് സഹായിക്കുന്ന ഒരു പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ നല്‍കുന്നതാണ്. കാർ ഇൻഷുറൻസ് വാങ്ങുന്നതും പ്രീമിയം അടയ്ക്കുന്നതും ചെലവേറിയതാണെന്ന് ആശങ്കയുണ്ടെങ്കിൽ, അത് നിങ്ങളെ പിന്തിരിപ്പിക്കാന്‍ പാടില്ല. കാരണം കാർ ഇൻഷുറൻസ് ഓൺലൈനിൽ എടുത്താല്‍ ചെലവ് കുറവാണ്, വിപണിയിൽ ലഭ്യമായ കാർ ഇൻഷുറൻസ് പോളിസികളും പ്രീമിയങ്ങളും ഗവേഷണം നടത്തി, താരതമ്യം ചെയ്യാം. കൂടാതെ, മറക്കാതെ കാർ ഇൻഷുറൻസ് പുതുക്കുക അല്ലെങ്കിൽ, അത് ലാപ്സ് ആയെന്നു വരും.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്