റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Vehicle Insurance Online Payment
ജൂൺ 29, 2021

വാഹന ഇൻഷുറൻസ് ഓൺലൈൻ പേമെന്‍റ് പ്രോസസ്

ഇന്ത്യയിൽ വാഹന ഇൻഷുറൻസ് നിയമപരമായ ആവശ്യകതയാണ്. രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങൾക്കും നിർബന്ധമായും മോട്ടോർ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണം, ഏറ്റവും കുറഞ്ഞത് തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷയെങ്കിലും. നിങ്ങൾ കവറേജ് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നെങ്കിൽ, കോംപ്രിഹെൻസീവ് പോളിസി ഒരു ഓപ്ഷണൽ അപ്ഗ്രേഡ് ആണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഈ ഇൻഷുറൻസ് വാങ്ങൽ പ്രക്രിയ പ്രധാനമായും ഓഫ്‌ലൈൻ കേന്ദ്രീകരിച്ചായിരുന്നു. രാജ്യത്ത് ദ്രുതഗതിയിലുള്ള ഡിജിറ്റൈസേഷൻ നടക്കുന്നതിനാൽ, വാങ്ങതിനുള്ള പ്രാധാന്യം വർദ്ധിക്കുകയാണ് മോട്ടോർ ഇൻഷുറൻസ് ഓണ്‍ലൈന്‍. വാഹന ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുമ്പോൾ നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ട ചില വിശദാംശങ്ങൾ ഇതാ -
  • നിങ്ങളുടെ പൂർണ്ണമായ വ്യക്തിഗത വിവരങ്ങൾ.
  • അഡ്രസ്സ്, ഫോട്ടോ ഐഡന്‍റിറ്റി പ്രൂഫുകൾ.
  • മോഡൽ, നിർമ്മാണം, മറ്റ് രജിസ്ട്രേഷൻ വിവരങ്ങൾ പോലുള്ള വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ.
  • മുമ്പത്തെ ഇൻഷുറൻസ് പോളിസി വിശദാംശങ്ങൾ, എന്തെങ്കിലും ഉണ്ടെങ്കിൽ.
  • ഓൺലൈൻ വാഹന ഇൻഷുറൻസ് പേമെന്‍റ് സൗകര്യപ്രദമാക്കുന്നതിന് തിരഞ്ഞെടുത്ത പേമെന്‍റ് വിശദാംശങ്ങൾ.

വാഹന ഇൻഷുറൻസ് പേമെന്‍റ് ഓൺലൈനായി നടത്തുന്നതിനുള്ള നടപടികൾ

  1. റിസർച്ചാണ് പ്രധാനം

ഒരു മൊബൈൽ ഫോണോ ലാപ്‌ടോപ്പോ വാങ്ങുന്നതിന് മുമ്പ് നിങ്ങൾ റിസർച്ച് ചെയ്യുന്നതുപോലെ, വാഹന ഇൻഷുറൻസ് പേമെന്‍റ് നടത്തുന്നതിന് മുമ്പ് നിങ്ങൾ റിസർച്ച് നടത്തണം. പർച്ചേസ് അല്ലെങ്കിൽ പുതുക്കൽ പ്രക്രിയയിൽ പിന്തുണ നൽകുക മാത്രമല്ല, വിൽപ്പനക്ക് ശേഷവും മികച്ച പിന്തുണ നൽകുന്ന ഇൻഷുറൻസ് ദാതാവിനെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കൂടാതെ, ശരിയായ ഫീച്ചറുകൾ മാത്രമല്ല, താങ്ങാനാവുന്ന ചെലവിൽ ഒരു പോളിസി തിരഞ്ഞെടുക്കാനും റിസർച്ച് സഹായിക്കുന്നു.
  1. ഇൻഷുറൻസ് പ്ലാനിന്‍റെ തരം തിരഞ്ഞെടുക്കൽ

ലഭ്യമായ വിവിധ പ്ലാനുകളിൽ മതിയായ റിസർച്ച് നടത്തിക്കഴിഞ്ഞാൽ, നിങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു പോളിസി ഷോർട്ട്‌ലിസ്റ്റ് ചെയ്യാം. തേർഡ് പാർട്ടി / ലയബിലിറ്റി ഓൺലി പ്ലാൻ, കോംപ്രിഹെൻസീവ് പ്ലാൻ തുടങ്ങിയ രണ്ട് വിശാലമായ കാറ്റഗറികൾ ഉണ്ട് മോട്ടോർ ഇൻഷുറൻസ് പ്ലാനുകൾക്ക്. ലയബിലിറ്റി-ഓൺലി പ്ലാനിന് കീഴിലുള്ള കവറേജ് തേർഡ് പാർട്ടി നാശനഷ്ടങ്ങൾക്ക് പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ, കോംപ്രിഹെൻസീവ് കവറേജ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം, ഇവിടെ കാർ അല്ലെങ്കിൽ ബൈക്ക് ഇൻഷുറൻസ് പോളിസി ഓൾറൗണ്ട് കവറേജ് നൽകുന്നു.
  1. നിങ്ങളുടെ വിശദാംശങ്ങൾ പരാമർശിക്കുക

നിങ്ങൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന പോളിസി അന്തിമമാക്കിക്കഴിഞ്ഞാൽ, നേരത്തെ തയ്യാറാക്കിവച്ചിരിക്കുന്ന വിശദാംശങ്ങൾ നൽകുക. നിങ്ങൾ ആദ്യമായി ഇൻഷുറൻസ് പ്ലാൻ പുതുക്കുകയാണോ വാങ്ങുകയാണോ എന്നതിനെ ആശ്രയിച്ച് വ്യത്യസ്ത വിശദാംശങ്ങൾ തേടും. അതിനാൽ, ഈ വിശദാംശങ്ങൾ വാഹന ഇൻഷുറൻസ് ഓൺലൈൻ പേമെന്‍റിനെ മൊത്തത്തിൽ ബാധിക്കുമെന്നതിനാൽ നിങ്ങൾ തെറ്റ് വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുക.
  1. ഐഡിവി സജ്ജീകരിക്കലും അനുയോജ്യമായ ആഡ്-ഓണുകൾ വാങ്ങലും

നിങ്ങൾ ഒരു കോംപ്രിഹെൻസീവ് ബൈക്ക് / ഓൺലൈൻ കാർ ഇൻഷുറൻസ്, തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഐഡിവി സജ്ജീകരിക്കാനുള്ള ഓപ്ഷൻ ഉണ്ട്. നിങ്ങളുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനി നൽകുന്ന പരമാവധി തുകയാണ് ഐഡിവി അല്ലെങ്കിൽ ഇൻഷുർ ചെയ്ത പ്രഖ്യാപിത മൂല്യം. മാത്രമല്ല, ഒരു നിർദ്ദിഷ്ട പരിധിക്കുള്ളിൽ കോംപ്രിഹെൻസീവ് പ്ലാനുകൾ അവയുടെ ഐഡിവിക്കായി ക്രമീകരിക്കാവുന്നതാണ്. എന്നാൽ നിങ്ങൾ ഐഡിവി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുമ്പോൾ, അത് നിങ്ങളുടെ മോട്ടോർ ഇൻഷുറൻസ് പ്രീമിയത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുമെന്ന് ഓർക്കുക. നിങ്ങളുടെ ഐഡിവി സജ്ജീകരിച്ചുകഴിഞ്ഞാൽ, സീറോ-ഡിപ്രീസിയേഷൻ പരിരക്ഷ, 24X7 റോഡ്‌സൈഡ് അസിസ്റ്റൻസ് പരിരക്ഷ, കൺസ്യൂമബിൾസ് പരിരക്ഷ, എഞ്ചിൻ പ്രൊട്ടക്ഷൻ പരിരക്ഷ തുടങ്ങിയ വിവിധ ആഡ്-ഓണുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇവ നിങ്ങളുടെ അടിസ്ഥാന മോട്ടോർ ഇൻഷുറൻസ് പ്ലാനിന് പുറമെയുള്ള അധിക പരിരക്ഷകളായതിനാൽ, ആവശ്യമായ വാഹന ഇൻഷുറൻസ് ഓൺലൈൻ പേമെന്‍റിന്‍റെ തുകയിൽ അവ സ്വാധീനം ചെലുത്തും.
  1. നിങ്ങൾ തിരഞ്ഞെടുത്ത പേമെന്‍റ് രീതി വഴി ഡീൽ ക്ലോസ് ചെയ്യൽ

നിങ്ങളുടെ എല്ലാ പോളിസി ഫീച്ചറുകളും അന്തിമമാക്കുമ്പോൾ, വാഹന ഇൻഷുറൻസ് ഓൺലൈൻ പേമെന്‍റിനായി നിങ്ങൾക്ക് തുടരാം. നിങ്ങളുടെ പർച്ചേസ് പൂർത്തിയാക്കാൻ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് സൗകര്യം തുടങ്ങി നിരവധി വ്യത്യസ്ത ഓപ്ഷനുകൾ നിലവിൽ ഉണ്ട്. ഈ പേമെന്‍റ് ഓപ്ഷനുകളിൽ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് യുപിഐ സൗകര്യം. ലളിതമായ ഒരു വെർച്വൽ പേമെന്‍റ് അഡ്രസ്സ് ഉപയോഗിച്ച്, നിങ്ങൾക്ക് പേമെന്‍റ് പൂർത്തിയാക്കാൻ കഴിയും. നിങ്ങളുടെ മോട്ടോർ ഇൻഷുറൻസിനായി ഓൺലൈൻ പേമെന്‍റ് വിജയകരമായി നടത്തിക്കഴിഞ്ഞാൽ, പോളിസി ഡോക്യുമെന്‍റിനൊപ്പം ഇൻഷുറൻസ് കമ്പനി നിങ്ങൾക്ക് ഒരു അക്‌നോളജ്‌മെന്‍റ് അയക്കും. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് അനുയോജ്യമായ മോട്ടോർ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്. പോളിസിയുടെ സോഫ്റ്റ് കോപ്പി ഇൻഷുറർ നിങ്ങൾക്ക് ഇമെയിൽ അയക്കുന്നുണ്ടെങ്കിലും, നിങ്ങൾ അത് പ്രിന്‍റ് ചെയ്‌ത് നിങ്ങളുടെ പക്കൽ സൂക്ഷിക്കേണ്ടതുണ്ട്. ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പനയിലേക്ക് എത്തുന്നതിനു മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്