ഇംഗ്ലണ്ട്

Claim Assistance
Get In Touch
Bajaj Allianz General Insurance
നവംബർ 23, 2021

കെയറിംഗ്‍ലി യുവേർസ് ഇൻഷുറൻസ് ആപ്പ് - കാരണം ഞങ്ങൾ എപ്പോഴും നിങ്ങൾക്ക് കരുതലേകുന്നു

തെറ്റ് സംഭവിക്കാനിടയുള്ള കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെട്ട് നിങ്ങൾ ജീവിതം ചെലവഴിക്കാറുണ്ടോ? നിങ്ങളുടെ തുടർന്നുള്ള ജീവിതവും ഇങ്ങനെ തന്നെയാണോ ചെലവഴിക്കാൻ ആഗ്രഹിക്കുന്നത്? അല്ല എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ എല്ലാ ആശങ്കകളും അകറ്റാൻ ഞങ്ങൾ ഇവിടെയുണ്ട്, അതിലൂടെ നിങ്ങൾക്ക് ആസ്വദിക്കാനാകും, കാരണം ഞങ്ങൾ നിങ്ങൾക്ക് കരുതലേകുന്നു. എപ്പോഴും. ഞങ്ങളുടെ പുതിയ ബ്രാൻഡ് എക്സ്പ്രഷൻ - കെയറിംഗ്‍ലി യുവേർസ് - നിങ്ങളുടെ ജീവിതം സൗകര്യപ്രദവും എളുപ്പവുമാക്കുന്നതിനുള്ള ഞങ്ങളുടെ ലക്ഷ്യത്തെ ഉൾക്കൊള്ളുന്നു. നിങ്ങൾക്ക് മികച്ച ഇൻഷുറൻസ് പ്രോഡക്ടുകളും ഗുണനിലവാരമുള്ള സേവനങ്ങളും നൽകുന്നതിന് ഞങ്ങൾ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ഈ പുതിയ തീം സ്വീകരിക്കുന്നതിലൂടെ, പ്രായോഗികമായി ലഭ്യമായതിൽ നിന്ന്, വൈകാരികമായി സാന്നിധ്യത്തിലേക്ക്, പരിചരണത്താൽ നിർവചിക്കപ്പെടുന്നതിലേക്ക് മാറാനുള്ള ഞങ്ങളുടെ ആഗ്രഹം ഞങ്ങൾ അവതരിപ്പിക്കുന്നു. ഇത് വെറും സംസാരമല്ല. ഈ കരുതൽ യഥാർത്ഥത്തിൽ പ്രദർശിപ്പിക്കുന്ന ഞങ്ങളുടെ ചില സേവനങ്ങളും സവിശേഷതകളും പ്രോഡക്ടുകളും ഞങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പ്രോഡക്ടുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ആശങ്കകൾ ഒഴിവാക്കി സമ്മർദ്ദരഹിതമായ ജീവിതം നയിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.

പ്രോ-ഫിറ്റ്

ഞങ്ങളുടെ സവിശേഷമായ വെൽനെസ് പ്ലാറ്റ്‌ഫോം ആയ പ്രോ-ഫിറ്റ്, നിങ്ങളുടെ എല്ലാ ആരോഗ്യ, ക്ഷേമ ആവശ്യങ്ങൾക്കുമുള്ള വൺ സ്റ്റോപ്പ് സൊലൂഷനാണ്. ഇൻഷുറൻസിന് ഉപരിയായി നിങ്ങൾക്ക് പരിചരണം നൽകാൻ ലക്ഷ്യമിടുന്ന ഒരു ഓൺലൈൻ പോർട്ടലാണ് പ്രോ-ഫിറ്റ്. പ്രോ-ഫിറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് ഫിറ്റ്നസ് ട്രാക്കറുകൾ, ജനറൽ ഫിസിഷ്യൻ കൺസൾട്ടേഷനുകൾ എന്നിവയിലേക്ക് ആക്സസ് ലഭിക്കുന്നു, ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ ലേഖനങ്ങൾ വായിക്കാം, നിങ്ങളുടെ മെഡിക്കൽ റെക്കോർഡുകൾ ഡിജിറ്റലായി സ്റ്റോർ ചെയ്യാം. ഡോക്ടർ അപ്പോയിന്‍റ്മെന്‍റുകൾ ബുക്ക് ചെയ്യാനും നിങ്ങൾക്ക് പ്രോ-ഫിറ്റ് ഉപയോഗിക്കാം, എല്ലാം ഒരു ക്ലിക്കിന്‍റെ സൗകര്യത്തോടെ. പ്രോ-ഫിറ്റ് ഉപയോഗിച്ച് നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ ഞങ്ങൾ ഏറ്റെടുക്കുകയും നിങ്ങളുടെ വിരൽത്തുമ്പിൽ മെഡിക്കൽ സേവനങ്ങൾ നൽകുകയും ചെയ്യുന്നു.

മോട്ടോർ ഒടിഎസ്

രൂ. 30,000 വരെയുള്ള നിങ്ങളുടെ മോട്ടോർ ഇൻഷുറൻസ് ക്ലെയിം 20 മിനിറ്റിനുള്ളിൽ തീർപ്പാക്കാമെന്ന് പറഞ്ഞാലോ. അത് അതിശയകരമല്ലേ?? നിങ്ങൾ റോഡിലൂടെ യാത്ര ചെയ്യുകയാണെന്നും പെട്ടെന്ന് ഒരു അപകടത്തിൽപ്പെട്ടുവെന്നും കരുതുക. ഭാഗ്യവശാൽ, നിങ്ങൾക്ക് ഒന്നും സംഭവിക്കുന്നില്ല, പക്ഷേ നിങ്ങളുടെ കാറിന് കേടുപാടുകൾ സംഭവിക്കുന്നു, നിങ്ങളുടെ യാത്ര തുടരുന്നതിന് മുമ്പ് നിങ്ങൾ അത് നന്നാക്കേണ്ടതുണ്ട്. അപ്പോൾ, യാത്രയുടെ തുടക്കത്തിൽ ഒരു സാമ്പത്തിക നഷ്ടം നിങ്ങളുടെ മാനസികാവസ്ഥയെ തകർത്തേക്കാം. എന്നിരുന്നാലും, മോട്ടോർ ഒടിഎസ് ഉപയോഗിച്ച്, നിങ്ങളുടെ ഇൻഷുറൻസ് സെറ്റിൽ ചെയ്യാം ഓൺലൈനിൽ ക്ലെയിം ചെയ്യുക 20 മിനിറ്റിനുള്ളിൽ എവിടെ നിന്നും. ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസിന്‍റെ ആശങ്കകൾ ഒഴിവാക്കി നിങ്ങളുടെ യാത്ര സന്തോഷകരമായി തുടരാം.

ട്രിപ്പ് ഡിലേ ഡിലൈറ്റ്

ഒരു യാത്ര വൈകുന്നത് നിങ്ങൾ എപ്പോഴെങ്കിലും ഇഷ്ടപ്പെടുന്നുണ്ടോ? ഫ്ലൈറ്റ് കാലതാമസത്തിനുള്ള നഷ്ടപരിഹാരം സ്വയമേവ ആരംഭിക്കുകയും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതൽ ഗുണനിലവാരമുള്ള സമയം ചെലവഴിക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുന്ന ഞങ്ങളുടെ ട്രിപ്പ് ഡിലേ ഡിലൈറ്റ് പരിരക്ഷ നിങ്ങളുടെ പക്കലുണ്ടെങ്കിൽ എന്തുകൊണ്ട് ആശങ്കപ്പെടണം. ഈ ഫീച്ചർ ഉപയോഗിച്ച്, നിങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു, ഉപയോഗിച്ച് ഞങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പരിരക്ഷ.

ഹോം ഇൻഷുറൻസ്

നിങ്ങളുടെ ഹൃദയം എവിടെയാണോ അവിടെയാണ് ഭവനം, അതുപോലെ നിങ്ങളുടെ ജീവിതത്തിലെ ധാരാളം സമ്പാദ്യങ്ങളും അവിടെയുണ്ട് എന്ന് ഞങ്ങൾ അനുമാനിക്കുന്നു. നിർഭാഗ്യകരമായ ഒരു സംഭവം നിങ്ങളുടെ വീടിന് കേടുപാടുകൾ വരുത്തിയാൽ നിങ്ങളെ സാമ്പത്തികമായി സംരക്ഷിച്ചുകൊണ്ട് നിങ്ങളുടെ ആസ്തി പരിപാലിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഹോം ഇൻഷുറൻസ് പോളിസി നിങ്ങളുടെ വീടിന്‍റെ ഘടനയും ഉള്ളടക്കങ്ങളും മാത്രമല്ല, വളർത്തുമൃഗങ്ങൾ, വാലറ്റുകൾ, എടിഎം പിൻവലിക്കലുകൾ, വാടക വസ്തുക്കൾ നഷ്ടപ്പെടൽ എന്നിവയ്ക്കും പരിരക്ഷ നൽകുന്നു. നിങ്ങൾക്ക് വാൾ-ടു-വാൾ കവറേജ് ലഭിക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു

വ്യക്തിഗത സൈബർ സുരക്ഷാ ഇൻഷുറൻസ്

ഭൗതിക ലോകത്ത് മാത്രമല്ല, ഇന്‍റർനെറ്റിന്‍റെ വിർച്വൽ ലോകത്തും ഞങ്ങൾ നിങ്ങൾക്ക് കരുതലേകുന്നു. ഓൺലൈനിൽ സോഷ്യൽ ആയിരിക്കാനും ഓൺലൈൻ ഷോപ്പിംഗ് നടത്താനും നിങ്ങൾ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് ഞങ്ങൾക്കറിയാം. എന്നാൽ, സൈബർ-ആക്രമണത്തിന്‍റെ ഇരയാകാനുള്ള റിസ്ക്കും നിങ്ങളെ ആശങ്കപ്പെടുത്തുന്നുവെന്ന് ഞങ്ങൾക്കറിയാം. വിഷമിക്കേണ്ട, നിങ്ങളുടെ ഇന്‍റർനെറ്റ് ബ്രൗസിംഗ് ആസ്വദിക്കൂ, കാരണം ഞങ്ങൾ ഇവിടെയുണ്ട്, ഞങ്ങളുടെ സൈബർ സേഫ് ഇൻഷുറൻസ് പ്ലാൻ നിങ്ങളുടെ ക്ലെയിം വേഗത്തിൽ രജിസ്റ്റർ ചെയ്ത് സെറ്റിൽ ചെയ്ത് നിങ്ങളെ സഹായിക്കുന്നു.

'കസ്റ്റമർക്ക് പ്രാധാന്യം ഉള്ള കമ്പനി' എന്ന ഖ്യാതി ഉള്ളതിനാൽ, ഞങ്ങൾ നിങ്ങൾക്ക് കരുതലേകുന്നു എന്ന് നിങ്ങൾ അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുമായി ബന്ധപ്പെടാനും നിങ്ങളുടെ ആശങ്കകളെ പുഞ്ചിരിയാക്കി മാറ്റാനും ഞങ്ങൾ ലക്ഷ്യമിടുന്നു.

പ്രധാന ആശയം

ഞങ്ങൾ എപ്പോഴും നിങ്ങൾക്കായി കരുതലേകുന്നുവെന്നും ഞങ്ങളുടെ സേവനങ്ങളിലൂടെ നിങ്ങളുടെ ജീവിതത്തിന് മൂല്യമേകുന്നുവെന്നും എന്ന വാഗ്ദാനമാണ് ഞങ്ങൾ നൽകുന്നത്. സൈബർ, ട്രാവൽ, ഹോം, മോട്ടോർ, ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയുക ബജാജ് അലയൻസ് ഓഫർ ചെയ്യുന്നത്, ഇന്ന് തന്നെ ഇൻഷുർ ചെയ്യൂ!

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!